ഋതുസംക്രമം/നോവൽ -2

2

നെടുമ്പാശ്ശേരിയിൽ ഫ്ലൈറ്റ് ഇറങ്ങി അറൈവൽ ലോഞ്ചിലേക്കു നടക്കുമ്പോൾ പ്രിയംവദ ചുറ്റിനും നോക്കി .അച്ഛന്റെ തറവാട്ടിൽ നിന്നും ആരെങ്കിലും വന്നിട്ടുണ്ടോ .നിരവധി അപരിചിത മുഖങ്ങൾക്കിടയിൽ അവളുടെ കണ്ണുകൾ വീണ്ടും പരതി .അപ്പോൾ മുന്നിലേയ്ക്ക് ചിരിച്ചു കൊണ്ട് ഒരാൾ വന്നെത്തി .പലപ്പോഴും വീഡിയോയിലും ഫോട്ടോയിലും മാത്രം കണ്ടിട്ടുള്ള രൂപം . അച്ഛന്റെ അനന്തിരവനായ , അവൾ വിനു എന്ന് വിളിക്കുന്ന വിനയചന്ദ്രൻ . .അവളുടെ ബാല്യത്തിലെ കളിത്തോഴൻ .അവളേക്കാൾ രണ്ടുമൂന്നുവയസ്സു ഇളപ്പമുണ്ടവന് .ഒടുവിൽ അവൾ നാട്ടിൽ വന്നുപോകുമ്പോൾ അവന് എട്ടോ .ഒമ്പതോ വയസ്സു പ്രായം

എന്താ ചേച്ചി ,പേടിച്ചുപോയോ ?ആരും ചേച്ചിയെ കൂട്ടാൻ വരില്ലെന്ന് വിചാരിച്ചോ വ അവൻ പ്രിയംവദയുടെ കൈയ്യിലുള്ള ടോളിബാഗ് വാങ്ങിപ്പിടിച്ചുകൊണ്ട് ചോദിച്ചു .അവൾക്കത്ഭുതം തോന്നി .ഇത്ര കാലങ്ങൾക്കുശേഷം അവൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു അവളുടെ മനോഗതം അറിഞ്ഞിട്ടെന്നതുപോലെ അവൻ പറഞ്ഞു.

ചേച്ചിയിപ്പോൾ അത്ഭുതപ്പെടുന്നുണ്ടാവും ഞാനെങ്ങനെ ചേച്ചിയെ തിരിച്ചറിഞ്ഞെന്ന് .അമ്മാവൻ ചേച്ചിയുടെ ഒരു ഫോട്ടോ എന്റെ മൊബൈലിലേക്ക് അയച്ചു തന്നിരുന്നു.എന്നിട്ട് നെടുമ്പാശ്ശേരിയിൽ വന്നു ചേച്ചിയെ കൂട്ടണം എന്ന് പറഞ്ഞു .”വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിൽ പോയ ശേഷം ഇടയ്‌ക്കൊക്കെ ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും തമ്മിൽ കാണുന്നത് വളരെ വർഷങ്ങൾക്കു ശേഷമാണെ ന്നവളോർത്തു. .”ചെറുപ്പത്തിലേ കാണുന്നതിലും സുന്ദരനായിട്ടുണ്ടല്ലോ വിനു നീ ..എങ്കിലും നീ ഇത്ര തടി മാടനാണെന്ന് ഞാൻ വിചാരിച്ചില്ല കേട്ടോ .ഒരു ദിവസം രണ്ടു പോത്തിനെയെങ്കിലും നീ വെട്ടിവിഴുങ്ങുന്ന ലക്ഷണമുണ്ട് .”

അവന്റെ കൂടെ പുറത്തേക്കു നടക്കുമ്പോൾ ഫലിതരൂപേണ അവൾ തുറന്ന ടിച്ചു .ആ ഫലിതം രസിച്ചതുപോലെ അവൻ പറഞ്ഞു .’ശരിയാ ചേച്ചി എത്ര വിചാരിച്ചാലും പോത്തിറച്ചി മാത്രം വേണ്ടെന്നു .’വയ്ക്കാനാവുന്നില്ല

വേണ്ടാട്ടോ ഇത്രചെറു പ്രായത്തിലെ ഇങ്ങനെ തിന്നാൻ തുടങ്ങിയാൽ വല്ല കൊളെസ്ട്രോളും പ്രഷർറുമൊക്കെ വന്നു് നീചത്തുപോകും കേട്ടോ

അങ്ങിനെയൊന്നും ഞാൻ ചാവില്ല ചേച്ചി ….ഞാനെന്നും ജിമ്മിൽ പോയി നല്ല എക്സർസൈസ് ചെയുന്നുണ്ട് …..അവരുടെ സംസാരം റോഡ് വക്കിൽ പാർക്ക് ചെയ്തിരുന്ന ടാക്സികാറിനടുത്തെത്തിയപ്പോൾ നിലച്ചു .

