ഓർമകളുടെ ഓണം
ഓണനിലാവേ മറയുന്നുവോ നീ
ഓർമ്മതൻ വാസന്തവനിയിൽ നിന്നും
കാലമേ നീ തരുമോ…. വീണ്ടും
ഓടി നടന്നൊരാ ബാല്യകാലം.
തൊടിയിലെ തേൻമാവിൽ
കെട്ടിയൊരൂഞ്ഞാലിൽ
ചില്ലാട്ടമാടിയതോർമ വന്നൂ
ചാരെയിരുന്നെന്റെ കാൽവിരലുകളിൽ
ചിത്രംവരച്ചവൾ ഇന്നെവിടെ?
തരുമോ തിരികെ തരുമോ
പ്രിയതരമായോരോണക്കാലം
ഉത്രാട രാത്രിയിൽ ഉറങ്ങാതിരുന്നു.
ഉപ്പേരി തിന്നൊരാ നല്ല കാലം
വന്നു വിളിക്കുന്നു വീണ്ടും കനവിൽ
ഓർമകളൊഴുകുന്നുരോണ കാലം
ഒരിക്കലും മറക്കാത്തൊരോണ കാലം