കാമുകൻമാരെ സ്നേഹിച്ച മർലിൻ മൺറോയും ഇന്നത്തെ നടിമാരും

”ആഞ്ചിലന ജൂലി അഭിനയരംഗത്തേക്ക്‌ കടന്നു കയറിയതും പ്രമുഖസ്ഥാനം ഉറപ്പിച്ചതും ഓസ്കാർ നേടിയ ചിത്രങ്ങളിൽ വരെ അഭിനയിച്ചതും ഇപ്പോൾ താരം അവഹേളിക്കുന്ന വെയിൻസ്റ്റീനിന്റെ ചിത്രങ്ങളിൽ അഭിനയിച്ചുതന്നെ.പേരും പെരുമയും പണവും വേണ്ടുവോളം നേടിക്കഴിഞ്ഞ്‌ 50-​‍ാം വയസ്സിൽ ഇത്തരമൊരു ആരോപണവുമായി വന്ന്‌ സാമൂഹ്യബോധത്തെയും നമ്മുടെയോക്കെ സാമാന്യ ബുദ്ധിയേയുമൊക്കെ ഈ നടി മലീമസമാക്കുന്നു”
(1940-1962) മർലിൻ മൺറോ എന്ന സുരസുന്ദരി വിശ്വചലച്ചിത്ര വിഹായസ്സിൽ അഗ്നിനക്ഷത്രമായി വെട്ടിത്തിളങ്ങിയ കാലം. ഹോളിവുഡ്‌ ഒന്നാം തരത്തിൽ ഒന്നാംതരം സിനിമകൾ കൊണ്ട്‌ വിശ്വചലച്ചിത്രവേദിയിൽ ആധിപത്യം സ്ഥാപിച്ച കാലം കൂടിയായിരുന്നു, അത്‌. സിനിമ എന്നാൽ ഹോളിവുഡ്‌ സിനിമ എന്ന സമവാക്യം അക്കാലത്ത്‌ രൂപപ്പെട്ടിരുന്നു.
ഹോളിവുഡിലെ അന്നത്തെ പ്രമുഖതാരറാണിമാരെല്ലാം പിൻനിരയിലേക്ക്‌ തള്ളിപ്പെടുന്ന അത്ഭുതപ്രതിഭാസത്തിനാണ്‌ മർലിൻ മൺറോയുടെ രംഗപ്രവേശത്തിലൂടെ ലോകസിനിമ അന്ന്‌ സാക്ഷ്യം വഹിച്ചതു. തന്റെ മാദകസൗന്ദര്യത്തിന്റെ അക്ഷയഖനിയിൽ നിന്ന്‌ ശരീരസൗന്ദര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വൈഡൂര്യങ്ങളും ശരീരഭാഷയുടെ നവനവങ്ങളായ മരതകങ്ങളും വാരിവിതറിക്കൊണ്ട്‌ മർലിൻ അഭിനയരംഗത്തെ യാഥാസ്ഥിതിക മൂല്യങ്ങളെ അട്ടിമറക്കുകയും പൂതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പൂർണ്ണ നഗ്നയായി പ്രത്യക്ഷപ്പെട്ട്‌ മർലിൻ സ്ത്രീസൗന്ദര്യാസ്വദനത്തിന്റെ പുതിയ മാനങ്ങൾ ആവിഷ്കരിച്ചു.
മർലിന്റെ നഗ്നലാവണ്യം ചില പോസുകളിൽ മാസ്മരികതയുടെ വെണ്ണക്കൽ പ്രതിമയായി രൂപാന്തരപ്പെട്ടു. ചില പോസുകളിൽ മർലിൻ വീനസ്‌ എന്ന രതിദേവതയായി മാറി. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകർ മാത്രമല്ല അവരെ തങ്ങളുടെ ആരാധനാ മൂർത്തിയാക്കി മാറ്റിയത്‌. വിശ്വപ്രസിദ്ധരായ സാഹിത്യകാരൻമാർ, നാടകകൃത്തുക്കൾ, കലാകാരൻമാർ, അഭിനേതാക്കൾ ഉൾപ്പെടയുള്ള മർലിന്റെ ആരാധകവൃന്ദം വളരെ ബൃഹത്തായ ഒന്നായിരുന്നു.
മർലിന്റെ വശ്യസുന്ദരമായ കണ്ണുകളിൽ നിന്ന്‌ പ്രസരിച്ചതു വർണ്ണരാജികളായിരുന്നു. നൈസ്സർഗ്ഗികമായ പൊട്ടിച്ചിരിയിൽ നിന്ന്‌ ഉതിർന്ന്‌ വീണത്‌ ആയിരമായിരം നറുപുഷ്പങ്ങളായിരുന്നു. ഈ സൗന്ദര്യത്തിന്റെ ഇന്ദ്രജാലം ഉൾക്കൊണ്ട വിശ്രുത നടൻ സർ ലാറൻസ്‌ ഒളിവർ അഭിപ്രായപ്പെട്ടത്‌ ഇങ്ങനെ-
“ആ സൗന്ദര്യത്തിന്റെ മാസ്മരികത ഒരാൾക്ക്‌ താങ്ങാനാവുന്നതിലുമപ്പുറമാണ്‌.”
