ഋതു സംക്രമം-39

തന്റെ വാക്കുകൾ മനസ്സിലാക്കിയതുപോലെ പ്രതീക്ഷയുടെ നറും തിരി നാളങ്ങൾ അവിടെ മിന്നി മറഞ്ഞു . ആ വൃദ്ധകരങ്ങൾ വിറയലോടെ തന്റെ കൈകളിൽ സ്പർശിച്ചു

അവൾക്കത് കിട്ടുമെന്നെനിക്കുറപ്പുണ്ട് മോളെ . അവളുടെ പരിശ്രമം ദൈവം കാണാതിരിക്കില്ല . മോളും പരീക്ഷ എഴുതുന്നുണ്ടെന്നറിഞ്ഞു. മോളല്ലേ ആരതി മോൾക്ക് ഫീസടക്കാനും മറ്റും പൈസകൊടുത്തു സഹായിച്ചത് .മോളെ ദൈവം തീർച്ചയായും അനുഗ്രഹിക്കും . ”.

. ഇത്തവണ അവർ പറഞ്ഞ വാക്കുകൾ ആരതി പരിഭാഷപ്പെടുത്തിയത് കേട്ട് തന്റെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു . താൻ ചെയ്യുന്നത്ഒരു വലിയ കാര്യം തന്നെയാണെന്ന് ബോധ്യപ്പെട്ടു . ഇതിനിടയിൽ മനുവേട്ടൻ ശിവൻ കുട്ടിയമ്മാവനെ അന്വേഷിക്കുന്നുണ്ടായിരുന്നു . അപ്പോൾ ആരതി പറഞ്ഞു . ‘

നിങ്ങളീ വീട്ടിലൊരാളെകൂടി പരിചയപ്പെടാനുണ്ട്” . അവൾ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു . അവിടെ ഒരു കട്ടിലിൽ പരിമിതമായ സാഹചര്യങ്ങളിൽ, ഇരുട്ടിൽ, ആരോ ചുരുണ്ടു കൂടിക്കിടന്നിരുന്നു .അടുത്തു തന്നെ ശിവൻ കുട്ടി അമ്മാവൻ ഇരിപ്പുണ്ടായിരുന്നു .

ഇതെന്റെ അനുജനാണ് . അവനു തല വളരുന്ന രോഗമാണ് . എഴുന്നേൽക്കാനോ വർത്തമാനം പറയാനോ, എന്തെങ്കിലും ചെയ്യുവാനോ ആവുകയില്ല , ”ആരതി ദുഃഖിതയായി പറഞ്ഞു

ഞങ്ങൾ അവനെ സൂക്ഷിച്ചു നോക്കി നിർജീവമായ കണ്ണുകൾ കൊണ്ട് അവൻ ഞങ്ങളെയും . ഏതാണ്ട് പത്തു പന്ത്രണ്ടു വയസ്സ് കാണും അവന് എന്ന് തോന്നി . പെട്ടെന്ന് അമ്മാവൻ പറഞ്ഞു .

ഇവനാണിപ്പോൾ എന്റെ ഏറ്റവും വലിയ ദുഃഖം കുഞ്ഞേ . ഇവൻ ജനിച്ചതോടെ എന്റെ ഭാര്യയും പോയി . .ഞാൻ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മുഴുവൻ ഇവന്റെ ചികിത്സക്കാണ് ചിലവാക്കുന്നത് . ” .. അതും പറഞ്ഞു അമ്മാവൻ കരയാൻ തുടങ്ങി . അദ്ദേഹത്തെ സമാധാനിപ്പിക്കേണ്ടതെങ്ങനെയെന്നറിയാതെ ഞങ്ങൾ വിഷമിച്ചു .

എന്നിട്ട് ആരതി ഇതുവരെ ഇങ്ങനെയൊരു അനുജനുള്ള കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ . ”ഞാൻ പരിഭവിച്ചു .

എന്റെ ദുഃഖ കഥ മുഴുവൻ പറഞ്ഞു നിങ്ങളെക്കൂടി വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി ആരതി അങ്ങിനെ പറഞ്ഞു തല താഴ്ത്തിനിന്നു .

