ഋതുസംക്രമം

 

8

ആഹാരം കഴിച്ചു കഴിഞ്ഞപ്പോൾ വിനു നേരത്തെ പറഞ്ഞതുപോലെ ഞങ്ങൾ സിനിമ തീയേറ്ററിലേയ്ക്ക് പുറപ്പെട്ടു .ഷോ തുടങ്ങിയിരുന്നു . വേഗം ടിക്കറ്റെടുത്തു അകത്തു കയറിയെങ്കിലും താമസിച്ചു പോയതുകൊണ്ട് ഏറ്റവും ഫ്രണ്ടിലാണ് സീറ്റ് കിട്ടിയത് ..പുറകിലത്തെ സീറ്റിലപ്പോൾ ഏതാനും പേരിരുന്നു ബഹളം കൂട്ടുന്നുണ്ടായിരുന്നു സെക്സു.സീനുകൾ വരുമ്പോൾ അവർ വല്ലാതെ കൂകി ബഹളം കൂടിക്കൊണ്ടിരുന്നു . ബുൾഗാൻ താടിയൊക്കെ വച്ച് അല്പം മോഡേൺ ആയ ചെറുപ്പക്കാരായിരുന്നുഅവരെല്ലാം. . ഇന്റർ വെല്ലിനു ലൈറ്റ് തെളിഞ്ഞപ്പോൾ വിനു അവരെ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു .

അതെല്ലാം ഞങ്ങളുടെ ലോ കോളേജിലുള്ളവരാണ് ചേച്ചി.

ആ മിത്രന്റെയും ,ഉണ്ണി വാര്യരുടെയും മക്കളുമുണ്ടതിൽ. അല്പം റൗഡികളാണെല്ലാവരും. കോളേജിലെ സ്ഥിരം അക്രമികളാണവർ ഞങ്ങളുടെ എതിർ പാർട്ടിയിലുള്ളവർ. ഒരുപ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെപിൻലവുമുണ്ടവർക്ക് . ഇടക്കിടക്ക് ഞങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ട് .”

സിനിമ കഴിഞ്ഞപ്പോൾ വിനു പറഞ്ഞു . ”നല്ല സിനിമ അല്ലെ ചേച്ചി . അല്പം സ്റ്റണ്ടും സെക്സും ഉണ്ടെങ്കിലും നല്ല ഫാമിലി സ്റ്റോറി .”

അതെയതെതാനും അത് ശരിവച്ചു. തീയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ തിരക്കൊഴിയാനായി കാത്തു നിന്നു പതുക്കെയാണ് ഞങ്ങൾ ഇറങ്ങിയത്. അപ്പോൾ ഞങ്ങൾക്ക് പിന്നിലായി ആ തെമ്മാടികളുമെത്തി.

കൊള്ളാമല്ലോടാ നല്ല ചരക്കിനെ തന്നെയാണല്ലോ കൊണ്ടുനടക്കുന്നത്” .

തന്നെ നോക്കി അർഥം വച്ചാണ് അവരതുപറഞ്ഞത് . വിനു അതുകേട്ടു തിരിഞ്ഞു നിന്നു . അവന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തിരുന്നു .

അല്ല നല്ല ഗേൾ ഫ്രെണ്ടിനെയാണല്ലോ കിട്ടിയിരിക്കുന്നത് എന്ന് പറയുകയായിരുന്നു. നിന്റെ ആവശ്യം കഴിഞ്ഞാൽ ഞങ്ങളെക്കൂ ടിപരിഗണിക്കണംകേട്ടോടാഅവർ വീണ്ടും കമന്റു പാസ്സാക്കി . അത് കേട്ട് വിനുവിന്റെ നിയന്ത്രണം വിട്ടു പോയി. അവൻ തിരിഞ്ഞു നിന്നു,അതുപറഞ്ഞവന്റെ ചെകിട്ടത്തുഒന്ന് കൊടുത്തു . എന്നിട്ടു ചോദിച്ചു നിന്റെ വീട്ടിൽ അമ്മയും പെങ്ങളുമൊന്നും ഇല്ലേടാ നീ ഗേൾ ഫ്രണ്ടിനെ മാത്രമേ കൊണ്ടുനടക്കുകയുള്ളോ ”.

