ഋതുസംക്രമം

സംസാരത്തിനിടയിൽ മനീഷ് അമ്പലത്തിൽ നടന്ന കാര്യങ്ങൾ വീട്ടിൽ അറിഞ്ഞോ എന്നന്വേഷിച്ചു .

ഇനി അതറിഞ്ഞ് വിനു അതേപ്പറ്റി അന്വേഷിക്കാൻ ചെന്നാലോ എന്ന് ഞാൻ ഭയപ്പെട്ടു . അതുകൊണ്ടു ആരോടും പറഞ്ഞില്ല .” താൻ പറഞ്ഞു  .  അപ്പോൾ മനീഷ് പറഞ്ഞു

വിനുവിനെ എനിക്കറിയാം അവനൽപ്പം രാഷ്ട്രീയമുണ്ടെന്നും കേട്ടിട്ടുണ്ട് .                                          എങ്കിലും അവൻ വേണ്ടാത്ത ഗുണ്ടായിസത്തിനൊന്നും പോകുമെന്ന് എനിക്ക് തോന്നുന്നില്ല ”,. ..

മനീഷ് പിന്നീട് വായനശാലയിൽ വച്ച് താൻ കേട്ട ന്യൂസിനെപ്പറ്റി പറഞ്ഞു . ”സിനിമാതീയേറ്ററിൽ വച്ച് ഒരു ദൾ യുവതിയെ പീഡിപ്പിച്ചുവെന്നും കുറേപ്പേരെ അറസ്റ്റ് ചെയ്‌തൂന്നും മറ്റും ഒരു വാർത്ത കേട്ടു. ”.

ആ കഥാപാത്രം താനാണെന്നു ചമ്മലോടെ പറഞ്ഞപ്പോൾമനീഷ് അത്ഭുതപ്പെട്ടു. . ”കൊള്ളാമല്ലോ .താൻ എവിടെച്ചെന്നാലും പ്രശ്നമാണല്ലോ ” . പിന്നെ തന്നെ സൂക്ഷിച്ചു നോക്കി പറഞ്ഞു .

പ്രിയ മറ്റൊന്നും വിചാരിക്കില്ലെങ്കിൽ ഞാൻ പറയാം . തന്റെ ഈ സൗന്ദര്യമാണ് എല്ലാറ്റിനും കാരണം . യു ആർ സൊ ബ്യൂട്ടിഫുൾ . .”

ആദ്യമായി താനിഷ്ടപ്പെടുന്ന ഒരു യുവാവിൽനിന്നും ഇത്തരം പ്രതികരണം കേട്ടപ്പോൾ അല്പം നാണം തോന്നി . എങ്കിലും അത് പ്രകടിപ്പിക്കാതെചിരിച്ചു കൊണ്ട് പറഞ്ഞു .

താങ്ക്‌യൂ ഫോർ യുവർ കോംപ്ലിമെൻറ്‌സ് ..”അപ്പോൾ മനീഷ് ചോദിച്ചു .

അല്ല . നമ്മൾ തമ്മിലുള്ള അടുപ്പമൊക്കെ താൻ തന്റെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടുണ്ടോ

.”അച്ഛനോട് ഞാൻ എല്ലാക്കാര്യങ്ങളും പറയാറുണ്ട് . അദ്ദേഹത്തിനെന്നെ മനസിലാകു. . വേണ്ട ഉപദേശങ്ങളും തരാറുണ്ട് . ” . .പെട്ടെന്ന് മനീഷ് പറഞ്ഞു

തന്റെ അച്ഛനെപ്പറ്റി ഞാനും ധാരാളം കേട്ടിരിക്ക് ണു . വെല്ലുവിളികളെ അതിജീവിച്ച്‌ സ്വയം ജീവിതം കെട്ടിപ്പടുത്ത ഒരു മനുഷ്യൻ . അതാണ് മതിപ്പോടെ തന്റെ അച്ഛനെപ്പറ്റി എന്റെ അമ്മയും മറ്റും പറയാറുള്ളത് . അത് കേൾക്കുമ്പോൾ എനിക്കും അദ്ദേഹം ഒരു ഇൻസ്പിറേഷൻ ആകാറുണ്ട് . ”