പെട്ടെന്ന് അമ്മാവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു കൊണ്ടുപറഞ്ഞു .” നിങ്ങൾക്കു വെള്ളം തരാൻ വേണ്ടി ഇങ്ങോട്ടുവന്നപ്പോഴാണ് ഇവൻ മൂത ത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. പിന്നെ ഇവന്റെ ശുശ്രൂഷയിൽ മുഴുകി ഞാൻ നിങ്ങളെ മറന്നു പോയി . ക്ഷമിക്കണം കുഞ്ഞേ . ”

അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി .മനസ്സിൽപടർന്ന ദുഖത്തോടെ അമ്മാവന്റെ അടുത്തു ചെന്ന്ആ കൈ പിടിച്ചു പറഞ്ഞു

സാരമില്ലമ്മാവാ ഇത്രത്തോളം ദുഃഖം അമ്മാവനുണ്ടെന്ന് ഞങ്ങളറിഞ്ഞില്ല. ഏതായാലും ആരതിക്ക് ഐ എ എസ് കിട്ടുന്നതോടെ അമ്മാവന്റെ ദുഖങ്ങൾക്കറുതിവരും . ഇപ്പോൾ ഞങ്ങളിറങ്ങുകയാണ് . എന്നിൽ നിന്നും എന്ത് സഹായം വേണമെങ്കിലും അമ്മാവന് ഇനിയും പ്രതീക്ഷിക്കാം .”

അങ്ങിനെ പറഞ്ഞു താൻ മനുവേട്ടനോടൊപ്പം തിരിഞ്ഞു നടക്കാൻ ഭാവിച്ചു . അപ്പോൾ ആരതി രണ്ടു ഗ്ലാസിൽ മുളയരി പായസ്സവുമായി എത്തി .

.”ഇത്ഞാൻ വരുന്നതറിഞ്ഞു മുത്തി ഉണ്ടാക്കി വച്ചിരുന്നതാണ് . കുടിച്ചുനോക്കൂ . ഞങ്ങൾ ആദിവാസികളുടെ സ്പെഷ്യലാണ് . ”

ഒരു ഗ്ലാസിലെ മുളയരി പായസം ഞാനും മനുവേട്ടനും പങ്കിട്ടു കുടിച്ചു . ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പാനീയമായി അത് ഞങ്ങൾക്ക് തോന്നി . അൽപനേരം കൂടി അവിടെ ചിലവിട്ടു ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി . അപ്പോൾ മുത്തിയമ്മ നിർമിച്ച, മനോഹരമായി ആര്ട്ട് വർക്ക് ചെയ്ത കൂജകളിലൊന്ന് ഞങ്ങൾക്ക് സമ്മാനിക്കാൻ ആരതി മറന്നില്ല .

ഇത് വെറുമൊരു മൺകൂജയല്ല പ്രിയേച്ചി. പ്രായത്തിന്റെ അവശത മറന്നു പ്രവർത്തിക്കുന്ന എന്റെ മുത്തിയുടെ വിയർപ്പിന്റെ വില കൂടി ഇതിലുണ്ട് .

ഈ പ്രായത്തിലും ഞങ്ങൾക്ക് വേണ്ടിയാണ് മുത്തിയമ്മ ബുദ്ധിമുട്ടുന്നത് . എന്റെ മുൻ‌കൂർ വിവാഹസമ്മാനമായി കരുതി നിങ്ങൾ ഇതെന്നും സൂക്ഷിച്ചുവയ്ക്കണം .. അറിയുമല്ലോ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് പൊട്ടിപ്പോകുമെന്ന് . ഒരു പക്ഷെ ജീവിതം പോലെ….. ..”

അനുഭവങ്ങൾ ചെറുപ്രായത്തിൽത്തന്നെ ആരതിയെ ഒരു വേദാന്തിയാക്കി മാറ്റുകയാണെന്നു തോന്നി . നന്ദി പറഞ്ഞു സൂക്ഷ്മതയോടെ അതേറ്റു വാങ്ങി തിരികെ നടക്കുമ്പോൾ ഞാൻ മനുവേട്ടനോട് പറഞ്ഞു

. ”ആരതി പറഞ്ഞത് എത്ര ശരിയാണ് . സൂക്ഷിച്ചില്ലെങ്കിൽ ഈ മൺകൂജ പോലെ പൊട്ടിത്തകർന്നു പോകാനുള്ളതേ ഉള്ളൂ ഇന്നത്തെകാലത്തു മനുഷ്യ ജീവിതവും . ”

