ഒരു വരാലിന്റെ ഭാവി/മുഹമ്മദ് ഷബീർ

വരണ്ടുണങ്ങിയ കാലം നീറിപ്പടരുമ്പോൾ
ഏതുമീനും കൊതിച്ചുപോവും
തീരം കവർന്നകാലം.

ഉരുവെടുത്ത മരുഭൂമിയാവട്ടെ
ഇന്നലെകളുടെ നനവെടുത്ത്
ചെകിളകളിൽ ജീവനേകും.

പയ്യെപ്പയ്യെ കരയുടെ
ജന്മവിശേഷതകൾ
മീനുകൾ സ്വായത്തമാക്കും.

ശ്വാസം ആശ്വാസമാകും
ചെതുമ്പലുകൾ തൂവലുകളാകും.

ചിറകുവിടർത്തി
നാളെ മത്സ്യങ്ങൾ
ആകാശത്തിലെ
പറവകളാകും.

You can share this post!