പിന്നെ അല്പം നിർത്തി തന്റെ മുഖത്തേക്ക് നോക്കി തമാശമട്ടിൽ പറഞ്ഞു . ”തന്റെ അച്ഛനെക്കണ്ടാൽ ഞാനാദ്യം ചോദിക്കുക ഇങ്ങനെയുള്ള ആ അച്ഛന്റെ മകളെ എനിക്ക് കെട്ടിച്ചു തരുമോ എന്നാണ് . എന്താ തനിക്കുമത് സമ്മതമല്ലേ?”. മനീഷ് പൊട്ടിച്ചിരിക്കുന്നതു കണ്ടപ്പോൾ ഭയമാണ് തോന്നിയത് . ഇദ്ദേഹം തമാശയായി പറയുന്ന കാര്യങ്ങൾ യാഥാർഥ്യമായാൽ എന്തായിരിക്കും ഈ കുഗ്രാമത്തിലുള്ള മിത്രനെപ്പോലുള്ളവരുടെ പ്രതികരണം ? . അവർ തങ്ങളെ തല്ലിക്കൊല്ലുവാൻ പോലും മടിക്കുകയില്ല.

അല്ല താനപ്പോഴേക്കും ഭയന്ന് പോയോ ?ഞാനൊരു തമാശ പറഞ്ഞതല്ലേ?.”.

മനീഷ് ചിരിച്ചു കൊണ്ട് പറഞ്ഞു . അതുകേട്ട് തനിക്കൽപ്പം ആശ്വാസമായി . അപ്പോഴേക്കും ബസ് മൂത്തന്നൂരെത്തിയിരുന്നു.. കവലയിൽ ബസ്സിറങ്ങുമ്പോൾ രാത്രിയായതിനാൽ മനീഷ് തന്നെ വീട്ടുപടിക്കൽ വരെ കൊണ്ടുവന്നാക്കി , അപ്പോൾത്തന്നെ തിരിച്ചുപോയി …. വാതിൽക്കൽ കാത്തു നിന്ന മുത്തശ്ശി തന്റെ കൂടെ ഒരു പുരുഷനെക്കണ്ടു അമ്പരന്നു . താൻ മുത്തശ്ശിയോട് പറഞ്ഞു .

അത് മംഗലത്ത് വാര്യത്തെ മനീഷാണ് മുത്തശ്ശി . രാത്രിയായതിനാൽ എന്റെ കൂടെ വന്നതാണ് ” . മംഗലത്തു വാരസ്യാരെ മുത്തശ്ശിക്ക് നല്ല പരിചയമുണ്ട് . നല്ല സഭാവഗുണമുള്ളവരാണ് ആ വാര്യത്തുള്ളവരെന്നു മുത്തശ്ശിക്ക് നേരിട്ടറിയാം . അതുകൊണ്ടു തന്നെ മുത്തശ്ശിയുടെ അമ്പരപ്പ് ഒട്ടൊന്നടങ്ങി . എന്നാൽ നാട്ടുകാർ കണ്ടാൽ എന്ത് പറയുമെന്ന ഭയം അവർക്കുണ്ടായിരുന്നു. . മുത്തശ്ശിയുടെ വേവലാതി പൂണ്ട ഭാവം കണ്ട് പറഞ്ഞു..

മുത്തശ്ശി ഒന്നുകൊണ്ടും പേടിക്കേണ്ട . മനുസാർ എന്റെ കോച്ചിങ് സെന്ററിലെ അധ്യാപകനാണ്. അതിലുപരി ഒരു നല്ല ചെറുപ്പക്കാരനും. . അദ്ദേഹം പട്ടണത്തിലെ ലോഡ്ജിലാണ് താമസിക്കുന്നത് . എല്ലാ ആഴ്ചാവസാനവും നാട്ടിലേക്കു വരാറുണ്ട് . അങ്ങനെ പോന്നപ്പോളെന്റെ കൂടെ വന്നതാണ്

അതുകേട്ട് മുത്തശ്ശി ചെറുതായി ചിരിച്ചുകൊണ്ട് പറഞ്ഞു .

