പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് പ്രോട്ടോ ഫെമിനിസ്റ്റ് ആയിരുന്നു മേരി വുൽസ്റ്റൻക്രാഫ്റ്റ് എന്ന എഴുത്തുകാരി.സ്ത്രീകളുടെ ശക്തമായ അവകാശങ്ങൾക്ക് വേണ്ടിയും സമൂഹത്തിൽ സ്ത്രീകൾക്ക് ആവശ്യമായ വിദ്യാഭ്യാസവും സ്ഥാനവും നേടേണ്ടതുണ്ടെന്ന് ശക്തമായി വാദിക്കുകയും അതിനുവേണ്ടി പ്രയത്നിക്കുകയും പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്ത ശക്തയായ ഒരു എഴുത്തുകാരിയായിരുന്നു ,മേരി വുൽസ്റ്റൺക്രാഫ്റ്റ്.അവരുടെ പ്രധാനപ്പെട്ട മൂന്നു കൃതികളാണ്,ടൈംലൈൻ ഓഫ് മേരിവോൾസ്റ്റോൺക്രാഫ്, മേരി വോൾസ്റ്റോൺക്രാഫ്,എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ.
ഈ മൂന്ന് കൃതികളിലും വെച്ച് വളരെയേറെ പ്രസിദ്ധിയാർജിച്ചത് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എന്ന കൃതിയാണ് .ഫെമിനിസ്റ്റ് ഫിലോസഫിയെ കുറിച്ച് രചിച്ച ഒരു ഗ്രന്ഥമാണ്.അതായത് പതിനെട്ടാം നൂറ്റാണ്ടിലെ വിദ്യാഭ്യാസപരവും രാഷ്ട്രീയപരവുമായ സൈദ്ധാന്തികർ സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമുണ്ട് എന്നത് വിശ്വസിക്കാത്ത ആ കാലഘട്ടത്തിലെ ചിന്താഗതിയെ വളരെയധികം ശക്തമായ ഭാഷയിൽ പ്രതികരിച്ചു കൊണ്ടു തന്നെയാണ് മേരി വുൽ സ്റ്റാൺക്രാഫ്റ്റ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് .സ്ത്രീ നല്ല ഭാര്യയും അമ്മയും കുടുംബിനിയും സഹചാരിയും ആയിരിക്കുന്നതിലും പുറമേ സ്ത്രീകൾക്ക് സമൂഹത്തിൽ ഇടപെടുവാനുള്ള സ്ഥാനവും വിദ്യാഭ്യാസവും ആവശ്യമുണ്ടെന്ന് സമർത്ഥമായി ബാധിക്കുകയും അവരുടെ അവകാശവാദങ്ങളെ ശക്തിയുക്തം ഉന്നയിക്കുകയും ചെയ്യുകയാണ് എഴുത്തുകാരി കൃതിയിലൂടെ നടത്തിയിരിക്കുന്നത്.വളരെയേറെ ആഴത്തിൽ ആ പുസ്തകം വായിച്ചെടുത്താൽ ഉറപ്പിച്ചു തന്നെ പറയുവാൻ കഴിയും എൻറെ എന്നാൽ സ്ത്രീകളെ സമൂഹത്തിൻറെ ഒരു അലങ്കാരം മാത്രമായി കാണരുതെന്നും അവരെ വിവാഹിതരാക്കാനും വിവാഹം പോലെയുള്ള കമ്പോളവൽക്കരണത്തിൽ അടച്ചിടുവാനും മാത്രമുള്ളതല്ല എന്നും പുരുഷന്മാരോടൊപ്പം തന്നെ സമൂഹത്തിൽ ഓരോ സ്ത്രീക്കും സ്ഥാനം നേടേണ്ടതുണ്ടെന്നും അതിനവർക്ക് അർഹതയുണ്ടെന്നും ഉള്ള സമർത്ഥമായ ആശയം മേരി വുൽ സ്റ്റോൺക്രാഫ്റ്റ് രചിച്ച ഈ കൃതിയിൽ നിന്ന് അടർത്തിയെടുക്കാവുന്നതാണ് .ഇതിൽ നിന്നും മനസ്സിലാക്കാവുന്ന പ്രധാന കാര്യം എന്തെന്നാൽ തന്നെ ഇത്തരത്തിലുള്ള ആശയങ്ങൾ ഈ സമൂഹത്തിലും ഈ ലോകത്തിലും ഉണ്ടായിട്ടും ഇന്നും കേവലം ഒരു സ്ത്രീ അപമാനിക്കപ്പെട്ടാൽ പോലും അതിന് ശക്തമായി നടപടിയെടുക്കാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് എന്നത് ഏറെ വേദനാജനകമാണ് മാത്രമല്ല ഓരോ സ്ത്രീയും ഇതിനോടകം തന്നെ അതിൽ അമർന്നിരിക്കാതെ ജാഗരൂകരായിഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു പ്രതികരിക്കേണ്ടിയിരിക്കുന്നു.
