ഇരവി
ഞാനൊരു പൂവാണൊരുപനിനീർപ്പൂവാണ്
ഒരു പൂ മാത്രം
പ്രതീകമല്ല ,മനുഷ്യന്റെ
ജീവിതമതിൽ കാണരുതേ!
പൂവിനും കഥയുണ്ട്, കവിതയുണ്ട്,
കാര്യങ്ങളൊക്കെയുണ്ട്,
ജീവിതമുണ്ട്,സ്വകാര്യതയുണ്ട്
അത് മനുഷ്യരിൽ നിന്നു ഭിന്നമാണ്
നിങ്ങൾതൻ മഹാകവി പാടിയതു എന്നെക്കുറിച്ചാണ്, നിങ്ങളെക്കുറിച്ചല്ല
നിങ്ങൾ തൻ രാജ്ഞിയെക്കുറിച്ചല്ല
മണ്ണിൽ വീണു കിടക്കുന്ന എനിക്കു വേണ്ടിയല്ല
നിങ്ങൾ കണ്ണുനീർതൂകിയതു
അതു നിങ്ങൾ ആണെന്ന ധാരണയിലാണ്.
നിങ്ങൾക്കു എല്ലാം നിങ്ങൾ മാത്രം
പൂക്കളാം ഞങ്ങൾതൻ അസ്തിത്വമെടുത്ത്
മനുഷ്യവല്ക്കരിക്കരുത് ,
ഇനിയാരും
പൂവായി ജീവിക്കാൻ ഞങ്ങൾ വളരെയേറെ
കൊതിക്കുന്നു മനുഷ്യരേ!