കണ്ണുകൾ

തൂണിലും തുരുമ്പിലും
മറഞ്ഞിരുന്ന്
നോക്കുന്നുണ്ട് .
ഇനി
ഒന്നും മറയ്ക്കാനാവില്ല.
ഇഷ്ടംപോലെ
കൂസലില്ലാതെ
കൈവീശി നടന്ന
കാലമൊക്കെ പോയി.
നാലുവശവും നോട്ടമുണ്ട്.
സമയത്തെ മുറിച്ച്
വച്ചിരിക്കുന്നു.
ലോകം ഒരു പക്ഷിക്കൂടാണെന്നതൊക്കെ
വെറുതേയായി.
സ്നേഹക്കടലൊളിപ്പിച്ച ഹൃദയം
ഇനി എന്തിന് ?
ആവശ്യത്തിനു ചിന്ത മതി.

അനുസരണമാണ് മതം.
എല്ലാം കാണുന്ന
പുതുയന്ത്രമാണ് ദൈവം.
അവൻ മറഞ്ഞിരിക്കുന്നു
തൂണിലും തുരുമ്പിലും.
[7:18 PM, 5/24/2020] Mathew Maharajas: ഡോ.ടി.എം.മാത്യു

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006