ഋതുസംക്രമണം-32

ഹും എന്തായാലും കാമുകികാമുകന്മാർ രണ്ടുപേരും നല്ല ആൾക്കാരാണ്. മറ്റുള്ള അതിഥികൾ വീട്ടിലുള്ളപ്പോൾ ഇവിടെ . ഇങ്ങനെവന്നു നിൽക്കണമെങ്കിൽ കുറച്ചൊന്നും പോരാ ധൈര്യം . രണ്ടുപേരെയും ഞാൻ സമ്മതിച്ചിരിക്കുന്നു ”.

രഞ്ചു ഞങ്ങളെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു . തനിക്കതുകേട്ട് അല്പം ജാള്യത തോന്നി . ഞാൻ പെട്ടെന്ന് പറഞ്ഞു .

രഞ്ചു പറഞ്ഞയത് ശരിയാണ് മറ്റുള്ള അതിഥികൾ വീട്ടിലുള്ളപ്പോൾ നമ്മൾ മാത്രം ഇവിടെ വന്നു നിൽക്കുന്നത് ശരിയല്ല . ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ അതുമതി അപവാദം പറഞ്ഞുനടക്കാൻ . ഞാൻ വീട്ടിലേക്കു പോണു

. എന്റെ ഭയം കണ്ടു മനുവേട്ടൻ കളിയാക്കി .

വെറുതെയല്ല രഞ്ചു പറഞ്ഞത് . നാളത്തെ ഐ എ എസ് ഓഫീസർക്ക് ശത്രുക്കളെ നേരിടാൻ ഈ തന്റേടമൊന്നും പോരാ എന്ന് , താൻ കുറേക്കൂടി ബോൾഡാവണം പ്രിയ. ഇനി കോച്ചിങ് ക്ലാസ്സിൽ വരുമ്പോൾ തനിക്കു ഞാനൊരു പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ് കൂടി എടുക്കുന്നുണ്ട് .”

എനിക്ക് ഭയമൊന്നുമുണ്ടായിട്ടല്ല. അതിഥികൾ വീട്ടിലുള്ളപ്പോൾ അവരെ സ്വീകരിക്കുന്നതിന് പകരം നമ്മളിവിടെ വന്നു നിൽക്കുന്നത് ശരിയല്ല. അതോർത്തു പറഞ്ഞാണ്

ഞാൻ ജാള്യത മറച്ചുപിടിച്ചു മുന്നോട്ടു നടന്നു. തൻറെ വാദഗതികൾ അംഗീകരിച്ചുകൊണ്ട് മനുവേട്ടൻ പറഞ്ഞു

പ്രിയ പറഞ്ഞത് ശരിയാണ് . അതിഥികൾ വീട്ടിലുള്ളപ്പോൾ നമ്മൾ ഇവിടെ വന്നു നിന്നതു മര്യാദയായില്ല. അവർ നമ്മളെ അന്വേഷിക്കുന്നുണ്ടാകും . തന്നെ മോതിരം കാണിക്കാനുള്ള വ്യഗ്രതയിൽ ഞാൻ മറ്റെല്ലാം മറന്നു” .

ഞങ്ങൾ വേഗംനടന്നു, പൂമുഖത്തെത്തി . അതിഥികൾ മിക്കവരും ഊണുകഴിഞ്ഞ് പിരിഞ്ഞു കഴിഞ്ഞിരുന്നു . ഏതാനും അടുത്ത ബന്ധുക്കൾ മാത്രം മുത്തശ്ശന്റെ സമീപം നിന്നിരുന്നു . പൂമുഖവാതിൽക്കൽ നിന്ന അമ്മ അപ്പോഴാണ് തന്റെ കൂടെയുള്ള മനുവേട്ടനെ ശ്രദ്ധിച്ചത് . മനുവേട്ടന്റെ ആകാരഭംഗിയും ,പെരുമാറ്റത്തിലെ മാന്യതയും അമ്മയെ ആകർഷിച്ചുവെന്നു തോന്നി . ഇവനെ വെറുതെയല്ല തൻറെ മകൾ ഇഷ്ടപ്പെടാൻ തുടങ്ങിയത് എന്ന് മനസ്സിൽ വിചാരിക്കുകയും ചെയ്തു . എങ്കിലുംമുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചോർത്താണെന്നു തോന്നുന്നു അമ്മയുടെ ഉള്ളിലെ നീരസം പുറമെ പ്രകടമായി