അസ്തിത്വവാദത്തിന്റെ പ്രയോക്താവായ ഷാൻ പോൾ സാർത്തൃ മർലിനെ നായികയാക്കി ഒരു തിരക്കഥ എഴുതിയെങ്കിലും അതിന്റെ ചലച്ചിത്രാവിഷ്ക്കാരം നടക്കുകയുണ്ടായില്ല. പ്രഖ്യാതശാസ്ത്രജ്ഞനായിരുന്ന ആൾബർട്ട്‌ ഐൻസ്റ്റീൻ കയ്യൊപ്പ്‌ ചാർത്തി സ്വന്തം ഫോട്ടോ മർലിനു അയച്ചു കൊടുത്തിരുന്നു, ഈ വാക്കുകൾക്കൊപ്പം-‘-മർലിന്‌, സ്നേഹത്തോടെ, ആദരവോടെ, നന്ദിയോടെ”.
അന്ന്‌, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്‌ കെന്നഡി തന്റെ ആരാധനാനിർവ്വിശേഷത വെളിപ്പെടുത്തിയത്‌ മർലിനെ തന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടായിരുന്നു. ശരീരകാന്തിയുടെ പ്രഭാവലയം തെളിമയുള്ളതാക്കിയ നേർത്ത വെളുത്ത മസ്ലിൻ വസ്ത്രങ്ങളിഞ്ഞ്‌ വൈറ്റ്‌ ഹൗസിലെത്തിയ മർലിന്‌ ഒരു മാലാഖയുടെ പരിശോഭയുണ്ടായിരുന്നു. ആ ചടങ്ങിൽ മർലിൻ കെന്നഡിക്ക്‌ ജന്മദിനാശംസകളർപ്പിച്ചതു “ഹാപ്പി ബർത്ത്‌ ഡേ, മി.പ്രസിഡന്റ്‌” എന്ന ഗാനമാലപിച്ചുകൊണ്ടാണ്‌.
ഇനി, ഒരു ഫ്ലാഷ്‌ ബാക്ക്‌-
(മർലിന്റെ ‘എന്റെ കഥ’ എന്ന ആത്മകഥയെ അവലംബിച്ചുള്ള ഒരു കഥനം)
Working Title/Artist: Avedon, Marilyn Monroe
Department: Photographs
Culture/Period/Location:
HB/TOA Date Code:
Working Date:
photography by mma, DP166998.tif
touched by film and media (jnc) 9_29_08
-1962 മേയ്‌ 19, വൈറ്റ്‌ ഹൗസ്‌
ഡിന്നറിന്‌ വൈറ്റ്‌ ഹൗസിലെത്തിയ മർലിനെ ഹസ്തദാനം നൽകി പ്രസിഡന്റ്‌ കെന്നഡി സ്വീകരിച്ചു. കയ്യുറകൾ ധരിയ്ക്കാത്ത വലതു കൈവിരലുകൾ കെന്നഡി ഒരു നിമിഷം തന്റെ വിരലുകളിലൊതുക്കിയശേഷം ആ കൈ ഉയർത്തി വിരലുകളിൽ ചുംബിച്ചു. ഹർഷപുളകിതയായ മർലിനോട്‌ കെന്നഡിയ്ക്ക്‌ പരിസരം മറന്ന്‌ ചോദിക്കാതിരിക്കൻ കഴിഞ്ഞില്ല.
“എങ്ങനെയാണ്‌ ഭവതിയുടെ വിരലുകൾക്ക്‌ ഇത്ര മൃദുലതയും മാർദ്ദവവും ലഭിച്ചതു ?”
മർലിന്റെ മറുപടി യാതൊരു സങ്കോചവുമില്ലാതെ പൊട്ടിച്ചിരിച്ചുകൊണ്ടുള്ളതായിരുന്നു.
“പത്തു വയസ്സു മുതൽ ഏതാണ്ട്‌ പതിമൂന്ന്‌ വയസുവരെ ഹോട്ടലുകളിൽ നിലം തുടയ്ക്കലായിരുന്നു എന്റെ ജോലി.”
തന്റെ സൗന്ദര്യദേവതയുടെ മറുപടിയിൽ കെന്നഡി ഞെട്ടി.
ഡിന്നർവേള. പ്രസിഡന്റിന്റെ നേരെ എതിർ വശത്തായിരുന്നു മർലിന്റെ ഇരിപ്പിടം. വിശിഷ്ടാതിഥികൾ ഒട്ടേറെയുണ്ടായിരുന്നുവേങ്കിലും കെന്നഡി മർലിനെ തന്നെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു.