മേരി ബുൾസ്റ്റൻ ക്രാഫ്റ്റ് സ്ത്രീകൾക്ക് വേണ്ടി നേടേണ്ട അവകാശങ്ങളെ പറ്റി തുറന്നു എഴുതിയപ്പോൾ അത് ചാൾസ് മൗറൈസ് ദെ ടാല്ലിറൻഡ് പെറിഗോർഡ്സ് വായിക്കുകയും സ്ത്രീകൾക്ക് കേവലം വീട്ടിൽ മാത്രമുള്ള വിദ്യാഭ്യാസം മതി എന്ന് ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു .ഈ സന്ദർഭത്തിൽ ഇതിനെ ഒരു പ്രത്യേക സംഭവമായി തന്നെ എടുത്തു കൊണ്ട് ക്രാഫ്റ്റ് ഇതിൻറെ തുടർച്ചയായി ഉള്ള വിവരണങ്ങൾ എഴുതുവാൻ ആരംഭിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു .സ്ത്രീകൾ എന്ന് പറഞ്ഞാൽ പുരുഷന്മാരുടെ ലൈംഗികാഗ്രഹാഭിലാഷങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ ഉള്ളവരല്ലെന്നും പുരുഷന്മാർ സ്ത്രീകളെ ലൈംഗികതയ്ക്ക് വേണ്ടി മാത്രം കാണുന്നതിന് പുരുഷന്മാരിലേക്ക് കുറ്റം ചുമത്താൻ ആയി സ്ത്രീകൾക്ക് വേണ്ട പ്രോത്സാഹനം നൽകി ശക്തമായി പ്രതികരിച്ചു . സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള പ്രതികരണം ഉണ്ടാക്കിയ സംഭവ വികാസങ്ങളും അവർ എഴുത്തിലൂടെ സമർത്ഥമായി പുറംലോകത്തെ അറിയിച്ചു ഈ സംഭവവികാസങ്ങളെ തുടർന്ന് കൂടുതൽ ചിന്തകളും നിലപാടുകളും എടുത്തുകൊണ്ട് കൃതിയുടെ രണ്ടാം ഭാഗം എഴുതിത്തുടങ്ങി പക്ഷേ പൂർത്തിയാക്കും മുമ്പേ മേരി വുൽസ്റ്റോൺക്രാഫ്റ്റിന്റെ മരണം സംഭവിക്കുകയാണ് ഉണ്ടായത്.
ഈ ഗ്രന്ഥത്തിൻറെ ആദ്യ എഡിഷൻ 92 ലാണ് പ്രസിദ്ധീകരിച്ചത് അന്ന് വളരെ നല്ലൊരു സ്വീകരണം ആയിരുന്നു ഗ്രന്ഥത്തിന് ലഭിച്ചത് അതിൽ നിന്ന് മനസ്സിലാക്കാവുന്ന നൂറ്റാണ്ടിലെ സൃഷ്ടിപരമായി ഏറ്റവും ചിന്തിക്കാൻ കഴിവുള്ള ഒരു പുസ്തകമാണ് ഇതെന്ന് ഒരു സംശയവും കൂടാതെ പറയാം മാത്രമല്ല അത് അങ്ങനെ തന്നെയാണെന്ന് ഒരു ജീവചരിത്രക്കാരൻ ആ കാലഘട്ടത്തിൽ വിലയിരുത്തുകയും ഉണ്ടായിട്ടുണ്ട്. ” മെമ്മറീസ് ഓഫ് ദ ഓതർ ഓഫ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് വ്യൂമൺ എന്ന 1798 പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലൂടെ വില്യം ഗോഡ്വിൻ തൻറെ ഭാര്യയായ മേരി വുൽ സ്റ്റോൺക്രാഫ്റ്റിന്റെ
ജീവചരിത്രത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