നമുക്കീ കാറിൽ പോകാം ചേച്ചി വീട്ടിൽ എല്ലാവരും ചേച്ചിയെ കാത്തിരിക്ക്യാ വേഗം ചെന്നില്ലെങ്കിൽ അവർക്കൊക്കെ വിഷമമാകും ….” .പ്രിയയ്ക് ട്രെയിനിൽ പോകാനായിരുന്നു ഇഷ്ടം .പുറകോട്ട് ഓടി മറയുന്ന കാഴ്ചകൾ കണ്ടു എത്ര നേരം വേണമെങ്കിലും ട്രെയിനിൽ ഇരിക്കാൻ അവൾക്കിഷ്ടമായിരുന്നു എറണാകുളത്തുനിന്ന് രണ്ടുമൂന്നു മണിക്കൂർ കൊണ്ടേ പാലാക്കട്ടെത്തുകയുള്ളുവെന്നു അച്ഛൻ പറഞ്ഞിരുന്ന തവളോർത്തു . കാറിലാണെങ്കിൽ വഴിയിൽ ബ്ലോക്കുണ്ടെങ്കിൽ അതിലും താമസിക്കുമത്രേ.ഇപ്പോൾത്തന്നെ വിശപ്പ് അധികരിച്ചിരിക്കുന്നു .ഇനിയും താമസിച്ചാൽ വയറു കത്തിക്കരിഞ്ഞു പോകുമെന്ന് അവൾക്കു തോന്നി. പ്രിയയുടെ വാടിയ മുഖം കണ്ടിട്ടാകണം വിനു അനേഷിച്ചു .”ചേച്ചിക്ക് നല്ലവണ്ണം വിശക്കുന്നുണ്ടെന്നു തോന്നുന്നു .നമുക്ക് വഴിയിലിറങ്ങി എന്തെങ്കി ലും സ്നാക്ക് സ് കഴിച്ചാലോ .?…” ”

അത് വേണ്ട വിനു ….നമുക്ക് എത്രയും പെട്ടെന്ന് പാലക്കാട്ടെത്താം .അവിടെ എല്ലാവരും നമുക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നല്ലേ വിനു പറഞ്ഞത് .”

വേഗം വിട്ടോളു. ..”അവൻ ടാക്സിക്കാരനോട് ധൃതി കൂട്ടി .പിന്നെ എന്നെ നോക്കി പറഞ്ഞു വീട്ടിൽ മുത്തശ്ശിയും മറ്റെല്ലാവരും കൂടിച്ചേർന്നു ഒരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ട് .ചേച്ചിക്ക് വേണ്ടി .അല്ലെങ്കിൽ നമുക്ക് ഏതെങ്കിലും ഹോട്ടലിൽനിന്ന് കഴിച്ചിട്ട് വിട്ടാൽ മതിയായിരുന്നു. ..”വിശപ്പു അവനേയും വിഴുങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നു അവന്റെ മുഖവും വാക്കുകളും വിളിച്ചറിയിച്ചു. ഇപ്പോൾ സമയം ഏതാണ്ട് ഒരു മണിയായിക്കാണും ഇനിയും പാലക്കാട്ടെത്തുമ്പോൾ നാലു മണിയെങ്കിലും ആകും .അവൾ മനക്കണക്ക്

കൂട്ടി .പുറത്തു ചൂടാണെങ്കിലും കാറിനകത്തു എയർകണ്ടീഷന്റെ തണുപ്പ് നല്ലവണ്ണം അനുഭവപ്പെട്ടിരുന്നു .ഒരു പൂച്ചയുടേത് പോലെ അവളുടെ കണ്ണുകൾ അറിയാതെ മയങ്ങിപ്പോയി .പിന്നീട് കണ്ണ് തുറക്കുമ്പോൾ പാലക്കാട്ടെത്തി യിരുന്നു .പാലക്കാടൻ ചൂട് കാറ്റ് ജനലിലൂടെ കാറിനകത്തെത്തി .തൊലി വരണ്ടുപോകുന്ന ഗൾഫിലെ ചൂട് കാറ്റ് ഇതിലും കൂടുതൽ അനുഭവിച്ചിട്ടു ള്ളതു കൊണ്ട് പ്രിയക്കതിൽ വലിയ വിഷമമൊന്നും തോന്നിയില്ല. ഇപ്പോൾ