അതവൾ സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞതാണ് പ്രിയ .പക്ഷെ മുഴുവൻ പൊട്ടിത്തകർന്നുപോകാതെ ദൈവം അവളെ രക്ഷിച്ചു . മറ്റു ചിലരിൽ നിന്നും വിഭിന്നമായി അവൾക്കുണ്ടായ ഭാഗ്യം. ഇനിയവൾ ജീവിതത്തെ കൂടുതൽ ആവേശത്തോടെയായിരിക്കും വെട്ടിപ്പിടിക്കുക എന്ന് എനിക്ക് തോന്നുന്നു . ആരെയോ തോൽപ്പിക്കാനുള്ള വ്യഗ്രതയോടെ അവൾ ഉയരങ്ങൾ കീഴടക്കും തീർച്ച” .

തിരികെയുള്ള യാത്രയിൽ ശിവൻ കുട്ടി അമ്മാവൻ ഞങ്ങൾക്ക് വഴി കാട്ടിയായി .ഞങ്ങളോടോപ്പമുള്ള യാത്രക്കിടയിൽ അദ്ദേഹം ആരതിയുടെ അമ്മയെ ഈ കാട്ടിൽ വച്ച് കണ്ടെത്തിയതും പ്രേമിച്ചതുമായ കഥ പറഞ്ഞു . അനാഥനായി വളർന്ന അമ്മാവന് എല്ലാ രീതിയിലും അവർ തുണയായിരുന്നത്രെ . ഒരാത്മാവും ശരീരവുമായി ജീവിച്ചവർ . അവർ പോയ ശേഷം മക്കൾക്ക് വേണ്ടി മാത്രമായിരുന്നു തന്റെ ജീവിതമെന്നും അമ്മാവൻ പറഞ്ഞു . ഏതായാലും ആദിവാസി പെണ്ണിനെ പ്രേമിച്ചു വഞ്ചിക്കുന്ന ,നഗരത്തിൽ ജീവിക്കുന്ന , ഇന്നത്തെ പലരിൽ നിന്നും വ്യത്യസ്തനായിരുന്നു അമ്മാവനെന്നു ഞങ്ങൾക്ക് മനസ്സിലായി . .അദ്ദേഹത്തോട് യാത്ര പറഞ്ഞു ഞങ്ങൾ തിരികെ കാറിൽ കയറുമ്പോൾ സന്ധ്യയോടടുത്തിരുന്നു . ”വേഗംവിട്ടോളൂ മനുവേട്ടാ . ഇനിയും വൈകിയാൽ മുത്തശ്ശി ഭയക്കും

താൻ തിരക്ക് കൂട്ടി .എങ്കിലും മനുവേട്ടന്റെ സാമിപ്യം തന്നെ ഉത്സാഹ ഭരിതയാക്കി .

ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിൽ ആരെയും ഒന്നിനേയുംഭയപ്പെടാതെ നമുക്ക് യാത്ര ചെയ്യാമായിരുന്നു അല്ലെ പ്രിയ .”

മനുവേട്ടൻ വിഷാദമഗ്നനായി പറഞ്ഞു .ആ വാക്കുകൾ തന്നിലും വിഷാദം ഉണർത്തി . തൻറെ ഉത്സാഹം ശമിച്ചതു കണ്ടു ക്ഷമാപണ സ്വരത്തിൽ മനുവേട്ടൻ പറഞ്ഞു

തന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ പറഞ്ഞത്. എത്രയും വേഗം നമ്മുടെ വിവാഹം നടന്നു കാണാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ് ”.

അതിനു മനുവേട്ടന്റെ അമ്മക്ക് കൂടി തോന്നണ്ടേ .”താൻ വേദനയോടെ പറഞ്ഞു .

അധികം വൈകാതെ അമ്മ സമ്മതിക്കും പ്രിയ . താൻ നോക്കിക്കോളൂ അല്പം കടുംപിടിത്തമുണ്ടെന്നതൊഴിച്ചാൽ അമ്മ പാവമാണ് . അമ്മയെ ഇപ്പോൾ,അലട്ടുന്നത് ഉണ്ണിമായയുടെ വിവാഹ കാര്യമാണ് .നമ്മുടെ വിവാഹം നടന്നാൽ സ്വസമുദായത്തിൽ നിന്ന് ഒരു വിവാഹാലോചന അവൾക്കു കിട്ടുകയില്ലെന്നു അമ്മ ഭയക്കുന്നു . ”

അങ്ങിനെ സ്വന്തം സമുദായത്തിൽ നിന്ന് തന്നെ വേണമെന്ന് ഇത്ര നിർബന്ധം പിടിക്കുന്നത് എന്തിനാണ് .” തന്റെ ചോദ്യം മനുവേട്ടന്റെ ചിന്തകളെ ഉണർത്തി .