ഇടയ്ക്ക്‌ കോട്ടിന്റെ പായക്കറ്റിൽ നിന്ന്‌ കെന്നഡി കർച്ചീഫെടുക്കുന്നതും മുഖമൊപ്പുന്നതും കർച്ചീഫ്‌ കയ്യിൽ നിന്ന്‌ താഴേക്ക്‌ വീഴുന്നതുമൊക്കെ മർലിൻ തികഞ്ഞ ലാഘവത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കർച്ചീഫെടുക്കാൻ കുനിഞ്ഞ കെന്നഡിയുടെ വലതുകൈ തന്റെ കാലിൽ സ്പർശിച്ചതും അവരറിഞ്ഞു. പുരുഷന്റെ കാമചാപല്യം ഗ്രഹിക്കാനുള്ള അനിധിതര സാധാരണമായ സിദ്ധിവിശേഷമുണ്ടായിരുന്ന മർലിൻ കാലുകൾ ഇരുഭാഗത്തേക്കുമകത്തി ഇരിപ്പിടത്തിൽ മുന്നോട്ടാഞ്ഞ്‌ ഇരുന്നു.
കുറെക്കഴിഞ്ഞപ്പോൾ തന്റെ കാലുകൾക്കിടയിലൂടെ പ്രസിഡന്റിന്റെ കാൽപാദം മേൽപോട്ടുയരുന്നുവേന്ന്‌ മർലിൻ അറിഞ്ഞു. തുടയിലൂടെ കാലിലെ പെരുവിരൽ എവിടേയ്ക്കാണ്‌ ചലിച്ചു കയറുന്നതെന്നും അവർക്കറിയാമായിരുന്നു. പാദചലനം സുഗമമാക്കിക്കൊടുത്തു കൊണ്ട്‌ മർലിൻ ഒന്നുകൂടി മുന്നോട്ടാഞ്ഞിരുന്നു. സോക്സില്ലാത്ത പാദത്തിന്റെ പെരുവിരൽ എത്തേണ്ടിടത്ത്‌ എത്തിച്ചേർന്ന നിമിഷത്തിൽ അത്‌ വിറകൊള്ളുന്നതും പ്രസിഡന്റ്‌ ഏതോ ആഘാതമേറ്റപോലെ പാദം പിൻവിലിച്ചതും മർലിന്റെ ചുണ്ടുകളിൽ നിറപുഞ്ചിരി വിടർത്തി.
പാദത്തിന്റെ വിരലുകളുടെ വിറയൽ ഒരു നിമിഷം കെന്നഡിയുടെ മുഖത്തേക്കും വ്യാപിച്ചു.
അതാണ്‌ കെന്നഡിയെ ഞെട്ടിച്ചതു.
-മർലിൻ അടിവസ്ത്രം ധരിച്ചിരുന്നില്ല. ജാള്യത മറയ്ക്കാൻ കെന്നഡി പെടാപ്പാടുപെടുന്നതും മർലിന്‌ അത്യന്തം കൗതുകമുള്ള കാഴ്ചയായിരുന്നു.
പ്രസിഡന്റ്‌ കെന്നഡി പിന്നീട്‌ മർലിനുമൊത്ത്‌ കിടപ്പറ പങ്കിട്ടുവേന്നതാണ്‌ യാഥാർത്ഥ്യം. പക്ഷെ, വൈറ്റ്‌ ഹൗസിൽ ഡിന്നർവേളയിൽ ഒരു ബാലന്റെ കൗതുകാതിരേകത്തോടെ മർലിന്റെ സ്വകാര്യതാമരദലങ്ങൾ പ്രസിഡന്റ്‌ കെന്നഡി പാദവിരലിലൂടെ തേടിയതോ സഹശയനം നടത്തിയതോ ഒന്നും പരസ്യമാക്കാനോ വിവാദമാക്കാനോ പക്വതയുടെ പരമകാഷ്ഠയിലെത്തിയിരുന്ന മർലിൻ മിനക്കെട്ടതേയില്ല. വിടർന്നുള്ളസിക്കുന്ന ഒരുദ്യാനപുഷ്പം തേൻ നുകരാനെത്തുന്ന വണ്ടിനെ സ്വീകരിക്കുന്നതുപോലെ തന്റെ സൗന്ദര്യത്തിലാകൃഷ്ടരായി സൗന്ദര്യലഹരിയിലാറാടാൻ എത്തുന്നവരെ മർലിൻ സ്വീകരിച്ചു. അത്‌ തികച്ചും നിസ്തുലമായ സൗന്ദര്യദാനമായിരുന്നു.
