കഥാപാത്രങ്ങൾ നമ്മെ പോലെ ജീവിക്കുകയാണ്.
നമ്മൾ നേരിട്ടു കാണാത്ത
അവർ നമ്മുടെ
വിചാരങ്ങളെയും സ്വപ്നങ്ങളെയും
ഭയങ്ങളെയും തുലനം ചെയ്യുന്നു
ആരുടെയോ ഒരു കഥാപാത്രമാകാൻ
നാം വിധിക്കപ്പെട്ടിരിക്കുന്നു
സത്യമോ മിഥ്യയോ
ഏതാണെന്ന്
നിശ്ചയമില്ലാത അലയുന്ന
നമുക്ക്
ജീവിക്കാൻ
ഒരു എഴുതപ്പെട്ട
ആഖ്യാനം തന്നെ വേണമെന്നില്ല.
ജീവിക്കുന്നത്
ഒരാലേഖനത്തിൻ്റെ
സ്വയം സാക്ഷാത്കാരമല്ല.
അന്യരുടെ അന്യാപദേശ കഥകളിലെ
കരുക്കൾ മാത്രമാണ് നാം