എല്ലാം ശരി അമ്മൂ. നീ തെറ്റൊന്നും ചെയ്യില്ലെന്നു എനിക്കറിയാം . പക്ഷെ നാട്ടുകാരെ സൂക്ഷിക്കണം . അവർക്കെന്തും പറഞ്ഞു നടക്കാൻ ഇതൊരു നല്ല അവസരമാണ് . പ്രത്യേകിച്ച് മിത്രനെപ്പോലുള്ളവർക്ക് .”

കേരളത്തിൽ വന്ന ശേഷം ഇതുവരെ നേരിടേണ്ടിവന്ന അനുഭവങ്ങൾ എല്ലാം തന്നെ മാനസികമായി ധൈര്യവതിയാക്കിക്കഴിഞ്ഞിരുന്നു . എങ്കിലും പറഞ്ഞതിങ്ങനെയാണ് .

ഈ നാട്ടുകാരിൽ ചിലർ മോശക്കാരാണെന്നു എനിക്ക് മനസ്സിലായിക്കഴിഞ്ഞു മുത്തശ്ശി . അതുകൊണ്ടു തന്നെ മനുസാറിനെപ്പോലെ ഒരു കൂട്ട് എനിക്ക് അത്യാവശ്യമാണ്” . ”മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ല

. ”എല്ലാം നിന്റെ ഇഷ്ടം. നിനക്ക് ഒരു കുഴപ്പവും വരാതിരുന്നാൽ മതി .മുത്തശ്ശിയുടെ പ്രാർഥന അതുമാത്രേ യുള്ളൂ . ”

എങ്കിൽ വരൂ മുത്തശ്ശി . എന്റെ വയർ കത്താൻ തുടങ്ങിയിരിക്കുന്നു . എന്തെങ്കിലും കഴിക്കാൻ തരൂ ” . മുത്തശ്ശിയെ പിടിച്ചുകൊണ്ടു ഡൈനിങ്ങ് റൂമിലേക്ക് നടന്നു അവിടെ മുത്തശ്ശി പലവിധ പലഹാരങ്ങൾ ഒരുക്കി വച്ചിരുന്നു . ഉൽസാഹത്തോടെ ആഹാരം കഴിക്കാനിരുന്നപ്പോൾ മുത്തശ്ശി ഒന്നുരണ്ടു കാസ്സറോളുകൾ കൂടി മേശപ്പുറത്തു കൊണ്ടുവന്നു വച്ചു .അതിലൊന്നിൽ ചപ്പാത്തിയും മറ്റൊന്നിൽ വെജിറ്റബിൾ കറിയുമായിരുന്നു . പത്തേഴുപത്തഞ്ചു വയസ്സായ മുത്തശ്ശി ഈ പ്രായത്തിലും തനിക്കു വേണ്ടി ബുദ്ധിമുട്ടുന്നതോർത്തപ്പോൾ സഹതാപം തോന്നി . പെട്ടെന്ന് പറഞ്ഞു . ” നാളെ മുതൽ ഞാൻ പട്ടണത്തിലെ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറാംമുത്തശ്ശി . അതാണ് നല്ലത് . ”

എന്താകുട്ടി ഇപ്പറയണത് . അമ്മൂ ഇവിടെ നിൽക്കുന്നതാണ് എനിക്ക് സന്തോഷം . പിന്നെ അമ്മുവിന് ദിവസ്സവും പോയി വരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല. കുട്ടി ഇങ്ങനെ ഏറെ വൈകിവരുന്നത് കാണുന്നതിലും ഭേദം അതാണ് .. ”.

തന്റെ നിത്യവുമുള്ള പട്ടണത്തിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ട് മുത്തശ്ശിക്കും ബോധ്യപ്പെട്ടിരിക്കുന്നു.. അതുകൊണ്ടാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും മുത്തശ്ശി ഹോസ്റ്റലിൽ താമസിക്കാൻ സമ്മതിച്ചത് . പിറ്റേന്ന് പട്ടണത്തിൽ ചെന്നപ്പോൾ മനുസാർ ഹോസ്റ്റൽ അന്വേഷണത്തിന് തന്റെ കൂടെ വന്നു . ഒന്നുരണ്ട് ഹോസ്റ്റലുകളിൽ പോയിട്ട് അവിടെ റൂം ഒഴിവുണ്ടായിരുന്നില്ല . എന്നാൽ മനുസാർ താമസിക്കുന്നിടത്തുനിന്നും അധികം ദൂരെയല്ലാതെ ഒരു ലേഡീസ് ഹോസ്റ്റലിൽ റൂം കിട്ടി . അപ്പോൾത്തന്നെ അവിടെ പ്രവേശിക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തു .