11 വയസ്സു മുതൽ 13 വയസ്സുവരെയുള്ള ഹോട്ടൽ നിലം തുടയ്ക്കൽ ജോലിയ്ക്കിടയിൽ പല പ്രാവശ്യം ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവേന്ന്‌ മർലിൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. അക്കാലത്ത്‌, മർലിന്റെ സൗന്ദര്യത്തിന്റെ വശ്യതയും തീഷ്ണതയും കണ്ടറിഞ്ഞ ഒരു ഫോട്ടോഗ്രാഫറാണ്‌ അനാഥയായ മർലിനെ ഹോളിവുഡിന്റെ മായികളോകത്തെത്തിച്ചതു. പിന്നെ, മർലിൻ ഒരു യാഗ്വാശ്വമായി. ജീവിതം ഒരു ജൈത്രയാത്രയായി.
അഭിനയജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർമ്മാതാക്കളും പ്രമുഖ സംവിധായകരുമൊക്കെയായി തനിക്ക്‌ കിടപ്പറ പങ്കിടേണ്ടി വന്നുവേന്നും മർലിൻ വ്യക്തമാക്കിയിട്ടുണ്ട്‌. ഹോളിവുഡിൽ ഏതൊരു നടിക്കും താരപദവിയിലെത്തുന്നതിനുള്ള സാമ്പ്രദായിക രീതിയിൽ കവിഞ്ഞൊരു പ്രാധാന്യവും മർലിൻ ആ വേഴ്ചകൾക്ക്‌ കൽപിച്ചിരുന്നുമില്ല. അശരണത്വവും അനാഥത്വവും നിറഞ്ഞ ബാല്യകാലം കഴിഞ്ഞ്‌ മർലിന്റെ ജിവിതത്തിൽ ‘വിധേയത്വം’ എന്ന വാക്ക്‌ തീണ്ടാപ്പാടകലെയായിരുന്നു.
ഹോളിവുഡിൽ ചുവടുറപ്പിക്കുകയും മെർലിന്റെ ചിത്രങ്ങൾ കോടിക്കണക്കിന്‌ ഡോളർ കൊയ്തെടുക്കുകയും ചെയ്തതോടെ  സമൂഹം അനുശാസിക്കുന്ന വിലക്കുകളും സദാചാരസംഹിതകളും സിനിമാനിർമ്മാണരംഗത്തെ ചട്ടക്കൂടുകളുമെല്ലാം മർലിൻ കീഴ്മേൽ മറിച്ചു. തനിക്കിഷ്ടമില്ലാത്ത നിയന്ത്രണങ്ങളുടെ ആവരണങ്ങളുണിയാനോ അണിയിക്കാനോ അവർ ആരെയും അനുവദിച്ചില്ല. അഭിനയത്തിനുള്ള കാൾഷീറ്റ്‌ നൽകിക്കഴിഞ്ഞാൽ  പോലും അവർ നിശ്ചിത തീയതിക്ക്‌ സെറ്റിലെത്തുമായിരുന്നില്ല. ദിവസങ്ങളോളം നിർമ്മാതാക്കളും സംവിധായകരും പ്രമുഖ നടൻമാരും അവർക്ക്‌ വേണ്ടി കാത്തിരിക്കേണ്ടി വന്നു. സെറ്റിലെത്തിയാലോ ? അഭിനയത്തിന്‌ റെഡിയായി ക്യാമറയ്ക്ക്‌ മുന്നിലെത്തണമെങ്കിൽ മണിക്കൂറുകൾ പലത്ത്‌ വേണ്ടി വരും. ആ സമയത്തൊക്കെ ഒന്നുകിൽ ഏതെങ്കിലും വൃക്ഷത്തണലിലിരുന്ന്‌ അവർ പുസ്തകം വായിക്കുകയാവും. അല്ലെങ്കിൽ, വിശാലമായ മേയ്ക്കപ്‌ ർറൂമിൽ നഗ്നയായി ഉലാത്തുകയാവും. ആരു കാണുന്നുവേന്നോ ആരു കാണുന്നില്ലെന്നോ ഒന്നും അവരുടെ ഏകാന്ത ചിന്തയെ അലോസരപ്പെടുത്തിയിരുന്നില്ല. പ്രശസ്തിയുടെ കൊടുമുടികളിലെത്തപ്പെട്ടപ്പോഴും മർലിൻ പ്രതിഫലത്തുകയ്ക്കുവേണ്ടി വിലപേശിയിരുന്നില്ല. കാശിനുവേണ്ടി കണക്കുപറയാനും അവർ തയാറായിരുന്നില്ല. എന്തിന്‌, പ്രശസ്തിയുടെയും പ്രതാപത്തിന്റെയും സമ്പത്തിന്റെയും ലോകത്ത്‌ ഒരു ദിഗ്‌വിജയിയായി വിഹരിച്ചപ്പോഴും സ്വന്തമായൊരു വീട്‌ അവർ വാങ്ങിയിരുന്നില്ല. ഈ ലോകജീവിതം അവസാനിപ്പിക്കുന്നതിന്‌ ഒരു വർഷം മുൻപ്‌ മാത്രമാണ്‌ ഒരു എസ്റ്റേറ്റും മണിമന്ദിരവും അവർ സ്വന്തമാക്കുന്നത്‌. ഹോളിവുഡ്‌ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞപ്പോൾ അവർ സ്വന്തമാക്കിയത്‌ തന്റേതു മാത്രമായ  സ്വതന്ത്രസഞ്ചാരപഥവുമാണ്‌.