അല്ലെടാ . അതിൻ്റെ ആവശ്യം ഞങ്ങൾക്കില്ല ഞങ്ങൾക്കതിനൊക്കെ ഒന്നാന്തരം ഗേൾ ഫ്രണ്ട്‌സിനെക്കിട്ടും നിന്നെപ്പോലെ പെങ്ങളെവച്ച് വ്യഭിചാരിക്കാറില്ലപിന്നെ നിന്നെപ്പോലുള്ള കീഴാളർക്ക്‌ എന്തുമാകാമല്ലോ അല്ലേടാ ”. അത് മിത്രന്റെ മകന്റെ സ്വരമായിരുന്നു

ഒടുവിൽ പറഞ്ഞത് കേട്ട് വിനു എല്ലാ നിയന്ത്രണവും വിട്ട് അവരോടെതിരിട്ടു. ഓരോരുത്തരെയായി അവൻ അടിച്ചു വീഴ്ത്തുമ്പോഴും താൻ പറഞ്ഞു കൊണ്ടിരുന്നു . ”വേണ്ട വിനു നീ വഴക്കിനൊന്നും പോകണ്ട. …അവരെന്തും പറഞ്ഞു കൊള്ളട്ടെ …എന്നാൽ വിനു വിടാൻ ഭാവമില്ലായിരുന്നു. . ആളുകൾ കൂടുന്നത് കണ്ടപ്പോൾ തനിക്കാകെ വിഷമമായി . അതുമാത്രമല്ല അത്രയും പെരോടിതിരിടാൻ വിനുവിനൊറ്റക്കാവുകയില്ലെന്നു തനിക്കറിയാമായിരുന്നു. . എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഉണ്ണിവാര്യരുടെ മകൻ വന്നു തന്റെ കൈയ്യിൽപ്പിടിച്ചുകൊണ്ടു പറഞ്ഞു .

നീ വാടീ മോളെ . നീയെന്തിനാ ആങ്ങളയെ ബോയ് ഫ്രണ്ടാക്കുന്നത് . ഞങ്ങൾ കാണിച്ചു തരാമെടീ നല്ല സിനിമയൊക്കെ ”.താൻ നിയന്ത്രണം വിട്ട് ഉറക്കെ കരഞ്ഞു . ഓടിക്കൂടിയ ആൾക്കാർ അതുകണ്ടു അവനെ ചീത്ത വിളിച്ചു കൊണ്ട് അടിയ്ക്കാനായി ചെന്നു .

ഛീ വിടെടാ അവളെ പെൺപിള്ളാരുടെ കയ്യേൽ കേറി പിടിക്കുന്നോ . എന്ത് തെമ്മാടിത്തരോം കാണിക്കാമെന്നായോടാ ..”എന്ന് ചോദിച്ച് ഒരു കാരണവർ മുന്നോട്ടുവന്നു . പെട്ടെന്നവൻ കൈയ്യിലെ പിടിവിട്ട് മാറിനിന്നു .താൻ നോക്കിയപ്പോൾ വിനുവിനെ മറ്റുള്ളവരെല്ലാവരും കൂടി അടിച്ചവശനാക്കുന്നതാണ് കണ്ടത് . രംഗം വഷളാകുന്നത് കണ്ടു ആരോ പോലീസിനെ വിളിച്ചു. പത്തു മിനിറ്റിനുള്ളിൽ അവിടെ പോലീസെത്തി . അല്പം മാറിനിന്നു കരയുന്ന തന്റെ അരികിലെത്തി ഒരു പോലീസുകാരൻ വിവരങ്ങൾ തിരക്കി . പോലീസെത്തിയതോടെ രംഗം ശാന്തമായി .

ആരും ഇവിടെനിന്നു അനങ്ങിപ്പോകരുത് ..എന്തെടാ ഇവിടെ നടക്കുന്നത്? ഒരുത്തനെ എല്ലാവരും കൂടിത്തല്ലിച്ചതയ്ക്കുന്നോ?.”. പോലീസ് ഇൻസ്‌പെക്ടർ അലറി.

പോലീസുകാരുടെ ചോദ്യ ശരങ്ങൾക്കുമുമ്പിൽ എല്ലാവരും നിശ്ശബ്ദരായി . താൻ നോക്കിയപ്പോൾ താഴെ നിലത്തിരുന്നു കിതയ്ക്കുന്ന വിനുവിനെയാണ് കണ്ടത് . അവനു വല്ലാതെ മുറിവേറ്റിരുന്നു. അതുകണ്ടു തനിയ്ക്കാകെ പരിഭ്രമമായി. . അവനെന്തെങ്കിലും കാര്യമായിട്ട് പറ്റിക്കാണുമോ എന്നു ഭയന്നു .അപ്പോൾ പോലീസ് ഇൻസ്‌പെക്ടർ അവിടെ കൂടി നിന്നവരോടായി ചോദിച്ചു .”ആരൊക്കെക്കൂടിയാണെടാ ഇവനെ തല്ലിച്ചതച്ചത് ?ഈ പെൺകൊച്ചിനെ ഉപദ്രവിക്കാനും ശ്രമിച്ചെന്ന് കേട്ടു .സ്ത്രീ പീഡനത്തിൻ്റെ വകുപ്പ് നിനക്കൊക്കെ അറിയാമായിരിക്കുമല്ലോ .അല്ലേടാ.” അതുകേട്ട് അവിടെകൂടിനിന്നവർ പറഞ്ഞു .

