ഋതുസംക്രമം -8

ഹോസ്പിറ്റലിലെത്തി മുറിവുകൾ വച്ചുകെട്ടി എക്‌സ്‌റേ പരിശോധനയിൽ കാര്യമായ പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല .അതിനാൽ അപ്പോൾ തന്നെ മുറിവ് ഡ്രസ്സ് ചെയ്ത് വീട്ടിലേക്കു യാത്ര തിരിച്ചുനേരം സന്ധ്യയോടടുത്തിരുന്നു തങ്ങളെ കാണാഞ്ഞ് മുത്തശ്ശി പരിഭ്രമിക്കുമല്ലോ എന്നോർത്തു വീട്ടിലേക്കു വിളിച്ചു ഉടനെ ബസ്സില്ലാത്തതിനാൽതങ്ങളൽപം താമസിക്കുമെന്നു പറഞ്ഞു .

വല്യമ്മയാണ് ഫോണെടുത്തത് . ”കൂടുതൽ താമസിക്കരുത് സന്ധ്യ കഴിഞ്ഞാൽ മുത്തശ്ശി പേടിക്കും ”. വല്യമ്മ താക്കീതോടെ പറഞ്ഞു .

ശരി വല്യമ്മേ .ബസ് ഉടനെ കിട്ടിയില്ലെങ്കിൽ ഞങ്ങൾ കാറിൽ വന്നുകൊള്ളാം” താൻ പറഞ്ഞു എന്നാൽ കാർ പിടിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങൾക്കുള്ള ബസ് വന്നെത്തി

ബസ്സിൽ കയറാൻ വിനുവിനെ സഹായിച്ചു ബസ്സിലിരിക്കുമ്പോൾ കഴിഞ്ഞ അനുഭവങ്ങൾ ഒരു ദുസ്വപ്നം പോലെ തന്നെ വേട്ടയാടി പട്ടണത്തിൽ പോയിട്ടും ഹോസ്റ്റൽ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ എന്നും ദുഖത്തോടെ ഓർത്തു അല്പം കഴിഞ്ഞപ്പോൾ വിനുവും അതുതന്നെ പറഞ്ഞു . ”ഞാൻ കാരണം ചേച്ചിയുടെ ഹോസ്റ്റൽ അന്വേഷണം മുടങ്ങി അല്ലെ ചേച്ചി . ”അവന്റെ പശ്ചാത്താപം കലർന്ന സ്വരം കേട്ടപ്പോൾ പറഞ്ഞു

.” അത് സാരമില്ല വിനൂഅടുത്തദിവസം ഞാൻ തന്നെ കണ്ടുപിടിച്ചോളാംഇനിയിപ്പോൾ എനിക്കിങ്ങോട്ട് തനിച്ചു വരാൻ പരിചയമായല്ലോ” . താൻ പറഞ്ഞു

പകലത്തെ അനുഭവങ്ങൾ അല്പം ഭീതിവിതച്ചിരുന്നുവെങ്കിലും എന്തിനെയും നേരിടാനുള്ള ഒരാത്മ വിശ്വാസം അപ്പോഴേക്കും മനസ്സിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു ബസ്സിലിരുന്നു പലതും പറഞ്ഞ കൂട്ടത്തിൽ സ്ട്രീയുടെ കേരളത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു കേരളത്തിലെ അവസ്ഥ പുറം രാജ്യങ്ങളിലില്ലെന്ന് വിനുവിനെ ഓർമിപ്പിച്ചു .

അവിടങ്ങളിൽ സ്ട്രീകൾക്കു ഏതു പാതി രാത്രിയിലും സുരക്ഷിതരായി യാത്ര ചെയ്യാം .” താൻ പറഞ്ഞു .

കേരളത്തിൽസ്ത്രീകൾ സ്വയം പ്രതിരോധം തീർക്കേണ്ടതിനെക്കുറിച്ചും ,കരാട്ടെ പോലുള്ള പ്രതിരോധമുറകൾ അഭ്യസിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിനുവും സംസാരിച്ചു ഐ എ എസ് കോച്ചിങ്ങിനോടൊപ്പം കരാട്ടെ ക്ലാസ്സിൽ ചേരണമെന്ന് താൻ തീരുമാനിച്ചു .

