ഒടിയൻ

മോഹൻലാൽ ഒടിയനിൽ അഭിനയിക്കാൻ വേണ്ടി രൂപത്തിൽ വ്യത്യാസം വരുത്തിയതെങ്ങനെയാണ്‌ ? ഇതിനെപ്പറ്റി മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടന്നു.
ബോട്ടാക്സ്‌ ഇഞ്ചക്ഷൻ എടുത്തോ എന്ന്‌ സംശയിക്കുന്നവരുണ്ട്‌. ഡോ. കുഞ്ഞാലിക്കുട്ടി ഇതിനെപ്പറ്റി ഇങ്ങനെ എഴുതി. ക്ലോസ്ട്രിഡിയം ബോട്ടുലിസം എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണ്‌ ബോട്ടുലിസം  ടോക്സിൻ. അടച്ചു വച്ച ഭക്ഷണ പദാർത്ഥങ്ങൾ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത്‌ മൂലം അവയിൽ ഈ ബാക്ടീരിയ വളരാം. പണ്ടു കാലങ്ങളിൽ നാവികരുടെയിടയിൽ ധാരാളമായി ഇത്‌ മൂലമുള്ള മരണങ്ങൾ സംഭവിക്കാറുണ്ടായിരുന്നു.
ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത്‌ മനുഷ്യരുടെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതാണ്  ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന്‌ അനേകം രോഗചികിത്സകളിൽ ബോട്ടുലിസം ഉപയോഗിക്കുന്നുണ്ട്‌.
“ഇതു കൂടാതെ മുഖത്തെ ചുളിവുകൾ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകൾ ഇത്‌ ചെയ്യാറുണ്ട്‌. മുഖത്ത്‌ ധാരാളം മാംസപേശികളുണ്ട്‌. ഈ മാംസപേശികളാണ്‌ നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകൾ കൂർപ്പിക്കാനും ഒക്കെ സഹായിക്കുന്നത്‌ പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചർമ്മത്തിന്‌ ഇലാസ്തികത നഷ്ടപ്പെടുന്നത്‌ മൂലം ഈ പേശികൾ പ്രവർത്തിക്കുമ്പോൾ ചർമ്മത്തിൽ ചുളിവുണ്ടാകുന്നു. ബോട്ടുവിസം ടോക്സിൻ ഈ പേശികളിൽ കുത്തിവച്ചാൽ അവ പ്രവർത്തിക്കാതാകുന്നത്‌ മൂലം ചുളിവുകൾ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം.”

You can share this post!