നിങ്ങൾ എവിടെപ്പോയിരുന്നു . ? പലരും നിങ്ങളെക്കാണാഞ്ഞ് അന്വേഷിച്ചിരുന്നു. പ്രിയക്കുള്ള ജന്മദിനസമ്മാനങ്ങളുമായാണ് അവർ വന്നിരുന്നത് . നീ ഫ്രൻഡ്‌സ്‌നോടോപ്പം പുറത്തുപോയിരിക്കുകയാണെന്ന് അവരോട് കള്ളം പറയേണ്ടി വന്നുദേവിക അല്പം ദേഷ്യത്തിലായിരുന്നു .

”.ഞങ്ങൾ ഇവിടെ മുറ്റത്തു തന്നെ ഉണ്ടായിരുന്നുഅമ്മെ . ഒന്ന് വിളിച്ചാൽ ഓടിയെത്തുമായിരുന്നു” . അമ്മയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ഞാൻ പറഞ്ഞു .

മനുവേട്ടൻ തന്റെ ഒപ്പം നില്കുന്നതു കണ്ടു അമ്മക്ക് ദേഷ്യം വന്നുവെങ്കിലും മര്യാദയുടെ പേരിൽ അതടക്കി

ശരി.. ശരി .. നിന്നെ പലരും അന്വേഷിക്കുന്നുണ്ട് . അങ്ങോട്ട് ചെല്ലൂ

താൻ നടന്നകന്നപ്പോൾ അമ്മ മനുവേട്ടനോട് കുശലംപറയുന്നതു കേട്ടു .

മനീഷല്ലേ . ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് .ഇപ്പോൾ ആളാകെ മാറി . എന്ത് ചെയ്യുന്നു മനീഷിപ്പോൾ

മനുവേട്ടൻ താൻ എന്തുചെയ്യുന്നു എന്നതിനെപ്പറ്റി ഒരു വിവരണം നല്കുന്നുണ്ടായിരുന്നു. അകത്തെ മുറിയിൽമറ്റുള്ളവരോട് കുശലപ്രശ്നങ്ങൾ നടത്തുമ്പോഴും തന്റെ ശ്രദ്ധ മുഴുവൻ പൂമുഖത്തായിരുന്നു . മനുവേട്ടനോട് അമ്മ മര്യാദപൂർവം പെരുമാറുന്നത് കണ്ടപ്പോൾ സമാധാനം തോന്നി .

മനുവിന്റെ അമ്മയെയും അനുജത്തിയേയും ഞാൻ കണ്ടു . വളരെക്കാലം കൂടീട്ടാണ് ഞങ്ങൾ തമ്മിൽകാണുന്നതു . ഏതായാലും വന്നതിൽ സന്തോഷം . ഊണ് കഴിഞ്ഞേ പോകാവൂ .”