തിങ്കാളാഴ്ച എല്ലാ തയ്യാറെടുപ്പുമായി വന്നോളൂ . വേണമെങ്കിൽ എല്ലാ വെള്ളിയാഴ്ചയും എന്നോടൊപ്പം നാട്ടിലേക്കു പോകുകയും ചെയ്യാം . രണ്ടു ദിവസ്സം വീട്ടിൽ നിന്നിട്ട് തിങ്കളാഴ്ച തിരിച്ചെത്തിയാൽ മതി ” . മനുസാറിന്റെ അഭിപ്രായം തലകുലുക്കി സമ്മതിച്ചു . ‘ലഗേജുമായി കാലത്തു തന്നെ എത്താമെന്ന് പറഞ്ഞ് തിരികെ യാത്രയായി

മനുസാറാകട്ടെ തിരിച്ചു നാട്ടിലേക്ക് വരാതെ അവിടെ തന്നെ നിന്നു . സാധാരണഗതിയിൽ ശനിയും ഞായറും അദ്ദേഹം സ്വന്തം വീട്ടിൽ നിൽക്കാറുള്ളതാണ് . എന്നാൽ ഇത്തവണ അദ്ദേഹത്തിനവിടെ പി എച്ച് ഡി യുമായി ബന്ധപ്പെട്ട ചില ജോലികൾ ചെയ്തു തീർക്കാനുണ്ടായിരുന്നു . . തിരിച്ചുപോരുമ്പോൾ മനുസാറില്ലാതിരുന്നത് തനിക്കല്പം മനോവിഷമം ഉണ്ടാക്കുകയും ചെയ്തു . എന്നാൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ആലോചിച്ചത് അദ്ദേഹം എത്ര പെട്ടെന്നാണ് തന്റെ ഫ്രണ്ട് എന്നതിനേക്കാളേറെ മറ്റാരോ ആയിത്തീർന്നതെന്നാണ് . വിദേശത്തും ,ഗൾഫിലും തനിക്കെത്രയോ പുരുഷ സുഹൃത്തുക്കൾ ഉണ്ടായിരുന്നു . അവരിൽ പലരും തന്നോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തിട്ടുണ്ട് . അവരോടൊന്നും തോന്നാത്ത ഒരടുപ്പം ഇപ്പോൾ മനുസാറിനോട് തോന്നുന്നു വേണ്ട.. അരുതാത്തതൊന്നും ഇപ്പോൾ ആലോചിക്കേണ്ടെന്നു മനസ്സിനെ ശാസിച്ചു ..അത്തരത്തിൽ ചിന്തിക്കാനാവുന്ന ഒരു സാഹചര്യം അല്ല ഞങ്ങൾക്കിരുവർക്കും . മനുസാർ ഉയർന്ന ജാതിക്കാരനും താൻ തീരെ താഴ്ന്ന ജാതിക്കാരിയും . ഒരു വിവാഹ ബന്ധത്തിലേർപ്പെടാൻ എന്തായാലും തങ്ങൾക്കിരുവർക്കും കഴിഞ്ഞെന്നുവരികയില്ല . തന്റെ വീട്ടുകാർ സമ്മതിച്ചാലും മനുസാറിന്റെ വീട്ടുകാർ സമ്മതിക്കണമെന്നില്ല . അപ്പോൾപിന്നെ ഒരു സുഹൃദ് ബന്ധമായി തന്നെ ഇത് നിലനിന്നാൽ മതി!..വേലിക്കെട്ടുകൾ ഭേദിക്കാൻ തുടങ്ങിയ മനസ്സിനെ പിടിച്ചുനിർത്തി ചിന്തിച്ചുറച്ചു .