അതെപ്രിയ. ജാതിക്കും മതത്തിനും വേണ്ടി പരസ്പരം യുദ്ധം ചെയ്യുന്നവർ, മനുഷ്യ വംശത്തിന്റെ വിനാശകരമായ അവസ്ഥയിലേക്കാണ് അത് നയിക്കുന്നതെന്ന് ചിന്തിക്കുന്നില്ല . മനുഷ്യനില്ലാതെ വംശം നിലനിൽക്കുന്നതെങ്ങിനെ . തീവ്രവാദികളും മറ്റും ജീവിക്കുന്നത് ഒരു മൂഢ സ്വർഗ്ഗത്തിലാണെന്നു തോന്നുന്നു . പരസ്പരം കൊന്നും കൊലവിളിച്ചും മനുഷ്യ വംശത്തെ തന്നെയാണ് അവർ ഇല്ലാതെയാക്കുന്നത്. നമ്മെപ്പോലുള്ള ചെറുപ്പക്കാരെങ്കിലും ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു‘ . അത് പറയുമ്പോൾ മനുവേട്ടനിൽ പഴയ ആവേശം കത്തിപ്പടർന്നു

ഞങ്ങൾ സംസാരം തുടർന്ന് കൊണ്ടിരുന്നു . ഏതാനും സമയത്തിനുള്ളിൽകാർ ഞങ്ങളുടെ ഗ്രാമത്തോട് അടുത്തു .പെട്ടെന്ന് വിജനമായ വഴിമദ്ധ്യത്തിൽ കൂറ്റൻ കല്ലുകൾ നിരന്നിരിക്കുന്നത് കണ്ടു . ആരോ മാർഗ തടസ്സം സൃഷ്ടിക്കാനായിട്ട് അതവിടെ ഇട്ടിരിക്കുകയാണെന്നു മനസ്സിലായി . മനുവേട്ടന്റെ കൂർമ ബുദ്ധി അപകടം മണത്തു . ആരോ തങ്ങളെ ഉപദ്രവിക്കാനായി വഴി വക്കിൽ കാത്തുനിൽപ്പുണ്ടെന്നു മനുവേട്ടൻ ഊഹിച്ചു . അദ്ദേഹം പെട്ടെന്ന് വണ്ടി പുറകോട്ട് തിരിക്കുവാൻ തുടങ്ങി . അത് കണ്ടു എവിടെനിന്നെന്നറിയാതെ കുറെ ആളുകൾ വഴിയരികിൽ നിന്നും പാഞ്ഞു വന്നു . അവരുടെ കൈകളിൽ വടികളും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നു . . അതിൽ ചിലർ അട്ടഹസിക്കുന്നുണ്ടായിരുന്നു .

ഇറങ്ങി വാടാ . ഒരു പെണ്ണിനേയും കൊണ്ട് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവന്റെ ഒരു കറക്കം . ഇപ്പണിഇനി ഈ നാട്ടിൽനടക്കുകയില്ല .”

അവരിൽ ചിലർ ഡോർ വലിച്ചു തുറന്നു മനുവേട്ടനെ പുറത്തിറക്കി. താനാകട്ടെ നടുങ്ങി വിറച്ചിരുന്നു

”.ഉം എന്താടീ ..നിനക്കീ വാര്യരു പയ്യനെത്തന്നെ വേണമല്ലേ ”.അവർ ആക്രോശിച്ചു .