ബസ് തങ്ങളുടെ ഗ്രാമത്തിലെത്തിയപ്പോൾ ബസ്സിറങ്ങി നടക്കാൻ വിനുവിനെ സഹായിച്ചു ഇരുട്ട് മൂടിയ ഗ്രാമ നിരത്തിലൂടെ സഞ്ചരിക്കുമ്പോൾ ആരുമില്ലാത്തത് ഭാഗ്യമായിയെന്ന് താനും കരുതി .  .

വിനുവിനെക്കണ്ടു നാട്ടുകാർ പലരും ചോദ്യമുതിർക്കുമ്പോൾമറുപടിപറയേണ്ടല്ലോഎന്നാശ്വസിച്ചു തറവാട്ടു പടിയ്ക്കൽ മുത്തശ്ശി കാത്തു നിന്നിരുന്നു .

എന്താ കുട്ടികളെ ഇത്ര വൈകിയത്ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ നേരത്തെ എത്തണമെന്ന് . ” മുത്തശ്ശി ആകുലതയോടെ ചോദിച്ചു ഇരുട്ടായതുകൊണ്ടു മുത്തശ്ശി അവന്റെ പരിക്കുകൾ കണ്ടില്ല എന്നാൽ വെളിച്ചത്തിലെത്തിയപ്പോൾ വല്യമ്മയാണ് അതാദ്യം കണ്ടുപിടിച്ചത് .

ഈ വിനുവിനെന്തു പറ്റി കയ്യിലും കാലിലും നെറ്റിയിലുമൊക്കെ മുറിവുകൾ ” അവർ പരിഭ്രമത്തോടെ ചോദിച്ചു .അപ്പോൾ ബാഹ്യമായ മുറിവുകൾ മാത്രമല്ലേ വല്യമ്മ കണ്ടുള്ളൂ അവന്റെ ശരീരം മുഴുവൻ ഇടിച്ചു പിഴിഞ്ഞ അവസ്ഥയിലാണല്ലോ എന്നും താനോർത്തു .

അത് വല്യമ്മേ.. ഞങ്ങൾ ഇങ്ങോട്ടു വരാനായി റോഡ് കുറുകെ കടക്കുമ്പോൾ ഒരോട്ടോ വന്നിടിച്ച് വിനുവിന് ചെറിയൊരാക്സിഡന്റ് പറ്റി…. . ഭാഗ്യത്തിന് മറ്റു കുഴപ്പങ്ങൾ ഒന്നുമുണ്ടായില്ല . ” ആദ്യമായി കള്ളം പറയുന്നതിന്റെ പരിഭ്രമത്തോടെ താൻ വിക്കി വിക്കി പറഞ്ഞു .

വിനുവിന്റെ മുറിവുകൾ കണ്ടു മുത്തശ്ശിയും പരിഭ്രമിച്ചു. ”എന്റെ ദേവി എന്തായിക്കാണണത് ഇത്രയൊക്കെ ഉണ്ടായിട്ടും നിങ്ങൾ നേരത്തെ അറിയിക്കാതിരുന്നതെന്താനിങ്ങൾ സുരേന്ദ്രനെയും ഗിരിജയെയും അറിയിച്ചില്ലേ” മുത്തശ്ശി ചോദിച്ചു .

ഇല്ല മുത്തശ്ശി വെറുതെ അവരെ വിഷമിപ്പിക്കുന്നതെന്തിനാ ഒന്ന് റസ്റ്റ് ചെയ്‌താൽ മാറാനുള്ള മുറിവുകളെ ഉള്ളൂ ‘.’ വിനു മുത്തശ്ശിയെ സമാധാനിപ്പിച്ചു .

ഭാഗ്യത്തിന് ഒന്നും പറ്റിയില്ലല്ലോ പരദൈവങ്ങള് കാത്തുഎന്റെ കുട്ടിക്ക് ഈശ്വരാധീനംണ്ട്അല്ലെങ്കിൽ ഇതുമതിയായിരുന്നല്ലോ എന്തെങ്കിലും കാര്യായിട്ടു പറ്റാൻ ….” . മുത്തശ്ശി നെഞ്ചിൽ കൈ വച്ചു

.”മുത്തശ്ശിയുടെ പ്രാർത്ഥനയാ എന്നെ രക്ഷിച്ചത്” . വിനു വിഷാദമഗ്നമായ ഒരു പുഞ്ചിരിയോടെ മുത്തശ്ശിയെ പിന്താങ്ങി .