അന്ന് വീട്ടിൽ തിരിച്ചെത്തിയഉടനെ തന്നെ അച്ഛനെയും അമ്മയെയും ഫോണിൽവിളിച്ച്‌ കോച്ചിങ് സെന്ററിലും ഹോസ്റ്റലിലും ചേർന്ന കാര്യങ്ങളൊക്കെ വിവരിച്ചു .മനീഷാണിപ്പോൾ എല്ലാക്കാര്യത്തിലുംതനിക്കു തുണയെന്നറിയിച്ചപ്പോൾ ദേവിക പറഞ്ഞു . ”പ്രിയ ഇത് വിദേശമല്ല ,കേരളമാണ് . നീ ജീവിച്ചറിഞ്ഞ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രീതികൾ. അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം അല്ലെങ്കിൽ നീ അപമാനിതയാകേണ്ടി വരും ..”.

എനിക്കിപ്പോൾ കുറെ കാര്യങ്ങൾ അറിയാമ്മമ്മേ നമ്മുടെ പൂർവികർ എഴുതി വച്ചജാതിയുടെയും മതത്തിന്റെയും പിന്നെ ഒരുപാട് ആചാര പ്രമാണങ്ങളുടെയും ചട്ടക്കൂട് .അത് ഭേദിച്ച് പുറത്തുകടക്കാൻ ആർക്കും അത്ര എളുപ്പത്തിൽ ആവില്ലായെന്നും ഞാനിന്നു മനസ്സിലാക്കുന്നു . വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ് കേരളീയർ . ഒരാണും പെണ്ണുമൊന്നിച്ചു യാത്ര ചെയ്താലോ ,വർത്തമാനം പറഞ്ഞാലോ ഒക്കെ അതിൽ ദുരർത്ഥം കണ്ടെത്തുന്നവർ . അവർ സൃഷ്ടിച്ചിരിക്കുന്ന നിയതമായ ചട്ടക്കൂടുകൾക്കുള്ളിലാണ് കേരളീയ സ്ത്രീ. ചിലതൊക്കെ പൊളിച്ചെഴുതണമെന്നെനിക്കുണ്ട് . . അതിനൊരു പവർ ഫുൾ ജോബ് എനിക്ക് വേണം . അതിനാണ് ഞാൻ ഐ എ എസ്സിന് ട്രൈ ചെയ്യുന്നത് അമ്മെ ”’

അറിയാതെയാണ് തന്റെ സ്വരത്തിൽ ആവേശം കലർന്നത് .അത് കേട്ട് അമ്മ പറഞ്ഞു ശരി ശരി നീ ബുദ്ധിമതിയാണെന്നെനിക്കറിയാം .പിന്നെ ഐ എ എസ്സ്ഓഫീസറായിരിക്കുമ്പോൾ ഒരുപാട് വിവാദങ്ങൾ സൃഷ്ടിക്കാനൊന്നും പോകേണ്ട. ആളുകളുടെ ശത്രുത സമ്പാദിക്കാനേ അതുകൊണ്ടു കഴിയൂ

ശരി അമ്മെ .അതൊക്കെ ഐ എ എസ്സ് കിട്ടിക്കഴിഞ്ഞ ശേഷമല്ലേ . ഞാനിപ്പോൾ ധാരാളം ബുക്ക്സ് റഫർ ചെയ്യാനുള്ള ശ്രമത്തിലാണ്.പിന്നെ കോച്ചിങ് സെന്ററിലെ          ക്‌ളാസ്സുകളും നല്ല ഉപകാരപ്രദമാണ് .മനീഷ് ക്ലാസ്സെടുക്കുമ്പോൾ പറയാറുണ്ട് ,ഐ എ എസ് കാർക്ക് ഒരുപാട് ആത്മധൈര്യം വേണമെന്ന്. ഞാനാ പരിശീലനത്തിലാണിപ്പോൾ …”.

എന്ത് പറയുമ്പോഴും മനീഷ് സംഭാഷണത്തിലുൾപ്പെടുന്നതവർ ശ്രദ്ധിച്ചു മകളുടെ പോക്കെങ്ങോട്ടാണ് .?ദേവികയ്ക്കല്പം പരിഭ്രമം തോന്നിത്തുടങ്ങി. അവൾ വേലിക്കെട്ടുകൾ മറികടന്നു അയാളെ വിവാഹം ചെയ്യാനൊരുങ്ങുമോ ? .

 

 

You can share this post!