മറവിയുടെ ചിതലുകൾക്ക് വിട്ടുകൊടുക്കാൻ
മനസ്സനുവദിക്കാത്ത ഓർമ്മകൾ
എല്ലാവർക്കും ഉണ്ടാവും…
അത് ചിലപ്പോൾ മുഖങ്ങളാവാം
മഞ്ഞാവാം മഴയാവാം
എന്റെ മനസ്സിനുള്ളിൽ
ഞാനൊളിപ്പിച്ചുവച്ചത്
ഒരു മുഖമാണ്..
ആകാശം കാണാതെ
ഒളിപ്പിച്ചുവച്ച
മയിൽപ്പീലി പോലെ
ഒരു മുഖം…
പ്രണയമെന്തെന്ന് തിരിച്ചറിവില്ലാത്ത
കാലത്ത്
കാണുമ്പോൾ നെഞ്ചിലേക്കൊരു
കൊള്ളിയാൻ പായുന്ന വാക്കുകളെ
വിറയാർന്നതാക്കുന്ന
ഒരു മുഖം…
നീലാകാശം കാണാതെ ഒളിപ്പിച്ച
മയിൽപ്പീലി പോൽ തെളിയുന്ന
ആ മുഖം നിനയാത്ത നേരത്ത്
മുന്നിൽ തെളിഞ്ഞപ്പോൾ
ആനന്ദാശ്രുക്കൾ പൊഴിഞ്ഞും
ഉള്ളകം നിറഞ്ഞും
മഴമേഘം കണ്ട മയിലിനെപ്പോലെ
മനം വിരിഞ്ഞാടി …
എന്റെ പ്രിയപ്പെട്ട മയിൽപ്പീലി നിനക്കായ്
ഞാനറിയാതെ തന്നെ
എന്റെ ജന്മം എന്നേ
തീറെഴുതി തന്നിരുന്നു .
.മനസ്സിലെന്നും
മയിൽപ്പീലി വിരിച്ചുനീ വിരിഞ്ഞാടുന്നു..