ആദ്യത്തെ പതറൽ മാറിയപ്പോൾ മനുവേട്ടൻ ഒരു കൈ നോക്കാൻ തന്നെ തീരുമാനിച്ചു . അല്പം കരാട്ടെ അറിയാമായിരുന്ന മനുവേട്ടൻ ആ അഭ്യാസമുറകൾ പുറത്തെടുത്തു . അതോടെ ആക്രമിക്കാൻ വന്നവർ പിന്തിരിഞ്ഞോടി . ഓടുന്നതിനിടക്ക് അവരിൽ ചിലർ കാറിന്റ ചില്ലിലേക്ക് കല്ലുകൾവലിച്ചെറിഞ്ഞു . സൈഡിലേയും പിന്നിലെയും ചില്ലുകൾകുറെ പൊട്ടി വീണു . താൻ ഒന്നും ചെയ്യാനാവാതെ കാറിനുള്ളിൽ നടുങ്ങി വിറച്ചിരുന്നു . എല്ലാപേരും പോയിക്കഴിഞ്ഞിട്ടും തന്റെ വിറയൽ മാറിയില്ല . മനുവേട്ടൻ കാറിനുള്ളിൽ കയറി തന്നെ ആശ്വസിപ്പിക്കുകയും,ഒപ്പം കളിയാക്കുകയും ചെയ്തു . ‘

അയ്യേ ഇവരെയൊക്കെ നേരിടാൻ ഇത്രയും ധൈര്യം പോരല്ലോ പ്രിയ . ഇനിയും ഇത്തരം ആക്രമങ്ങൾ നാമെപ്പോഴും പ്രതീക്ഷിക്കണം .അവരെല്ലാം ആ മിത്രന്റെ ആൾക്കാരാണ് . കുറെ റൗഡികളെയും കൂട്ടി നമ്മളെ ഭീഷണിപ്പെടുത്താമെന്നവർ കരുതി . പക്ഷേ എ ന്നോട് കളിക്കാനാവില്ലെന്നു അവർ മനസ്സിലാക്കിയില്ല .”

അപ്രതീക്ഷിതമായ ആക്രമണം തന്നെ തളർത്തുകയും നടുക്കുകയും ചയ്തു . ആകെ ബുദ്ധി തന്നെ മരവിച്ച സ്ഥിതിയിൽ താൻ ഇരിക്കുന്നത് കണ്ടു മനുവേട്ടൻ പറഞ്ഞു .

താനിങ്ങനെ പേടിച്ചു വിറക്കാൻ പാടില്ല പ്രിയ . നമ്മുടെ ഭാഗം ജയിക്കണമെങ്കിൽ അല്പം ധൈര്യമൊക്കെ വേണം” .”’.

. അല്പം കഴിഞ്ഞു ധൈര്യം വീണ്ടെടുത്തു താൻ പറഞ്ഞു .

പെട്ടെന്നുള്ള ആക്രമണത്തിൽ ഞാനല്പം ഭയന്ന് പോയി .സോറി മനുവേട്ടാ . എന്നാലും മനുവേട്ടന് കരാട്ടെ ഇത്ര നന്നായി അറിയാമെന്നു എന്നോട് പറഞ്ഞിട്ടില്ലല്ലോ . ”

കോളേജിൽ വച്ച് സ്വയ രക്ഷക്കു വേണ്ടി പഠിച്ചതാണ് . എതിർ രാഷ്ട്രീയക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ . ഏതായാലും അതിപ്പോൾ ഉപകാരമായി” .പെട്ടെന്ന് താൻ പറഞ്ഞു

അല്ല.. മനുവേട്ടൻ കോളേജ് രാഷ്ട്രീയത്തിലുണ്ടായിരുന്ന കാര്യവും എന്നോട് പറഞ്ഞിട്ടില്ലല്ലോ .” താൻ അത്ഭുതം കൂറി .

എന്നെപ്പറ്റി ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു പെണ്ണെ. നിന്നെയൊന്നു എന്റെ കൈയ്യിൽകിട്ടിക്കോട്ടെ . അപ്പോൾ ഞാൻ എല്ലാം പറഞ്ഞു തരാം ”.

