ആ
നരച്ചമിഴികളിലേയ്ക്ക്
ഞാൻ
ഉറ്റുനോക്കി!
വറ്റിയ കിണറ്റിലെ
അവസാന
ഊറ്റുപോലെ
ഏതോ
ഒരു നനവ്
അവയുടെ
ആഴങ്ങളിൽ
കിനിഞ്ഞിരുന്നു…
വിരഹത്തിന്റെ
മുഴകളും
കാത്തിരിപ്പിന്റെ
തഴമ്പുകളും
അവയിൽ
തിമിരമായി
പടർന്നിരുന്നു…
നിന്റെ
കുടികളിൽനിന്ന്
കാറ്റ്
ആണുങ്ങളെയെല്ലാം
വലിച്ചിഴച്ച്
കൊണ്ടുപോയില്ലേ!
ഇനിയും,
നരച്ചുനേർത്ത
നോട്ടങ്ങളെയ്ത്
നീ ആർക്കായി
കാത്തിരിക്കുന്നു!
എന്റെ
കണ്ണുകൾ
അവളോടു
ചോദിച്ചു.
അഗ്നിപർവ്വതം
പൊട്ടിയൊഴുകിയ
മറുനോട്ടത്താൽ
എന്റെ
മിഴികളുടെ
വാചാലതയെ
അവൾ
ചാരത്താൽ
മൂടി…!!!