മർലിൻ മൺറോയും നാടകകൃത്ത് ആർതർ മില്ലറും
ഹോളിവുഡിനെക്കുറിച്ച്‌ അവർ എഴുതിയത്‌ ഇങ്ങനെ –
“കണ്ണടച്ചശേഷം ഹോളിവുഡിനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ എനിക്ക്‌ കാണാവുന്നത്‌ ഒരു വലിയ വെരിക്കോസ്‌ ഞരമ്പാണ്‌.”
അഭിനയ ജീവിതത്തെക്കുറിച്ച്‌-
“ഷൂട്ടിംഗ്‌ സെറ്റിൽ തിരക്കും അഭിനയത്തിനുള്ള യത്നവുമൊക്കെ ചേർന്ന്‌ മടുപ്പിക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട്‌, ഒക്കെയും ഉപേക്ഷിച്ച്‌ ഹോട്ടൽ തറകൾ തുടയ്ക്കുന്ന പഴയ ജോലിയിലേക്ക്‌ മടങ്ങിയാലോ എന്ന്‌ ? “
എബ്രഹാം ലിങ്കനായിരുന്നു മർലിന്റെ മാതൃകാ-പുരുഷൻ. അവരുടെ വാക്കുകൾ-
“എബ്രഹാം ലിങ്കനോട്‌ എനിക്ക്‌ അഗാധമായ പ്രിയം തോന്നയിരുന്നു. പ്രത്യേകിച്ച്‌, കഷ്ടപ്പാട്‌ നിറഞ്ഞ അദ്ദേഹത്തിന്റെ ബാല്യത്തോട്‌. ഞങ്ങളുടെ ബാല്യദശകൾക്ക്‌ സാമ്യമുണ്ടായിരുന്നു.”
യാതനയുടെയും അരക്ഷിതത്വത്തിന്റെയും ദുരിതക്കടലിൽ നീന്തിത്തുടിച്ച മർലിൻ ഈ കരയും മറുകരയും കണ്ട്‌ ജീവിതത്തിന്റെ അർത്ഥവും അർത്ഥരാഹിത്യവും മൂല്യവും വ്യർത്ഥതയും ഒരു പോലെ ഉൾക്കൊണ്ടിരുന്നു. ജീവിതമെന്നത്‌ ബഹുഭൂരിപക്ഷം സ്ത്രീകളും കരുതുന്നതുപോലെ സ്വന്തം ശരീരത്തിൽ തുടങ്ങുന്നതും സ്വന്തം ശരീരത്തിൽ ഒടുങ്ങുന്നതും അല്ലെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. ശരീരബോധത്തെ അവർ വലിച്ചെറിഞ്ഞിരുന്നു. ആത്മസൗന്ദര്യത്തിന്റെയും ആത്മബോധത്തിന്റെയും സ്വരൂപമായി മാറിയ മർലിൻ സ്വന്തം സൗന്ദര്യത്തെ അഭിനിവേശത്തോടെ ആരാധിച്ചവർക്ക്‌ ആ സൗന്ദര്യഝഷകം മുത്തിക്കുടിക്കാൻ അവസരം നൽകുകയും ചെയ്തു.
പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഗിരിശൃംഗങ്ങളിൽ ശയനസുഖം അനുഭവിച്ച മർലിൻ സ്വന്തം ജീവിതത്തെ സ്വയം ഹനിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസവും പ്രഹേളിക്കുകയുമായിരുന്നു മർലിൻ.
ഒരു അഭിനേത്രി എന്ന നിലയിലും ഒരു സൗന്ദര്യധാമമെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സ്വന്തം സ്ത്രീത്വത്തെയും സൗന്ദര്യത്തെയും ഉദാത്തവത്ക്കരിച്ച്‌ ഒരു മഹത്ജന്മമായി മാറിയ മർലിൻ മൺറോ വർത്തമാനകാലത്ത്‌ പ്രസ്തക്തമാകുന്നത്‌ ചലച്ചിത്രരംഗത്ത്‌ കലാകാരിമാർ എന്ന നിലയിലും ജീവിതത്തിൽ സ്ത്രീ എന്ന നിലയിലും കീടജന്മങ്ങളായി പ്രത്യക്ഷത്തിൽ പരിണമിച്ച ചില പ്രമുഖ നടിമാർ സദാചാര – സാൻമാർഗികപ്രണേതാക്കളായി സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ്‌.