. ”ഞങ്ങളൊക്കെ സിനിമാ കാണാൻ വന്നവരാ സാറെ

ഈ പിള്ളേരാ ഇവിടെ തല്ലും ബഹളവുമുണ്ടാക്കിയത് ഒരുത്തൻ ഈ പെൺ കൊച്ചിന്റെ കൈയ്യേൽ കേറി പിടിക്കുകയും ,വേണ്ടാത്ത വാക്കുകൾ പറയുകയും ചെയ്തു.”അവിടെ കൂടി നിന്നവർ, ആരൊക്കെയാണ് ബഹളമുണ്ടാക്കിയതെന്നു പോലീസിന് കാണിച്ചു കൊടുത്തു .

വിനുവിനെതിരിച്ചറിഞ്ഞ ഒരു പോലീസുകാരൻ വിനുവിൻ്റെ അടുത്തെത്തി ചോദിച്ചു .

സാർ ലോ കോളേജിലെ സ്റുഡന്റ്‌സ്‌കൗൺസിൽ ചെയർമാനല്ലേ . കോളേജിൽ സാറിന്റെ പ്രസ്സംഗമൊക്കെ ഞാൻ കേട്ടിട്ടുണ്ട് . അല്ല സാറിനിത് വേണമായിരുന്നോ ?എന്തിനായിരുന്നു സാറെ കൂടെ ഈ പെങ്ങള് കുട്ടിയുള്ളപ്പോ ഇതിനൊക്കെപ്പോയത്””

”’ഞാൻ.. ഞാനല്ല ആദ്യം പ്രകോപനമുണ്ടാക്കിയത് . . ഇവന്മ്മാർ ഞങ്ങളുടെ കോളേജിലെ എതിർ പാർട്ടിക്കാരാണ്.. ഇവർ ഇവളെപ്പറ്റിവേണ്ടാത്തതൊക്കെ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി . …എൻ്റെ ചേച്ചിയാണിത് സാർ .. ” അവൻ തേങ്ങിക്കരഞ്ഞുകൊണ്ടാണത് പറഞ്ഞത് . അടിയുടെ ക്ഷീണത്തോടോപ്പം സഹോദരിയും ,താനും നാട്ടുകാരുടെ മുമ്പിൽ വച്ച്‌ അപമാനിക്കപ്പെട്ടതിൻ്റെ സങ്കടവും അവനുണ്ടായിരുന്നു.

ഏതായാലും എല്ലാവരും എന്റെ കൂടെ സ്റ്റേഷനിലേക്ക് വരണം. ഒരുപെണ്ണിനെ അപമാനിച്ചാലുള്ള ശിക്ഷ എന്താണെന്ന് ലോ പഠിക്കുന്ന സാറന്മാർക്കു ഞാനിനിയും പറഞ്ഞു തരേണ്ടതില്ലല്ലോ ഇൻസ്‌പെക്ടർ തിരിഞ്ഞു ജീപ്പ് ഡ്രൈവറോടായി പറഞ്ഞു .”

ഈ പെൺ കൊച്ചിനെയും .,ഈ പയ്യനെയും എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിയ്ക്കണം ” . പോലീസുകാർ ആ ജീപ്പിൽ അവശനായ വിനുവിനെ കേറ്റി ഇരുത്തി . പിന്നെ തന്നോടും കേറുവാൻ പറഞ്ഞു. മറ്റുള്ളവരെമറ്റൊരു ജീപ്പിൽ അവർ സ്റ്റേഷനിലേക്കു പറഞ്ഞയച്ചു . ജീപ്പിലിരുന്നു താൻ ചോദിച്ചു .

എന്തിനായിരുന്നു മോനെ നീ അവരോട് എതിരിടാൻ പോയത് ?നിനക്ക് മിണ്ടാതിരുന്നാൽ പോരായിരുന്നോ ഞാൻ മിണ്ടാതിരുന്നിട്ടു കാര്യമില്ല ചേച്ചി. അവർ രാഷ്ട്രീയ പക പോക്കിയതാണ് . കോളേജിലും ഇതുപോലെയുള്ള ചില്ലറ ഏറ്റുമുട്ടലുകൾ ഉണ്ടാവാറുണ്ട്. പക്ഷെ അപ്പോഴെല്ലാം എൻ്റെ കൂടെ എൻ്റെ ഫ്രണ്ട്സും ഉണ്ടാകും . ഞങ്ങൾ അവരെ തുരത്താറാണ് പതിവ് . ഇപ്പോൾ ഞാനൊറ്റയ്ക്കായിപ്പോയി. ഇനി കോളേജിൽ ചെല്ലട്ടെ. ഞാനവർക്ക് കാണിച്ചു കൊടുക്കാം. ”വിനു വിന്റെ ദേഷ്യം കണ്ടു അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു .

അതെയതെ ഇപ്പോകണ്ടില്ലേ ? നിന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ അവർ തല്ലിച്ചതച്ചത് . ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇതായിരിക്കും ഫലം. വെറുതെ വഴക്കിനൊന്നും പോകാതെ പഠിക്കാൻ നോക്ക് വിനു . ”താൻ ശാസനാ രൂപത്തിൽ പറഞ്ഞു . അതുകേട്ട് വിനു ചോദിച്ചു

.”പിന്നെ ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചവരുടെ മുമ്പിൽ ഞാൻതോറ്റു കൊടുക്കണമായിരുന്നോ ?.. പിന്നെ ഒരാണാണെന്നു പറഞ്ഞു ഞാൻ നടന്നിട്ടെന്തു കാര്യം .?…പ്രിയചേച്ചിയേക്കാൾ വലുതായി എനിക്കൊന്നുമില്ല..കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് നിങ്ങൾ രണ്ടുപേരുമാണ് കൂടപ്പിറപ്പുകൾ. നിങ്ങളെ അപമാനിക്കാൻ ആര് ശ്രമിച്ചാലും ഞാൻ അവരോട് ചോദിച്ചെന്നിരിക്കും. ”.

അവന്റെ ആത്മാർഥത തികഞ്ഞ വാക്കുകൾക്കുമുമ്പിൽ താൻ തോറ്റു പോയി . അവനെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു . ”ശരി മോനെ അധികം സംസാരിക്കണ്ട. ഹോസ്പിറ്റലിലെത്തി മുറിവുകൾ വച്ച് കെട്ടിയിട്ട് ബാക്കി കാര്യം. ഭാഗ്യത്തിന് ഇത്രയുമല്ലേ സംഭവിച്ചുള്ളൂ. മുത്തശ്ശിയോടും മുത്തശ്ശനോടും എന്ത് പറയുമെന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത് .” തന്റെ ഉദ്യോഗം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ വിനു പതറി .

മുത്തശ്ശിയോട് ഒരാക്സിഡന്റ് പറ്റിയതാണെന്ന് പറഞ്ഞാൽ മതി ചേച്ചി . നമ്മൾ രണ്ടുപേരും നടന്നു പോകുമ്പോൾ ഒരോട്ടോറിക്ഷ നിയന്ത്രണം വിട്ട് എന്റെ ദേഹത്ത് വന്നു മുട്ടിയാണ് ആക്സിഡന്റുണ്ടായതെന്ന് ചേച്ചി പറയണം. അല്ലാതെ നടന്ന സംഭവങ്ങൾ മുത്തശിയോട് പറയുന്നത് നാണക്കേടാണ് .എന്നെപ്പറ്റിയുള്ള എല്ലാ മതിപ്പും പോകും .” വിനു പറയുന്നതു കേട്ട് തലകുലുക്കി സമ്മതിച്ചു . തനിക്കും കഴിഞ്ഞ സംഭവങ്ങളിൽ നാണക്കേട് തോന്നിയിരുന്നു. പ്രത്യേകിച്ച് മിത്രന്റെയും ,വാര്യരുടെയും മക്കളുടെ അധിക്ഷേപങ്ങളിൽ . എന്നാൽ താനുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് വിനുവിനെ അറസ്റ്റ് ചെയ്യാതിരുന്നതെന്നു മനസ്സിലായി . തന്നെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവൻ അവരോട് പൊരുതിയതെന്നു പോലീസിന് താൻ മൊഴി നൽകുകയും ചെയ്തുവല്ലോ. സ്ത്രീ പീഢനത്തിന്റെ വകുപ്പിൽ പെടുത്തിയതിനാൽ അവൻ അറസ്റ്റിൽ നിന്നും മോചിതനായി. എന്നാൽ സത്യം മറ്റൊന്നാണെന്നു വിനുവിനും തനിക്കും മാത്രമറിയാം. കോളേജിൽ ഇരു രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരാണവർ. അവർ തമ്മിൽ എവിടെ വച്ച് കണ്ടാലും ഏറ്റുമുട്ടുകതന്നെ ചെയ്യും. ഏതായാലുംഅന്നത്തെ സംഭവങ്ങൾ തനിക്ക് മറക്കാനാവാത്തഒരനുഭവമായി .

You can share this post!