*******************

കാറിനകത്തു എയർ കണ്ടിഷൻ ഓഫ് അയിരിക്കുന്നു .നേരിയ ചൂടിന്റെ നനുത്ത അലകൾ കാറിനെ പൊതിഞ്ഞു തുടങ്ങിയിരുന്നു. കാർ തങ്ങളുടെ കുഗ്രാമത്തിലേക്ക് കടന്നു . . ഇനി ഏതാനുംമിനിറ്റുകൾക്കുള്ളിൽ വണ്ടി തങ്ങളുടെ തറവാട്ടുമുറ്റത്തെത്തും .ഡ്രൈവർ ഇന്നാട്ടുകാരനാണെന്നു തോന്നുന്നു. അയാൾ വിനുവിനോട് എന്തൊക്കെയോ നാട്ടുവർത്തമാനങ്ങൾ പറയുന്നുണ്ട് ‘.രാഷ്ട്രീയമാണ് കൂടുതലും ചെറുപ്പം മുതൽ പൊളിറ്റിക്സ് ഇഷ്ടമാണെങ്കിലും കൂടുതൽ കേൾക്കുന്നതിലപ്പോളവൾക്കു താൽപ്പര്യം ഉണ്ടായിരുന്നില്ല. അവൾ വിഷയം മാറ്റാൻ വേണ്ടി വിനുവിനോട് ചോദിച്ചു മുത്തശ്ശന്ഇപ്പോഴെങ്ങനെയുണ്ട് വിനു .?എഴുന്നേറ്റു നടക്കാറായോ. ?..

ഹേയ് .മുത്തശ്ശനിപ്പോഴും അതെ കിടപ്പു തന്നെ.നോക്കുവാൻ ചെറിയച്ഛ നേർപ്പെടുത്തിയ അയ്യപ്പനമ്മാവനുള്ളത് കൊണ്ട് മറ്റു ബുദ്ധിമുട്ടുകൾ ഒന്നു മില്ലെന്നുമാത്രം .ഇടക്കിടക്ക് പ്രിയേച്ചിയുടെ വിശേഷങ്ങൾ തിരക്കാറുണ്ട് മുത്തച്ഛൻ ”..വിനു പറഞ്ഞു നിർത്തിയപ്പോൾ മുത്തച്ഛന്റെ ഓർമ്മകൾ അവളെ ബാല്യത്തിലേക്ക് നയിച്ചു .തനിയ്ക്കന്നു രണ്ടോമൂന്നോ വയസ്സ് പ്രായം .പാടത്തും പറമ്പിലും വേല കഴിഞ്ഞെത്തുന്ന മുത്തശ്ശനെ കണ്ടാൽ ഏതോ ഗുസ്തി കഴിഞ്ഞെത്തിയതാണെന്നുതോന്നും. അകെവിയർത്തൊലിച്ചിരിക്കുന്ന മുത്തശ്ശന്റെ പുറത്തുകയറി ആന കളിയ്ക്കാൻ താൻ നിർബന്ധം പിടിക്കുംപിന്നെ പറമ്പിലെ ചെറിയ തോട്ടിൽ മീൻ പിടിക്കാൻ മുത്തശ്ശനോ ടൊപ്പം താനും പോകും മലമുകളിലെ ഭദ്രകാളി ക്ഷേത്രത്തിൽ കാളി പൂജക്ക്‌ മുത്തശ്ശന്റെ കൈപിടിച്ചു യാത്രയാകുന്ന നാളുകളും ഓർമ്മയിൽ തെളിഞ്ഞു ..ചെറിയ കാട്ടിനുള്ളിലൂടെയുള്ള ആ യാത്രകൾ ഗൾഫിലെത്തിയിട്ടും ഓർമ്മകളിൽ പച്ചപിടിച്ചുനിന്നു .വഴിനീളെ താഴെ വീണു കിടക്കുന്ന കൊന്നപ്പൂക്കളും ,തെച്ചിപൂക്കളും .മടിക്കുത്തിൽ ശേഖരിച്ചാവും യാത്ര .അവയെല്ലാംകാളിക്ഷേത്രത്തിലെത്തിച്ചു്, വിഗ്രഹത്തിൽ സമർപ്പിക്കാൻ അവിടത്തെ പൂജാരിയുടെ കൈകളിലേക്ക് നൽകും വൃദ്ധനായ ആ പൂജാരിക്കും എന്നെ വലിയ കാര്യമായിരുന്നു. സുന്ദരിക്കുട്ടി എന്ന് വിളിച്ചു് കളിയാക്കും .നിറയെ കൽക്കണ്ടവും ,പഴവും ,അവിലും പ്രസാദമായി നൽകി ആ വൃദ്ധ പൂജാരി ഞങ്ങളെ യാത്രയാക്കും .നേഴ്‌സറി സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. പിന്നെ സൗമ്യഭാവത്തിൽ സ്നേഹത്തോടെ കുറെ ഉപദേശങ്ങൾ നൽകും