ഇക്കാലം
2017 ഒക്ടോബർ 5
ഹോളിവുഡിലെ പ്രശസ്തനടി ആഞ്ചലിനാ ജൂലിയുടെ വാക്കുകൾ—-
“1980-ൽ 13 വയസ്സുള്ളപ്പോഴാണ്‌ അയാൾ എന്നോട്‌ ലൈംഗികാതിക്രമം കാണിച്ചതു. അഭിനയിക്കാൻ ചാൻസ്‌ തേടിച്ചെന്ന എന്നോട്‌ അയാളെ മാസ്സാജ്‌ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നെ, ടവ്വൽ മാത്രമുടുത്ത്‌ മുൻഭാഗം തുറന്നിട്ട്‌ അയാൾ ഹസ്തഭോഗം നടത്താൻ തുടങ്ങി.”
ഹോളിവുഡിലെ ചലച്ചിത്രനിർമ്മാണ ചക്രവർത്തിയായി വാണരുളിയ ഹാർവെയ്‌ വെയിൻസ്റ്റിന്തിരെ (പ്രായം : 65)യാണ്‌ ആഞ്ചിലനയുടെ കുറ്റാരോപണം. അവർക്കിപ്പോൾ പ്രായം 50.
ഇവിടെ നാം ന്യായമായ ഒരു ചോദ്യമുന്നയിക്കേണ്ടി വരുന്നു. 13-​‍ാം വയസ്സിൽ പീഡിതയായ ജൂലി വെയിൻസ്റ്റിന്റെ അപ്പാർട്ട്‌മന്റിൽ നിന്ന്‌ ഇറങ്ങി ഓടിയോ ? അഭിനയത്വര വേണ്ടെന്ന്‌ വച്ചോ ? ഉത്തരം വസ്തുതകളിൽ നിന്ന്‌ നാം തന്നെ തേടുക.
ആഞ്ചിലന ജൂലി അഭിനയരംഗത്തേക്ക്‌ കടന്നു കയറിയതും പ്രമുഖസ്ഥാനം ഉറപ്പിച്ചതും ഓസ്കാർ നേടിയ ചിത്രങ്ങളിൽ വരെ അഭിനയിച്ചതും ഇപ്പോൾ താരം അവഹേളിക്കുന്ന വെയിൻസ്റ്റീനിന്റെ ചിത്രങ്ങളിൽ അഭിനയിച്ചുതന്നെ.പേരും പെരുമയും പണവും വേണ്ടുവോളം നേടിക്കഴിഞ്ഞ്‌ 50-​‍ാം വയസ്സിൽ ഇത്തരമൊരു ആരോപണവുമായി വന്ന്‌ സാമൂഹ്യബോധത്തെയും നമ്മുടെയോക്കെ സാമാന്യ ബുദ്ധിയേയുമൊക്കെ ഈ നടി മലീമസമാക്കുന്നു.’ഹീന’മെന്ന്‌ അവർ സ്വയം വിമർശിപ്പിക്കുന്ന കൃത്യം ചെയ്ത ബഹുമാന്യ ദേഹവുമായി വർഷങ്ങളോളം പ്രവർത്തിക്കുകയും അയാൾ ആവശ്യപ്പെടുമ്പോഴൊക്കെ വിധേയതയോടെ കിടന്നുകൊടുക്കുകയും ചെയ്തു. ഈ “പ്രതിഭാശാലിനി” ഇപ്പോൾ കുറ്റാരോപണവുമായെത്തുന്നത്‌ ആരുടെ പ്രേരണയാൽ ? ആ പ്രേരണാശക്തിയ്ക്കൊപ്പമുള്ളത്‌ പണം തന്നെയാണോ ? അതോ വെയിൻസ്റ്റെയിന്റെ ചലച്ചിത്രസാമ്രാജ്യം തകർക്കാൻ ഇറങ്ങിത്തിരിച്ചവർ ഏത്‌ സന്മാർഗത്തെയാണ്‌ അവർ സംരക്ഷിച്ചു നിർത്താൻ ശ്രമിക്കുന്നത്‌?
2017 ഒക്ടോബർ 7 മുതൽ ഒന്നിന്‌ പുറകെ ഒന്നെണ്ണമട്ടിൽ ഏതാണ്ട്‌ 50-ഓളം നടിമാർ ഏതാദൃശാനുഭവങ്ങളുമായി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പീഡിത നടികളെ തേടിയുള്ള അന്വേഷണത്തിൽ ബി.ബി.സി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ഉണ്ടുതാനും. നടിമാരുടെ പീഡിതാനുഭവങ്ങൾ ഭൂതകാലത്തിലധിഷ്ഠിതവുമാണ്‌. നടിമാർ അമേരിക്കയിൽ മാത്രമുള്ളവരല്ല.  ബ്രിട്ടൻ, ഫ്രാൻസ്‌, ഇറ്റലി, സ്വീഡൻ തുടങ്ങി അനേകം രാജ്യങ്ങളിൽ നിന്ന്‌ ചലച്ചിത്രരംഗത്തെത്തി പ്രശോഭിച്ച നടിമാരാണ്‌ മുപ്പതും നാൽപതും വർഷങ്ങൾക്ക്‌ ശേഷം വെയിൻ സ്റ്റീനിന്റെ ലൈംഗികാതിക്രമത്തിന്റെ പുരാവൃത്തങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്‌.
