ഒരു തുള്ളി ഓർമ്മ

ഹാ മഹാപ്രളയത്തി
ലേതൊരു തോണിക്കാരൻ
ദൂരെ നിന്നെന്നെത്തേടി
തുഴഞ്ഞു തുഴഞ്ഞെത്തി ?
ഞാനൊരു തുരുമ്പിന്മേൽ
അവസാനത്തെ ശ്വാസ-
മാരുടെ പേരോടൊപ്പ-
മുച്ചരിച്ചൊഴുകിപ്പോയി?

കേവലമൊരു മാത്ര…
ഒരു കൈവിരൽ… എന്റെ
പ്രാണനെ സ്പർശിച്ചെന്നു
തോന്നിയെതെപ്പോഴാവാം ?!
ആരുടേതാവാം ദിവ്യ-
വിരലെന്നറിയാനെൻ
ബോധത്തിലൊരുതുള്ളി –
യോർമ്മ വന്നുണർന്നെങ്കിൽ!

You can share this post!