*******************

.കഥകൾ പറയും .ആ പൂജാരിഅടുത്തുള്ളസ്കൂളിലെമാഷായിരുന്നത്രെ .റിട്ടയർ ചെയ്തപ്പോൾ പൂജാരിയുടെ ജോലി ഏറ്റെടുത്തതാണ് .വിവേകശാലി യായമനുഷ്യൻ .അറിയാതെ അദ്ദേഹത്തെ ആദരിക്കാൻ തോന്നുമായിരുന്നു

.ബാല്യകാലസ്മരണകളുടെ സുഗന്ധവാഹിയായ വാതായനത്തിലൂടെ ഊളിയിട്ടിറങ്ങുമ്പോൾ പ്രിയംവദയ്ക്ക്ബാല്യത്തിലെ പ്രിയതരമായ പലതും ഓർമ്മ വന്നു. ഒപ്പം ആ പൂജാരിയെക്കുറിച്ചും . അദ്ദേഹത്തെക്കുറിച്ചറിയാൻ താല്പര്യം തോന്നി. ഒരുപക്ഷെ വിനുവിന് അദ്ദേഹത്തെക്കുറിച്ചറിയാമാ യിരിക്കും .പണ്ട് മുത്തശ്ശനോടൊപ്പം അവനും പോകാറുണ്ടായിരുന്നുവല്ലോ. ”വിനു നിനക്ക് നമ്മുടെ മലമുകളിലെ ഭദ്രകാളിക്ഷേത്രത്തേക്കുറിച്ചും ,അവിടത്തെപുജാരിയെക്കുറിച്ചുംഓർമ്മയുണ്ടോ. .ആവയസ്സൻനമ്പുതിരി . .ശ്രീനിവാസൻ എന്നതിന്റെ ചുരുക്കപ്പേരായ ചീനു നമ്പുതിരിയെന്നോ മറ്റോ ആണ് അദ്ദേഹത്തെ വിളിച്ചിരുന്നത് പ്രിയംവദ ജിജ്ഞാസയോടെ തിരക്കി.

..ഓർമയുണ്ട് ചേച്ചി.അദ്ദേഹം ഏതാനും വർഷം മുമ്പ് തളർവാതം വന്നു കിടപ്പിലായി എന്ന് കേട്ടു.പിന്നെഅദ്ദേഹത്തെക്കുറിച്ച് ഒന്നുമറിഞ്ഞില്ല.ആമലമുകളില്എവിടെയോആണ് അദ്ദേഹത്തിന്റെമന” . വിനുവിന്റെ വാക്കുകൾ അവളെ ദുഃഖത്തിലാഴ്ത്തി .തന്റെ ബാല്യത്തിലെ നല്ല സ്മരണകൾക്ക് കാരണഭൂതനായ ആ തിരുമേനിയെ ഒരിക്കൽക്കൂടിക്കാണുവാൻ മോഹം തോന്നി.”നമുക്കൊരിക്കൽ അവിടെ പോകണം വിനു ബാല്യത്തിന്റെ നൈർമല്യം ഒരിക്കൽക്കൂടി കൈക്കുമ്പിളിലൊതുക്കു വാനുള്ള മോഹത്തോടെ പറഞ്ഞു .

