9
പിറ്റേന്ന് തന്നെ അച്ഛനെ ഫോണിൽ വിളിച്ചു .സിനിമാതീയേറ്ററിൽ നടന്ന സംഭവങ്ങ ൾ വിവരിച്ചു .
”. ഇപ്പോഴത്തെ കേരളത്തിലെ അന്തരീക്ഷം നീ വളർന്ന സാഹചര്യത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണെന്ന് നിനക്ക് മനസ്സലായില്ലേ ?.ഈ അനുഭവങ്ങളൊക്കെ ഐ എ എസ് എടുത്തു കഴിയുമ്പോൾ ഭരണ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിനക്ക് പ്രയോജനപ്പെടും .ഈ നടന്ന കാര്യങ്ങളൊക്കെ ആ രീതിയിൽ കണ്ടാൽ മതി ”.അദ്ദേഹം ഉപദേശിച്ചു.
.വിനുവിന്റെ തെറ്റായ പോക്കിനെപ്പറ്റിയും അച്ഛൻ സൂചിപ്പിച്ചു .
‘ ”വിനുവിന്റെ പ്രായമാണ് എല്ലാറ്റിനും കാരണം അച്ഛാ ..എന്നോടവന് വലിയ കാര്യമാണ് .അതുകൊണ്ടു തന്നെ അവൻ എന്നെ അനുസ്സരിക്കുന്നുണ്ട്”” താൻ കാരണംഅവൻ മദ്യം ഉപേക്ഷിച്ചതിനെപ്പറ്റി അച്ഛനോട് പറഞ്ഞു .
”ഒരാങ്ങള ഇല്ലാത്ത നിങ്ങൾക്കവൻ സ്വന്തം ആങ്ങളതന്നെയാണ്”വിനുവിനെ നേർവഴിക്ക് നയിക്കേണ്ടത് നിന്റെ കടമയാണ് ” ”.അച്ഛൻ വികാരഭരിതനായി.ഓർമിപ്പിച്ചു .
.. അമ്മയോട് താൻ നിത്യവും അമ്പലത്തിൽ തൊഴാൻ പോകുന്നുണ്ടെന്നും, . തനിക്കിവിടെ സുഖമാണെന്നും പറഞ്ഞു . ”ദേവിയെ നല്ലോണം പ്രാർത്ഥിച്ചോളൂകുട്ടി എല്ലാം നേരെയായിവരും . ” അമ്മആശ്വാസത്തോടെ നെടുവീർപ്പിട്ടു
ഐ എ എസ് പ്രിപ്പ റേഷൻ കഴിഞ്ഞ് വൈകി കിടക്കാറുള്ളതാൻ വൈകി ആണ് ഉണർന്നിരുന്നത് .അതുകൊണ്ടുതന്നെ അമ്പലത്തിൽ എത്താൻ പലപ്പോഴും വൈകി . ആ ദിവസ്സങ്ങളിൽ മിത്രന്റെ ശകാരം കേട്ടുകൊണ്ടിരുന്നു.
”കണ്ട കീഴാളർക്കൊക്കെ എന്തുമാകാമെന്നായി .അമ്പലത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും പാലിക്കേണ്ടല്ലോ .എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കാൻ വന്നിരിക്ക് ണു”. അയാൾ കുറ്റപ്പെടുത്തി .
താൻ കുഞ്ഞിന്റെ കാര്യത്തിൽ എതിർത്തത് അയാളെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി .ഇപ്പോൾപിന്നെ മകനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചതിന്റെ വൈരാഗ്യവും അയാൾക്കു തന്നോടുണ്ടാകും .തിരുമേനിയുടെ അധിക്ഷേപങ്ങൾ തന്റേടം ചോർത്തിക്കളയുന്നതായി തോന്നിയെങ്കിലും പിടിച്ചു നിന്നു . അച്ഛന്റെ ഉപദേശമനുസരിച്ചു ഇതെല്ലം ഒരു എക്സ്പീരിയൻസ് ആക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു . തറവാട്ടിൽ തിരിച്ചെത്തിയ തന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നത് വിനു ശ്രദ്ധിച്ചു .
”മിത്രനും കൂട്ടരും ചേച്ചിയെ വേദനിപ്പിക്കുന്നുണ്ടല്ലേ . ഞാൻ അവശത മാറി നടന്നു തുടങ്ങട്ടെ . എന്നിട്ടു വേണം എനിക്കയാളോട് രണ്ടു ചോദിക്കാൻ ”. അത് കേട്ട് പറഞ്ഞു
”വേണ്ട മോനെ . ഇനിയും പൊല്ലാപ്പുകൾ ഒന്നും സൃഷ്ട്ടിക്കേണ്ടാ. ”
എന്നാൽ രണ്ടു ദിനം കഴിഞ്ഞു താൻ കേട്ടത് വിനുവും കൂട്ടരും മിത്രനോടെതിരിട്ടുവെന്നാണ് . .അതിനു ശേഷം പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല .എങ്കിലും പന്ത്രണ്ടാം ദിനം ആ സംഭവമുണ്ടായി .
