എന്റെ രാപ്പാടി

പരിഭാഷ: വിനോദ് നാരായൺ

ഒരിക്കൽ എന്റെ ‘അമ്മ ഒരു മാന്‍പേടയായിരുന്നു
ആ തിളങ്ങുന്ന തവിടു നിറമുള്ള കണ്ണുകൾ
ആ സൗന്ദര്യം
അത് രണ്ടും ആ മാന്‍പേടക്കാലം തൊട്ട്
അവരുടെ കൂടെയുണ്ട്.

ഇതാ ഇവിടെ അവരിതാ….
പാതി മാലാഖ പാതി മനുഷ്യസ്ത്രീ –
അതിനിടക്ക് എവിടെയോ ഒരമ്മ.
എന്താവണം എന്നായിരുന്നു ആഗ്രഹം എന്ന് ഞാൻ ചോദിക്കുന്പോൾ
അവർ പറയുമായിരുന്നു: ‘ഒരു രാപ്പാടി’ എന്ന്

ഇപ്പോൾ അവരൊരു രാപ്പാടിയാണ്
എല്ലാ രാത്രികളിലും,
എന്റെ ഉറക്കമില്ലാത്ത കിനാവിന്റെ പൂങ്കാവനത്തിൽ
ഞാൻ അവരെ കേൾക്കും.
അവർ പൂർവികരുടെ സിയോൺ പാടുന്നു,
അവർ പണ്ടത്തെ ഓസ്ട്രിയ പാടുന്നു,
അവർ ബുക്കോവിനയിലെ മലകളും ഊങ്ങും വനങ്ങളും പാടുന്നു,
തോട്ടിലിലെ പാട്ടുകൾ….
എന്റെ രാപ്പാടി,
എല്ലാ രാത്രികളിലും-
എന്റെ ഉറക്കമില്ലാത്ത കിനാവിന്റെ പൂങ്കാവനത്തിൽ,
എനിക്കു വേണ്ടി പാടുന്നു.

ജ്യൂയിഷ് കവയിത്രി റോസ് ഒസ്‌ലാൻഡറിന്റെ (Rose Ausländer May 11, 1901 – January 3, 1988) മൈ നൈറ്റിംഗേൽ (My Nightingale) എന്ന കവിതയുടെ പരിഭാഷ.

 

You can share this post!