അങ്ങിനെ പറഞ്ഞു അമ്മ തിരിഞ്ഞു നടന്നു . അമ്മയുടെ ഉള്ളിൽ അമർഷം കത്തുന്നുണ്ടെന്നു തനിക്കറിയാമായിരുന്നു . വിവാഹത്തിന് അമ്മക്ക് നല്ല എതിർപ്പുണ്ട് . ഒന്നാമത്തെ കാരണം മനുവേട്ടന് ഒരു നല്ലജോലി ഇതുവരെ ആയിട്ടില്ല എന്നതാണ് . പിന്നെ ജാതിയുടെ പേരിൽ കോലാഹലങ്ങൾ നടക്കാൻ സാധ്ദ്യതയുള്ളതിനെപ്പറ്റിയും അമ്മക്ക് നല്ല ആശങ്കയുണ്ട് . മനുവേട്ടനും വീട്ടുകാരും കുടുംബ സുഹൃത്തുക്കൾ ആയതിനാൽ അവർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നീരസം കാണിക്കാനും നിവൃത്തിയില്ല. അമ്മ വല്ലാത്ത ആത്മ സംഘർഷത്തിലാണെന്നു തനിക്കു മനസ്സിലായി . അതാണ് മനുവേട്ടന്റെ മുന്നിൽ നിന്നും പെട്ടെന്ന് പൊയ്ക്കളഞ്ഞത് . ഇനി അച്ഛൻ മാത്രമേ ആശ്രയമായുള്ളൂ . അദ്ദേഹം പുരോഗമന ചിന്താഗതിക്കാരനാണ് . തന്റെ ഇഷ്ടമാണ്‌ അച്ഛന്റെയുംഇഷ്ടം. പക്ഷെ അമ്മയെ പിണക്കുവാൻ അച്ഛനും ഇഷ്ടപ്പെടുകയില്ല . പിന്നെ മുത്തശ്ശിക്കും താത്പര്യക്കുറവുണ്ട് . എങ്ങിനെയെങ്കിലും അമ്മയെയും മുത്തശ്ശിയേയും പറഞ്ഞു സമ്മതിപ്പിക്കണം. അതിനു മനുവേട്ടന് കഴിഞ്ഞേക്കും…. താൻ ആത്മസംഘർഷത്തോടെ ചിന്തിച്ചു . ഉൽക്കണ്ഠകുലമായ മണിക്കൂറുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. എല്ലാവരും ഊണ് കഴിഞ്ഞു നടുത്തളത്തിൽ ഒന്നിച്ചു കൂടി. അല്പം വിമുഖതയുണ്ടായിട്ടും അമ്മയും അവരോടൊത്തു കൂടി.

ശ്രീദേവിവാരസ്യാർ വിശേഷങ്ങൾക്ക് തുടക്കമിട്ടു . ദേവികയെ നോക്കിക്കൊണ്ടു അവർ പറഞ്ഞു :

വളരെക്കാലം കൂടീട്ടാണ് നമ്മൾതമ്മിൽ കാണുന്നത് ,അല്ലെ ദേവികേ . ഞാനും നിങ്ങളെയൊക്കെക്കാണുവാൻ വളരെക്കാലമായി ആഗ്രഹിക്കുന്നു. പണ്ട് കുട്ട്യോളുടെ അച്ഛനുള്ളപ്പോൾ അങ്ങട്ടുംഇങ്ങട്ടും പോക്കുവരവൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാർക്കും വയസ്സായില്ലേ . പോക്കുവരവൊക്കെ കുറഞ്ഞു. ശാരദേച്ചിയെ വല്ലപ്പോഴും അമ്പലത്തിൽ വച്ച് കണ്ടാലായി ..” വാരസ്യാർ പുഞ്ചിരിയോടെ പറഞ്ഞു .

അമ്മ അതുകേട്ട് ഒന്നുംമിണ്ടാതെ പുഞ്ചിരിച്ചതേയുള്ളൂ . അപ്പോൾ വാരസ്യാർ വീണ്ടും പറഞ്ഞു:

. ”ദേവികയെക്കാണാൻ പണ്ടത്തേമാതിരിത്തന്നെയുണ്ടിപ്പോഴും .അല്പം തടിവച്ചൂന്ന് മാത്രം . മോൾക്കും അമ്മയുടെ ഈ സൗന്ദര്യമാണ് കിട്ടിയിരിക്കുന്നത് കേട്ടോ . ”.

ആ മുഖസ്തുതി അമ്മക്കിഷ്ടപ്പെട്ടുവെന്നു തോന്നി .