2006 ൽ 18 കാരിയായിരുന്ന, പീന്നീട്‌ വെയിൻസ്റ്റീൻ ചിത്രങ്ങളിൽ പ്രമുഖ നടിയായിത്തീർന്ന മിന്നി ഹെൽവെയുടെ കുറ്റാരോപണമിതാ-
“അയാളുടെ അപ്പാർട്ട്‌മന്റിലെത്തിയ എന്നെകൊണ്ട്‌ അയാൾ ബലം പ്രയോഗിച്ച്‌ വദനസുരതം നടത്തി. വിസമ്മതിച്ചുവേങ്കിലും അയാൾക്ക്‌ വേണ്ടി പലപ്രാവശ്യം എനിക്കതു ചെയ്യേണ്ടിവന്നു.”
ഇവിടെയും ഒരു ചോദ്യത്തിനുള്ള ഉത്തരം ന്യായമായ, യുക്തിപൂർവ്വമായ ഒരു സംശയമായി മാറുന്നു. പുരുഷന്റെ മർമ്മസ്ഥാനമാണ്‌ പീഡിതയായ യുവതിയുടെ വായ്ക്കുള്ളിൽ. അവൾക്ക്‌ പ്രതിഷേധവും പ്രതികാരവുമുണ്ടെങ്കിൽ അയാളെ നിശ്ചേതനനാക്കാൻ, ജീവൻ പിടക്കുന്ന തരത്തിലാക്കാൻ അവൾക്ക്‌ ഒരു നിമിഷം മതി. അതു മനസ്സിലാക്കാൻ നമുക്ക്‌ ഗവേഷണ ബുദ്ധിയൊന്നും വേണ്ട, സാമാന്യബുദ്ധി മതി. ഒന്നാം തരം കോമഡിയല്ലേ ഈ കുറ്റാരോപണം ? പ്രത്യേകിച്ച്‌, ആ നിർമ്മാതാവിന്റെ ചിത്രങ്ങളിൽ പ്രമുഖസ്ഥാനം കയ്യടക്കിയ ശേഷം.
പ്രസിദ്ധയായ ബ്രിട്ടീഷ്‌ നടി ലിസെറ്റ്‌ ആന്റണിയുടെ കുറ്റാരോപണം- 1982 ലാണ്‌ സംഭവം.
“അയാളുടെ അപ്പാർട്ട്‌മന്റിൽ എത്തിയപാടേ എന്നോട്‌ ലൈംഗികത പറയാൻ തുടങ്ങി. വസ്ത്രങ്ങഴിച്ച്‌ നഗ്നനായ അയാൾ തന്നോടൊപ്പം കുളിയ്ക്കാൻ ആവശ്യപ്പെട്ടു. മാസ്സാജ്‌ ചെയ്യാനും.”
35 വർഷത്തിന്‌ മുൻപ്‌ നടന്ന ഈ പീഡനാനുഭവത്തിന്‌ ശേഷം സംഭവിച്ചതോ ? വെയിൻ സ്റ്റീനിന്റെ അനേകം ചിത്രങ്ങളിൽ “അപമാനിതയായ നടി അഭിനയിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടക്കുന്ന പല ഫിലിം ഫെസ്റ്റിവലുകളിലും ഒരുമിച്ചു  പങ്കെടുക്കുന്നു.വെയിൻസ്റ്റെയിൻ പിന്നീടുള്ള നീണ്ട വർഷങ്ങളിൽ എത്രയെത്ര പ്രാവശ്യം താൻ കാമസംതൃപ്തി നൽകിയെന്നുകൂടി പ്രസ്താവിച്ചുവേങ്കിൽ ആ നടിയുടെ സത്യസന്ധത നാം അംഗീകരിച്ചു പോകുമായിരുന്നു.
ഇളംപ്രായത്തിൽ അഭിനയമോഹത്തിന്റെ അടങ്ങാത്ത മോഹവുമായി ഹോളിവുഡിലെ ഒരു പ്രബലനിർമ്മാതാവിന്റെ സവിധത്തിലെത്തുന്ന പെൺകുട്ടികളും യുവതികളുമൊക്കെ റോസാപ്പൂക്കൾ വിതറിയ പരവതാനിയാണോ പ്രതീക്ഷിക്കുക ? ദുരനുഭവത്തിന്റെ കാരമുള്ളുകളെക്കുറിച്ചും ആദ്യപീഡനത്തിന്റെ ക്രൂരതയെക്കുറിച്ചുമൊക്കെ വർഷങ്ങൾ ഏറെ പിന്നിട്ടശേഷം വിവരിക്കപ്പെടുമ്പോൾ നാം സംശയിച്ചു പോകുന്നത്‌ ഇപ്പറഞ്ഞ ‘കലാകാരി’ കളുടെ സത്യസന്ധതയെയും ആത്മാഭിമാനത്തെയുമാണ്‌.