മനുവേട്ടൻ തന്നെ പ്രേമപൂർവം നോക്കി കുസൃതി ചിരിയോടെ പറഞ്ഞു . താൻ നാണിച്ചു തല താഴ്ത്തി . ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ മനുവേട്ടനുള്ള കരുത്ത് താൻ നേരിട്ട്കണ്ടറിയുകയായിരുന്നു.  ഈ തണലിൽ താനെന്നും സുരക്ഷിതയായിരിക്കും . തന്റെ മനസ്സു പറഞ്ഞു . ഇനി അച്ഛനെ വിളിക്കുമ്പോൾ മനുവേട്ടന്റെ വീരസാഹസികതകളെപ്പറ്റി പറയണമെന്നും താൻ തീരുമാനിച്ചുറച്ചു . മകൾ കരുത്തുറ്റ കരങ്ങളിലാണ് എത്തിച്ചേരുകയെന്നറിയുന്നതു ഏതൊരു പിതാവിനും സന്തോഷപ്രദമായിരിക്കുമെന്നു താനൂഹിച്ചു . അതുവരെയുണ്ടായിരുന്ന ഭയമെല്ലാം അതോടെ അകന്നു മാറി . കൂട്ടിനു കാരിരുമ്പിന്റെ കരുത്തുള്ള കരങ്ങൾ ഉണ്ടെന്നുള്ളത്എന്തിനെയും നേരിടാൻ തനിക്കു അസാമാന്യമായ ധൈര്യം നൽകി . അൽപ്പസമയത്തിനുള്ളിൽ, തന്നെ, കൈതാരത്തിന്റ പടിവാതിൽക്കൽ എത്തിച്ചു മനുവേട്ടൻ തിരിച്ചു പോയി .

സിനിമയിലെ നായകന്റേതുപോലുള്ള മനുവേട്ടന്റെ വീര ശൂര പരാക്രമങ്ങൾ മുത്തശ്ശിയോട് വിവരിക്കുമ്പോൾ മനുവേട്ടനെക്കുറിച്ചു അല്പം കൂടി മതിപ്പുണ്ടാകുമല്ലോ എന്ന് കരുതി എന്നാൽ മുത്തശ്ശി ഭയത്തോടെ ഇങ്ങനെ പ്രതികരിച്ചു

. ”സൂക്ഷിക്കണം മോളെ . പകയുടെ പ്രതിരൂപമാണാ മിത്രൻ പതുങ്ങിയിരുന്ന് ആക്രമിക്കുന്ന വിഷസർപ്പം . കാലങ്ങൾക്കു മുൻപ് മാധവനോട് അയാളുടെ മനസ്സിൽ രൂപം കൊണ്ട പകയാണിപ്പോൾ പത്തി വിടർത്തി നിന്നെ കൊത്താനാഞ്ഞു നിൽക്കുന്നത് . നീ തനിച്ചുള്ളപ്പോൾ വളരെയധികം സൂക്ഷിക്കണം. എല്ലായ്പോഴുംനിനക്ക് മനീഷ് കൂട്ടിനുണ്ടായി എന്ന് വരികയില്ല . ”

മുത്തശ്ശിയുടെ വാക്കുകൾ തന്നെ അല്പം ഭയപ്പെടുത്തി , എങ്കിലും അല്പം മുൻപ് മനുവേട്ടൻ പകർന്നു നൽകിയ ധൈര്യം ഉള്ളിലുണ്ടായിരുന്നു . എന്തിനെയുംനേരിടാനുള്ള ഒരു വിപദി ധൈര്യം അത് തനിക്കേകി . വിനു ഇപ്പോൾ ഇതൊന്നും അറിയരുതെന്നും താൻ മുത്തശ്ശിയെ ശട്ടം കെട്ടി .

ആ ആഴ്ചതന്നെ താനും ആരതിയും കരാട്ടെ ക്ലാസ്സിൽ ചേർന്നു .കരാട്ടെയുടെ അഭ്യാസമുറകൾ ഹൃദിസ്ഥമാക്കുന്നതിനോടൊപ്പം ഞങ്ങളുടെ ആത്മവിശ്വാസവും വർധിച്ചു വന്നു . നേരിട്ടെതിരിട്ടു വരുന്ന ഏതൊരു ശത്രുവിനെയും നേരിടാമെന്നു തോന്നി . മിത്രനെയും അയാളുടെ ആൾക്കാരെയും കുറിച്ചുള്ള ഭയം കുറഞ്ഞു വന്നു .ഇതിനിടയിൽ തനിക്കും ആരതിക്കും കോച്ചിങ് ക്ലാസ്സിൽ പഠിപ്പിക്കാനുള്ള അവസരം കിട്ടി . നാളുകൾ അതിവേഗം ഓടിമറഞ്ഞു കൊണ്ടിരുന്നു . ഞങ്ങളുടെ ഐ എ എസ് പരീക്ഷയുടെ റിസൾട്ട് വന്നു 

 

You can share this post!