അവൻ പതുക്കെ മുന്നോട്ടു നടന്നുതന്റെ മുറിയിലെത്തിബെഡ്ഢിൽ കയറി കിടന്നു പുറകെ മറ്റുള്ളവരും എത്തി .വിനുവിനെപിന്തുടർന്നെത്തിയ മുത്തശ്ശി വിലാപം തുടർന്ന് കൊണ്ടേ ഇരുന്നു .

അതെയതെ എന്തെങ്കിലും കാര്യായിട്ടു പറ്റിയിരുന്നെങ്കിൽ ഗിരിജയോടും സുരേന്ദ്രനോടും ഞാൻ എന്ത് പറയുമായിരുന്നു .വയസ്സായ ഞങ്ങളെ നോക്കാൻ വേണ്ടീട്ടാ നിന്നെ അവർ ഇവിടെ നിർത്തിയിരിക്കണത് അതുമല്ല പേരക്കുട്ടികളെ എപ്പഴും കണ്ടോണ്ടിരിക്കണമെന്ന മോഹാ നിങ്ങടെ മുത്തശ്ശനുംഎനിക്കും 

നിങ്ങൾക്കെന്തെങ്കിലും പറ്റിയാ ഞങ്ങള് സഹിക്ക്യോ എന്റെ ദേവീ…. ഒന്നും പറ്റാണ്ടേ എന്റെ കുട്ടികളെ കാത്തൂല്ലോ” .മുത്തശ്ശി കണ്ണീരോടെ മുകളിലേക്ക് നോക്കി

അപ്പോൾ മുത്തശ്ശി ശരിക്കുമുള്ള കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ?. മുത്തശ്ശി പിന്നെ തങ്ങളെ പട്ടണത്തിലേക്കു അയക്കുകയെ ഇല്ലല്ലോ എന്നായിരുന്നു താൻ ചിന്തിച്ചത് .അല്പം കഴിഞ്ഞു മുത്തശ്ശി പറഞ്ഞു .

” വിനൂ നിനക്കീ ചിങ്ങത്തിൽ ഇരുപത്തൊന്നു വയസ്സ് തികയുംനിനക്കിപ്പോൾഅല്പം കഷ്ടകാലമാണെന്നു തോന്ന് ണു .പ്രിയയോടൊപ്പം നീയും നിത്യവും ദേവിയെ കുളിച്ചുതൊഴുതു പ്രാർത്ഥിച്ചോളൂ . ”

വിനുവിന് അപ്പറഞ്ഞതു ഇഷ്ടപ്പെട്ടില്ലഎങ്കിലും മുത്തശ്ശിയെ തൃപ്തിപ്പെടുത്താനായി പറഞ്ഞു . ”ശരി മുത്തശ്ശിഈ വയ്യായ്ക ഒന്ന് മാറട്ടെ എന്നിട്ടാവാം എല്ലാംഇപ്പോൾ ഞാനല്പം കിടക്കട്ടെ 

അവൻ ലൈറ്റണച്ച്‌ കിടക്കുവാനുള്ള വട്ടം കൂട്ടി എല്ലാവരും എഴുന്നേറ്റ് മുറിക്കു പുറത്തു കടന്നു .

എന്താകുട്ടികളെ നിങ്ങൾക്ക് ആഹാരം ഒന്നുംവേണ്ടേ ആഹാരം കഴിച്ചിട്ടു കിടന്നാൽ മതി ” മുത്തശ്ശിയുടെ നിർബന്ധത്തിനു വഴങ്ങാതെ താനപ്പോൾ പറഞ്ഞു .

.”ഒന്നുംവേണ്ടാ മുത്തശ്ശിവിശപ്പൊക്കെ കെട്ടുപോയി” . അങ്ങിനെ പറഞ്ഞു കൊണ്ട് തന്റെ മുറിയിലേക്ക് നടന്നു.