പോകാം ചേച്ചി നമുക്കൊരു ദിനം അവിടം വരെപോകാം .പണ്ട് മുത്തശ്ശ നോടോപ്പമാണല്ലോ നാമവിടെ പോകാറുണ്ടായിരുന്നത് .ഇന്നിപ്പോൾ മുത്തശ്ശനും വയ്യാണ്ടായല്ലോ .”ഏതോ ഓർമകളിൽ മുഴുകി അവരിരുവരും ഏറെ നേരം മിണ്ടാതിരുന്നു. അല്പസമയത്തിനുള്ളിൽ അവർ സഞ്ചരിച്ചിരുന്ന കാർ ഒരു വലിയ ഗേറ്റിനു മുമ്പിലെത്തി നിന്നു .പ്രിയ ദൂരെ നിന്നെ കണ്ടു അച്ഛൻ പണികഴിപ്പിച്ച പുതിയ മാളിക വീട് .അതിനടുത്തായി പണ്ടത്തെ ചെറിയ വീടും .ആ ചെറിയ വീട്ടിലാണ് മുത്തശ്ശനോടും മുത്തശ്ശിയോടും ,വല്യച്ചനോടും ,ചിറ്റ യോടുമൊപ്പം അച്ഛൻ തന്റെ ബാല്യകാലം കഴിച്ചു കൂട്ടി യിരുന്നത് .അന്നൊക്കെ മുത്തശ്ശൻ ,നമ്പുതിരി ജന്മിമാരുടെ പാടത്തും പറമ്പിലും കൃഷിപ്പണി ചെയ്തുകൊടുത്തു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് വീട് കഴിഞ്ഞിരുന്നത് .

പാവപ്പെട്ട ഒരു ദൾ കുടുംബം ….പട്ടിണിയുടപരിവട്ടത്തിന്റെയും നാളുകൾ !.ഇതിനിടയിൽ അച്ഛൻ പത്താം ക്‌ളാസ്ഉയർന്ന രീതിയിൽ പാസ്സായി.പത്തുവരെ അച്ഛനെയും വല്യച്ചനെയും കഷ്ടപ്പെട്ട് പഠിപ്പിച്ച മുത്തശ്ശന് പിന്നീട് തുടർന്ന് പഠിപ്പിക്കുവാൻ ഗതിയിലാണ്ടായ കഥയൊക്കെ അച്ഛൻ പലപ്പോഴും പറയാറുള്ളതവളോർത്തു വല്യച്ഛൻപത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുത്തശ്ശനോടൊപ്പം കൃഷിപ്പണിക്കിറങ്ങി എന്നാൽ അച്ഛനാകട്ടെ ജീവിതത്തിൽ ഉയരങ്ങൾ എത്തിപ്പിടിക്കാനുള്ള വെമ്പലാ യിരുന്നു.. ആ വെമ്പലിൽ പത്താം ക്ലാസ് കഴിഞ്ഞയുടനെ അച്ഛൻ കള്ളലോഞ്ച് കയറി ഗൾഫിലെത്തി .സാഹസികമായ ആ യാത്രയെക്കുറിച്ച് അച്ഛൻ പറയാറുള്ളതവളോർത്തു. ജീവൻ പണയം വച്ച് മാസങ്ങൾ നീണ്ട യാത്ര. വെറും പതിനാറുവയസുള്ള ഒരു കൗമാരക്കാരന് ദുരിതങ്ങൾ നിറഞ്ഞ ആ യാത്രയെ അതിജീവിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അച്ഛൻ കരുതുന്നു. പിന്നീട് സ്വയം വിദ്യാഭ്യാസം ചെയ്തു ഉയരങ്ങൾ കീഴടക്കിയ അച്ഛൻ

അങ്ങിനെ .സ്വന്തം പരിശ്രമവും ഭാഗ്യവുമാണ് അച്ഛനെ ഇന്നത്തെ നിലയിലെത്തിച്ചത് .സാമ്പത്തികമായി ഉയർന്നനിലയിലായപ്പോൾ നാട്ടിൽ കുടികിടപ്പായി കിട്ടിയ പത്ത് സെന്റ്‌ സ്ഥലത്തിനോട് ചേർന്ന് അറുപതു

സെൻറ് സ്ഥലം കൂടി വാങ്ങി അച്ഛൻ അതിലൊരു മാളിക വീട് പണിതു .മുത്തശ്ശനെയും മുത്തശ്ശിയേയും അതിൽ താമസിപ്പിച്ചു കൂടെ വല്യച്ഛനും വല്യമ്മയുമവരുടെ കൂടെ താമസമാക്കി .ഇതിനിടയിൽ ചിറ്റയുടെവിവാഹവും അച്ഛൻ നല്ലരീതിയിൽ നടത്തി ഒരു സിവിൽ എൻജിനീയറാണ് ചിറ്റയുടെ ഭർത്താവ്റ് ,വിനുവിന്റെ അച്ഛൻ .എല്ലാ ഭാഗ്യവും ഒത്തുവന്നപ്പോൾ വല്യച്ഛനും വല്യമ്മക്കും മക്കളില്ലെന്ന ദുഃഖം മാത്രം മുത്തശ്ശനുംമു ത്തശ്ശിക്കും ബാക്കിയായി . അച്ഛൻ പറയാറുള്ള സ്വന്തം ജീവിത കഥ അവൾക്കു മനഃപാഠമായിരുന്നു .മാത്രമല്ല അച്ഛന്റെ കാലാടിപ്പാടുകളെ പിന്തുടർന്ന് ഉയരങ്ങൾ കീഴടക്കാൻ തന്നെയായിരുന്നു അവളുടെ തീരുമാനം .