വെയിൻസ്റ്റീനിനെതിരെ ആരോപണത്തിന്റെ കൂരമ്പുകൾ ഇപ്പോൾ തൊടുക്കുന്ന ഒരു നടിയും നമ്മുടെ സഹതാപമർഹിക്കുന്നില്ല. “ആ പീഡനാനുഭവത്തിന്‌ ശേഷം ഞാൻ എന്റെ അഭിനയമോഹം പാടേ ഉപേക്ഷിച്ചു” വേന്ന്‌ മുപ്പതുവർഷങ്ങൾക്ക്‌ ശേഷം  ഒരു സ്ത്രീപറയുന്നപക്ഷം നമുക്ക്‌ ആ സത്യസന്ധതയെയും ആത്മാർത്ഥതയെയും മാനിക്കാം.
അക്കമിട്ടു നിരത്താവുന്ന വിധത്തിലുള്ള ഈ നടിമാരുടെ വീമ്പിളക്കിലിനു പിന്നിൽ ഏതൊക്കെയേ നിക്ഷിപ്ത താൽപര്യക്കാരുടെ ഗോ‍ൂഡോദ്ദേശങ്ങളാണെന്നതാണ്‌ വസ്തുതകളും യാഥാർത്ഥ്യവും. ഓരോരോ നടിമാർ മാദ്ധ്യമങ്ങളിൽ പറയുന്ന കഥകൾ ആകെക്കൂടി ചെയ്യുന്നത്‌ നമ്മുടെ സാംസ്കാരിക-സാമൂഹ്യാന്തരീക്ഷത്തെ അത്യന്തം മലിനപ്പെടുത്തുകയെന്നതു മാത്രമാണ്‌. സാമാന്യമായ ധാർമ്മികബോധമുള്ള ഒരാൾക്കും ഈ പ്രസ്താവങ്ങളിൽ യാതൊരു ധാർമ്മികതയും കണ്ടെത്താനുമാവില്ല.
ഇതിനോക്കെ വിശദീകരണവുമായി വെയിൻസ്റ്റീനിന്റെ ഔദ്യോഗിക വക്താവിന്റെ പ്രതികരണം ഇങ്ങനെ-
“രണ്ടുപേരുടെയും സമ്മതത്തോടുകൂടിയല്ലാതെ ഒന്നും നടന്നിട്ടില്ല.”
ഈ പ്രസ്താവം യാഥാർത്ഥ്യത്തിന്റെ കണ്ണാടിയായി നമുക്ക്‌ കാണേണ്ടിവരുന്നു, കാണാൻ നാം നിർബന്ധിതരാകുന്നു.
അഭിനയമോഹവുമായെത്തുന്ന സുന്ദരിമാർ മുട്ടുന്ന സിനിമാ നിർമ്മാതാക്കളുടെ വാതിലുകൾ എപ്പോഴും തുറക്കപ്പെടുന്നത്‌ കിടപ്പറകളിലേക്കായിരുന്നുവേന്നത്‌ സിനിമയുടെയും നാടകത്തിന്റെയുമൊക്കെ പ്രാരംഭകാലം തൊട്ടേ നിലനിന്നതും നിലനിൽക്കുന്നതുമായ യാഥാർത്ഥ്യമാണെന്നും പരസ്യമായ ആ രഹസ്യം അനിഷേധ്യമായമായ ഒരു സമ്പ്രദായികശൈലിയായിരുന്നുവേന്നതുമല്ലേ ശരി ?
” Virginity is a big issue or a small issue ” എന്ന്‌ ഇൻഡ്യയിലെ ഒരു പ്രമുഖനടി പറഞ്ഞതിന്‌ അനുബന്ധമായി നമുക്ക്‌ പുതിയ സംഭവങ്ങളുടെ  പശ്ചാത്തലത്തിൽ ഇങ്ങനെ കൂട്ടിച്ചേർക്കാം – ” Sexual exploitation of a film producer is a small issue for girls a spiring for a majestic stardom‍” അതിൽ കവിഞ്ഞൊന്നും ഈ സംഭവവികാസങ്ങളിലില്ല. കാള പെറ്റെന്ന്‌ കേൾക്കുന്നയുടൻ കയറെടുക്കുന്നവർക്ക്‌ അതാവാം. അത്രതന്നെ. അതിൽ കൂടുതലൊന്നുമില്ലിതിൽ. അതിൽ കുറഞ്ഞുമൊന്നുമില്ല.

You can share this post!