മേരിവുൽ സ്റ്റോൺ ക്രാഫ്റ്റ് ഈ ഗ്രന്ഥം എഴുതുവാൻ ഉണ്ടായ സന്ദർഭം കാലഘട്ടത്തിൽ ഫ്രഞ്ച് വിപ്ലവം ബ്രിട്ടനിൽ ഉണ്ടാക്കിയ ഒച്ചപ്പാടുകളും വാദപ്രതിവാദങ്ങളും വഴി താറുമാറായ പശ്ചാത്തലത്തിനെതിരെയാണ് ശക്തമായി പ്രതികരിക്കുമാറ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എന്ന ഗ്രന്ഥം എഴുതിയത് . ബർക്കിന്റെ റിഫ്ലക്ഷനിൽ അദ്ദേഹം ഫ്രഞ്ച് വിപ്ലവത്തിന്റെ ആദ്യഘട്ടത്തെ സ്വാഗതം ചെയ്തിരുന്ന ബ്രിട്ടീഷ് ചിന്തകരുടെയും എഴുത്തുകാരുടെയും കാഴ്ചപ്പാടുകളെ വിമർശിച്ചിരുന്നു മാത്രമല്ല ഫ്രഞ്ച് വിപ്ലവം 1688ലെ ബ്രിട്ടന്റെ മഹത്തായ വിപ്ലവവുമായി സാമ്യമുള്ളതായി അവർ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിൽ നിന്ന് മനസ്സിലാക്കുന്നത് രാജവാഴ്ചയുടെ ശക്തിയെ നിയന്ത്രിക്കുന്നതായിട്ടാണ്.1642 മുതൽ 1651 വരെ നടന്ന ഇംഗ്ലീഷ് സിവിൽ വാറുമായി ചരിത്ര സാദൃശ്യം വളരെയധികം ഉണ്ടെന്ന് എഡ്മണ്ട് ബർക്ക് വാദിക്കുന്നുണ്ട് .ഇതിനിടയിൽ 169ൽ ചാൾസ് വധിക്കപ്പെടുകയാണ് അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ ഫ്രഞ്ച് വിപ്ലവം ന്യായമായ ഒരു ഗവർമെന്റിനെതിരെയുള്ള ശക്തമായ പ്രഹരമാണ് പൗരന്മാർ തമ്മിൽ തങ്ങളുടെ ഗവർമെന്റിനെതിരെ പ്രക്ഷോഭം കൂട്ടുന്നത് ശരിയായ അവകാശമല്ലെന്ന് റിഫ്ലക്ഷനിലൂടെ അദ്ദേഹം പറയുന്നുണ്ട് മാത്രമല്ല വാദിക്കുക തന്നെ ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള കൃതികൾ വായിക്കുമ്പോൾ എടുത്തു പറയേണ്ട വസ്തുതകൾ എന്തെന്നാൽ ഒരു പരസ്പര ധാരണയുടെ അനന്തരഫലം ആയിരിക്കും സംസ്കാരം എന്നും ഒരു രാഷ്ട്രത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തെ തുടർച്ചയായി വെല്ലുവിളിക്കാനുള്ളതല്ലെന്നും ഇതിൻറെ പരിണിതഫലമായിരിക്കാം രാജവാഴ്ച എന്ന് ബർക്ക് വാദിക്കുന്നുണ്ട് .ബർക്കിന്റെ റിഫ്ലക്ഷൻസ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മാസങ്ങൾക്ക് ശേഷം ബോൾസ്റ്റൻ ക്രാഫ്റ്റ് റൈറ്റ് ഓഫ് മെൻ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതിൽ ബർക്കിന്റെ റിഫ്ലക്ഷൻസ് ഒരു രാഷ്ട്രത്തിന്റെ എഴുതപ്പെടാത്ത ചരിത്രമായി കാണാൻ കഴിയില്ലെന്നും ക്രാഫ്റ്റ് ഇതിൽ പറഞ്ഞുവെച്ചിട്ടുണ്ട്.
മേരി ക്രാഫ്റ്റ് ഈ ഗ്രന്ഥം വിലയിരുത്തിയപ്പോൾ ആദ്യ കാലഘട്ടത്തിൽ തന്നെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും സുരക്ഷിതത്വത്തിന് വേണ്ടിയും തുല്യതയ്ക്ക് വേണ്ടിയും പ്രതികരണവും ഗ്രന്ഥങ്ങളും വാദങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് നിസസംശയം വിലയിരുത്തേണ്ട വസ്തുത തന്നെയാണ് .എന്നിട്ടും ഈ കാലഘട്ടത്തിലും എന്തുകൊണ്ടാണ് നമ്മുടെ ഈ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും ഉപദ്രവങ്ങളും വർദ്ധിച്ചുകൊണ്ടേ ഇരിക്കുന്നത് എന്നത് വലിയൊരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുകയാണ് ???