അല്ല ചേച്ചി ഇറങ്ങുന്നില്ലേ ?വീടെത്തി. ”വിനുവിന്റെ ശബ്‌ദം കേട്ടാണ് ഓർമകളുടെ തിരത്തള്ളലിൽനിന്നും അവൾ മുന്നോട്ടു പിടഞ്ഞു വീണത് .ഒരു മത്സ്യകന്യകയെപ്പോലെ താനിത്രനേരവും ഏതോ ഓർമകളുടെ അലമാല കളിൽ നീന്തിത്തുടിക്കുകയായിരുന്നുവെന്ന് അവളറിഞ്ഞു .സുബോധം വന്നവളെപ്പോലെ .ഒരു ഞെട്ടലോടെ പെട്ടന്നവൾ കാറിന്റെ ഡോർ തുറന്നു വെളിയിലിറങ്ങി .

അല്ലാ മുത്തശ്ശിയുടെ അമ്മു വളർന്ന് വലിയ പെണ്ണായല്ലൊ എത്രനാളകുട്ടി നിന്നെ കണ്ടിട്ട് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണെന്നതോന്നുന്നു .നീ ഒടുവിൽ വന്നുപോയത് പിന്നീടിത്ര നാളും നിനക്കിങ്ങോട് വരാൻ തോന്നിയില്ലല്ലോ .”മുത്തശ്ശി പരിഭവം പറഞ്ഞു .”ശരിയാ മുത്തശ്ശി .ഹൈസ്കൂളി ലായതിനു ശേഷം ഇങ്ങോട്ടു വരാൻ കഴിഞ്ഞില്ല പഠനത്തിന്റെ ബദ്ധപ്പാടു കളായിരുന്നു .പിന്നെ അസുഖം കാരണം അമ്മക്കിങ്ങോട്ടു വരാൻ കഴിയാ ത്തതും ഒരു കാരണമാണ് .അമ്മക്ക് യാത്ര ചെയ്യാൻ തീരെ വയ്യായിരുന്നു .പിന്നെ ഞങ്ങൾ വന്നില്ലെങ്കിലും അച്ഛൻ വരാറുണ്ടായിരുന്നല്ലോ മുത്തശ്ശി ..”അവൾ മുത്തശ്ശിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു .

അല്ല ,അമ്മയ്ക്കിപ്പോഴെങ്ങിനെയുണ്ട് മോളെ ..ഇപ്പോൾ എഴുന്നേറ്റു നടന്നു ജോലിയൊക്കെ ചെയ്‌യുന്നില്ലേ ?”ചെറിയമ്മായി ആണ് അത് ചോദിച്ചത് .മുത്തശ്ശിയുടെ ഇളയ ആങ്ങളയുടെ ഭാര്യ .

ഇപ്പോ കുഴപ്പമൊന്നുമില്ല ചെറിയ മുത്തശ്ശി .അന്നത്തെ കാർആക്‌സിഡന്റിൽ അമ്മയ്ക്കായിരുന്നു കൂടുതൽ പരിക്ക് . നട്ടെല്ലിന് പരിക്കേറ്റ് അമ്മ കിടപ്പി ലായി .അച്ഛന് ഭാഗ്യത്തിനു കുഴപ്പമൊന്നും പറ്റിയില്ല .പിന്നെ ഞങ്ങൾ രണ്ടുപേരും വീട്ടിലായിരുന്നതു കൊണ്ട് പരിക്കൊന്നുമേൽക്കാതെ രക്ഷ പ്പെട്ടു .”

വർഷങ്ങൾക്കുമുമ്പ് നടന്ന കാറപകടത്തിന്റെ നടക്കുന്ന ഓർമ്മ എല്ലാവരുടെയും മനസ്സിലേക്കോടിയെത്തി .

തുടരും

You can share this post!