ഭക്ഷണം പോലും വേണ്ടാതായല്ലോ എന്റെ കുട്ട്യോള്ക്ക് .അവരത്ര പേടിച്ചു പോയീന്നു തോന്നുണു” . മുത്തശ്ശിയുടെ ഉറക്കെയുള്ള ആത്‌മഗതം കേട്ട് വല്യമ്മ അത് ശരിവച്ചു .

ഒന്നും കാര്യായിട്ടു വരുത്താണ്ട് ദൈവം കാത്തൂല്ലോ” .

എന്റെമുത്തന്നൂർ ഭഗവതി എന്റെ കുട്ട്യോളെ കാത്തുകൊള്ളണെ”. കിടക്കുന്നതിനു മുമ്പ് മുത്തശ്ശിവീണ്ടും പ്രാർത്ഥിക്കുന്നത് കേട്ടു പകലത്തെ കാര്യങ്ങൾ ഓർത്ത് കിടന്ന് രാത്രിയിൽ ഉറക്കം വരാതെ താൻ എഴുന്നേറ്റു വെള്ളം കുടിക്കാനായി ഊണുമുറിയിലെത്തിയപ്പോൾ അവിടെ എല്ലാവരുടെയും ആഹാരം അതേപടി അടച്ചു വച്ചിരിക്കുന്നത് കണ്ടു മുത്തശ്ശിയും വല്യമ്മയുമൊന്നും ആഹാരം കഴിച്ചിട്ടില്ലെന്നു മനസിലായി അപ്പോൾ വിനുവിന്റെ മുറിയിൽ നിന്നും അവൻ സുഹൃത്തുക്കളുമായി സംസാരിക്കുന്ന ശബ്ദം കേട്ടു തീയേറ്ററിൽ നടന്ന കാര്യങ്ങളും അവനേറ്റ മർദ്ദനങ്ങളും വിവരിക്കുന്നത് കേട്ട് മുറിക്കു പുറത്തു നിന്നുഅപ്പോളവൻ തന്റെ സുഹൃത്തക്കളെ പിറ്റേന്ന് വീട്ടിലേക്കു വരാൻ ക്ഷണിക്കുന്നതും,വരുമ്പോൾ ഒരു മദ്യക്കുപ്പി കൂടി കൊണ്ടുവരണമെന്നും പറയുന്നത് കേട്ടുഅവൻ ഫോൺ വച്ച് കഴിഞ്ഞപ്പോൾ മുറിയിലേക്ക് ചെന്നു മദ്യം വിഷമാണെന്നും ഒരിക്കൽ അടിപ്പെട്ടാൽ ജീവിത കാലം മുഴുവൻ അത് നമ്മെ അടിമയാക്കുമെന്നും വിനുവിനെ ഉപദേശിച്ചു സുഹൃത്തുക്കളോട് മദ്യം കൊണ്ടുവരാൻ പറഞ്ഞത് താൻ കേട്ടുവെന്നറിഞ്ഞ വിനു വിളറി വെളുത്തു .എങ്കിലും വിട്ടുതരാതെ അവൻ ചോദിച്ചു

. ”വിദേശത്തൊക്കെ പോയി പഠിച്ച ചേച്ചി മദ്യം തൊട്ടിട്ടില്ലെന്നാണോപറയുന്നത്‘ . അവന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

ഇല്ല വിനൂവിദേശത്തു വച്ച് സുഹൃത്തുക്കൾ പലരും നിർബന്ധിച്ചിട്ടും ഞാൻ മദ്യം കൈകൊണ്ടു തൊട്ടിട്ടില്ല മദ്യത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചറിഞ്ഞ പലരെയും എനിക്ക് നേരിട്ടറിയാം . ” . താൻ പറഞ്ഞത് കേട്ട് വിനു പറഞ്ഞു .

എങ്കിൽ പ്രിയേച്ചിയുടെ വാക്കുകൾ കേട്ട് ഇന്നുമുതൽ ഞാൻ മദ്യം വേണ്ടെന്നു വയ്ക്കുകയാണ്” .

ഇങ്ങനെ ഒരനുജനെ കിട്ടിയ താൻ ഭാഗ്യവതിയാണെന്നു തോന്നി . . സന്തോഷത്തോടെ അവന് ശുഭരാത്രി ആശംസിച്ചു തന്റെ മുറിയിലേക്ക് നടന്നു .

You can share this post!