വാരസ്യാരും പണ്ടത്തെപ്പോലെ തന്നെ. അല്പം നര വന്നൂന്ന് മാത്രം

അങ്ങിനെപറഞ്ഞു അമ്മ അടുത്തിരുന്ന ഉണ്ണിമായയെ നോക്കി . സൗമ്യവതിയായ ഐശ്വര്യമുള്ള ഒരു വാരസ്യാരുകുട്ടി. അമ്മക്കങ്ങനെ തോന്നിക്കാണണം . ‘അമ്മ കൗതുകപൂർവ്വം അവളെ നോക്കി. പിന്നെ ചോദിക്കുന്നത് കേട്ടു . . ..

ഉണ്ണിമായയെ ഞാൻ തീരെ കുഞ്ഞിലേ കണ്ടതാണ് .ഇപ്പോൾ വളർന്നുനല്ല സുന്ദരിയായി . മോളിപ്പോൾ എന്ത് ചെയ്യുന്നു. .? ”

ഉണ്ണിമായ താൻ എം ബി ബി എസ്സിന് പഠിക്കുകയാണെന്നു പറഞ്ഞു .അപ്പോഴേക്കും അച്ഛൻ അങ്ങോട്ടേക്ക് കടന്നു വന്നു

. ”മാധവനിപ്പോൾ ലേശം കഷണ്ടി കയറിയെന്നു തോന്നണു . കുറേക്കാലായില്ലേ തമ്മിൽ കണ്ടിട്ട് . ”

വാരസ്യാർ അച്ഛനെ നോക്കി കുശലം പറഞ്ഞു .

വയസ്സ് പത്തമ്പതു കഴിഞ്ഞില്ലേ വാരസ്യാരെ . അതുകൊണ്ടു തൊന്ന്വ ണ്‌ .”

അല്ലാ ഇവളുടെ വിവാഹക്കാര്യോന്നും ഇതുവരെ ശരിയായില്ലേ വാരസ്യാരെ . ഇന്നാള് എന്തോ ഒത്തു വന്നൂന്ന് പറയണത് കേട്ടുഅങ്ങോട്ടേക്ക് നടന്നു വന്ന മുത്തശിയാണത് പറഞ്ഞത്

ഇവളെ എത്രയും പെട്ടെന്ന് അങ്ങട് പറഞ്ഞയക്കണംന്നാ എനിക്ക് . അച്ഛനില്ല്യാലോ. ഇപ്പൊ ഇവൾക്ക് ധാരാളം വിവാഹാലോചനകൾ വരണ്‌ണ്ട് . പക്ഷെ ഒന്നുമങ്ങട് ഒത്തു വരണില്യാ . അതാപ്പോ ന്റെ മനപ്രയാസം

എല്ലാം ശരിയാകും ശ്രീദേവി വാരസ്യാരെ . എല്ലാറ്റിനും ഒരു സമയണ്ടല്ലോ . ഇവിടെതന്നെ പ്രിയമോളുടെ കാര്യം നോക്കിയെ . എത്ര കല്യാണാലോചനകളാ അവൾക്കു മുമ്പ് വന്നത് . ഒന്നും അങ്ങ് ട് ശരിയായില്യ . അപ്പഴാ ദേവിക അവളെ ഇവടെ ദേവീടെ അമ്പലത്തിൽ കുളിച്ചുതൊഴുതു ദോഷ ശാന്തി വരുത്താനായിട്ടു ഇങ്ങട്ട് പറഞ്ഞയച്ചത് . അതിപ്പോ പൂർത്തിയാക്കിയതേ ഉള്ളൂ . ഇനീപ്പോ എല്ലാം ദേവി ശരിയാക്കിത്തരുമെന്നോർത്തു കാത്തിരിക്യ ഞങ്ങള്

മുത്തശ്ശി പറഞ്ഞത് കേട്ട് അടുത്തിരുന്ന അമ്മ പറഞ്ഞു .

