ഓണസ്മരണകൾ /കെ. ദിനേശ് രാജാ

ഉത്രാടരാത്രിയിലിന്നലെ ഞാനെൻ്റെ
മാനസമുറ്റമണിയിച്ചൊരുക്കവേ,
എത്തിടും നാളെയെൻ വീട്ടിലും മാവേലി
ഓണദിനത്തിൻ സ്മരണയുമായ്…!
കാത്തുഞാനിത്രയും നേരമിരുന്നിട്ടു
മെന്നിട്ടുമെത്തിയതില്ലെൻ്റെ മാവേലി!
ഓർക്കുന്നു ഞാനിന്നുമെൻ്റെ ബാല്യത്തിലെ
ഓണസ്മരണയെ പൂവണിയിക്കട്ടെ:
പൂക്കളം തീർക്കുവാനന്നെൻ്റെ ആഗ്രഹം
പൂവട്ടകയേന്തിപൂ പറിച്ചീടുമ്പോൾ,
അത്തത്തരുണിയെ ഉത്രാടരൂപനു
വേളികഴിച്ചു കൊടുക്കുവാനായന്നു
പൂക്കളമാല്യങ്ങൾ കോർക്കുന്ന നാളുകൾ…!
എന്നിലെ ശൈശവ ഭാവശില്പങ്ങൾക്കു
കൗതുകം മണ്ണിനാൽ രൂപമേകീടുന്നൂ
ഓണപ്പുലരിക്കതിരിനെവെല്ലുമെ-
ന്നമ്മയണിയുമരിമാവിൻ വെൺമയും!
തൃക്കാക്കരപ്പനെ പൂമൂടിവെച്ചു ഞാൻ
നിർവൃതി തൻ ഇളനീരുതിർക്കുന്നൂ !
നിന്നെ പ്രതീക്ഷിച്ചിരിക്കുന്നുപിന്നെയും
എൻ്റെ സ്വപ്നത്തിലെ പാതാളലോകത്തിൽ
നിൻ രൂപം ദൃശ്യമാകുമ്പൊഴേ ഓർക്കുന്നു
വാമനത്വത്തിലെ ഭീമസ്വരൂപത്തെ!
വർഗ്ഗാധികാരത്തിൻ ഓലക്കുടക്കീഴിൽ
ബ്രാഹ്മണ്യം പേറും കമണ്ഡലുവുമായ്
ഇന്നെത്ര വാമനരൂപങ്ങൾ നിന്നുടെ
യജ്ഞയാഗാദിക്കു ഭംഗമേകീടുവാൻ
വഞ്ചകപാദരാ മൂന്നാമതായീടും
വിശ്വാസവഞ്ചകപാദത്തെ നിന്നുടെ
നെഞ്ചിന്നു നേർക്കായ്

You can share this post!