അതെ അതെ ..ദേവീടെ അനുഗ്രഹോണ്ടെങ്കിൽ ഞങ്ങളിവിടെ നിന്ന് പോകുന്നതിനു മുമ്പ് എന്തെങ്കിലുമൊന്ന് ശരിയാകുമെന്ന് വിചാരിക്കാണ്

പ്രിയമോളെ ഞാൻ പരിചയപ്പെട്ടിരുന്നു . നല്ലമിടുക്കി കുട്ടിയാണ് . കാണാനും സ്വഭാവത്തിലുമതെ . അവിടെ മനു എപ്പഴും അവളുടെ കാര്യം പറയും. ”

അവിടെ വച്ച് നിർത്തി ശ്രീദേവിവാരസ്യാർ മിണ്ടാതിരുന്നു . തുടർന്ന് പറയാൻ അവർ എന്തോ ഭയപ്പെടുന്നതു പോലെ തോന്നി .മറ്റുള്ളവരിലേക്കും ആ ഭയം വ്യാപിച്ചതുപോലെ. അല്പനേരത്തേക്കു അവിടെ നിശബ്ദത പരന്നു . എല്ലാപേരുടെയും ഉള്ളിൽ എന്തോ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. അന്തരീക്ഷം മൂകമായി . പെട്ടെന്ന് അമ്മ എന്തോ ഓർത്തു പറഞ്ഞു .

ഞങ്ങളുടെ ഇടയിൽ നിന്ന് തന്നെ ഒരു നല്ല പയ്യനെ കണ്ടുപിടിച്ചു അവളെ വിവാഹം കഴിപ്പിക്കണമെന്നാണ് വിചാരിക്കുന്നത് . അതിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഞങ്ങൾ ”.

ഞാനും മനുവേട്ടനും അങ്കലാപ്പോടെ പരസ്പരം നോക്കി.

ഈ സന്ദർഭത്തിൽ ഇടപെടേണ്ടെന്നു ഞാൻ മനുവേട്ടനെ വിലക്കി .അമ്മ പറഞ്ഞത് കേട്ട് ശ്രീദേവി വാരസ്യാരുടെ മുഖം തെളിഞ്ഞു . അപ്പോൾ കാർത്തിക വല്യമ്മ അങ്ങോട്ട് കടന്നുവന്നു .

ദേവികേച്ചിയെ അവിടെ ചിലർ അന്വേഷിക്കുന്നുണ്ട് ”.

തുടർന്ന് മനുവേട്ടനെയും എന്നെയും രഞ്ജുവിനെയും നോക്കി പറഞ്ഞു .

നിങ്ങള് ഊണ് കഴിച്ചില്ലാലോ. വരൂഞാൻ വിളമ്പിവച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി . ”

ആ രംഗത്ത് നിന്ന് രക്ഷപ്പെടാൻകിട്ടിയ ഒരു സന്ദർഭം പോലെ ഞങ്ങൾ അവിടെ നിന്നും എഴുന്നേറ്റു , കാർത്തികവല്യമ്മയുടെ പുറകെ പോയി. ഊണ് മുറിയിൽ വിനു ഞങ്ങൾക്ക് മുമ്പേ എത്തി ഊണ് കഴിക്കാൻ തുടങ്ങിയിരുന്നു . മനുവേട്ടനെക്കണ്ടു വിനു കൈയുയർത്തി വിഷ് ചെയ്തു.

ഹലോ മനീഷ് വാര്യർ വരണം വരണം . ഞങ്ങളുടെ ഇന്നത്തെ പ്രത്യേക അതിഥി നിങ്ങളാണല്ലോ . ഞങ്ങളുടെ പ്രിയേച്ചിയുടെ ഇഷ്ട തോഴൻ . ..”

അല്പം തമാശ കലർത്തിയുള്ള ആ വാക്കുകൾ കേട്ട് മനുവേട്ടൻ ചിരിച്ചു .വിനുവിന്റെ സമീപം ഇട്ടിരുന്ന ഇലകൾക്കു മുന്നിൽ മനുവേട്ടനും , ഞാനും രഞ്ജുവും ഇരുന്നു . .

 

You can share this post!