”പായസത്തിനുള്ള പാത്രം ഊട്ടുപുരയുടെ മുന്നിൽ കമഴ്ത്തി വച്ചോളൂ .”എന്ന എല്ലാവരോടുമുള്ള കീഴ്ശാന്തിയുടെ നിർദേശപ്രകാരം താനും അങ്ങിനെ ചെയ്തു മാറിനിന്നു .
അപ്പോൾ നാട്ടുകാരിൽ ചിലർ വന്ന് തന്നോട് കുശലാന്വേഷണം നടത്തി . പാവങ്ങൾക്ക് വീട് വയ്ക്കാനും അവരുടെ കുട്ടികളെ പഠിപ്പിക്കാനും സഹായിക്കുന്ന മാധവനെനാട്ടുകാർക്കെല്ലാം വലിയ കാര്യമായിരുന്നു . പിന്നെ ധർമത്തെ മുറുകെ പിടിക്കുന്ന കൈതാരം കുടുംബത്തെയും . ജന്മിമാരുടെ കീഴിൽ പീഡനങ്ങൾ സഹിച്ചിട്ടും സ്വന്തം മാനാഭിമാനങ്ങൾ പണയം വെയ്ക്കാതെ അധ്വാനത്തിന്റ മഹത്വം ഉയർത്തിക്കാട്ടിയവരാണവർ . ഒടുവിൽ എല്ലാവരും പായസം വാങ്ങി മടങ്ങിയപ്പോൾ താൻ മാത്രം തനിച്ചായി . പായസം നൽകാൻ ധൃതി കൂട്ടിയപ്പോൾ ശൃംഗാര ചിരിയുമായി അവിടെയുണ്ടായിരുന്ന ഉണ്ണി വാര്യർ അടുത്തുവന്നു .”ഉം .ചെറുമിക്കുട്ടിക്ക് വല്ലാത്ത ധൃതിയാണല്ലോ . ചെറുമിയാണെങ്കിലും കാണാൻ ഒരു ചേലൊക്കെയുണ്ടേ . വെറുതെയല്ല എന്റെ മകന് നിന്നോട് ശ്ശി ഭ്രമോക്കെ തോന്നിയത്. എന്താ എന്റെകൂടെ വരുന്നോ .എന്റെമകന്റെ ഭാര്യയായിട്ട് നിന്നെ ഞാൻ വാഴിക്കാം”
അകത്തു മിത്രന്റെ പൊട്ടിച്ചിരി കേട്ടപ്പോൾ അയാൾ ഒപ്പം നിന്നുകൊണ്ടാണ് എല്ലാമെന്നും മനസ്സിലായി . പെട്ടെന്നുവന്ന അരിശത്തിൽ അയാൾക്കിട്ടൊന്നു കൊടുത്തു . അതുകണ്ടു കോപാന്ധനായ അയാൾ തന്നെക്കേറിപ്പിടിച്ച് വലിച്ചിഴക്കുവാൻ തുനിഞ്ഞു
.”നീ ഞങ്ങളുടെ മക്കളെ പോലീസിനെക്കൊണ്ട് പിടിപ്പിക്കേം ,ഞങ്ങളെ നിന്റെ ആങ്ങളയെക്കൊണ്ട് തല്ലിക്കേം ചെയ്യുമല്ലേടി ” . തന്നെ വലിച്ചിഴക്കുന്നതിനിടയിൽ അയാൾ കോപാന്ധനായി അലറി . മിത്രൻ ഊട്ടു പുരയുടെ വാതിൽക്കൽ നിന്ന് അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു .
”ഇവൾ ഇവളുടെ അച്ഛൻ പെങ്ങളേക്കാളും സുന്ദരിയാ. . നമുക്ക് ശ്ശി പിടിച്ചിരിക്കുണു . അന്നവൾ രക്ഷപ്പെട്ടതുപോലെ ഇവൾ രക്ഷപ്പെടരുത് ട്ടോ വാര്യരെ ”എല്ലാം നഷ്ടപ്പെടുകയാണെന്നു കരുതി താൻ അലറിക്കരഞ്ഞു ..
. ”എന്താ വാര്യരമ്മാവാ ഈ കാട്ടണത് ……… ആ കുട്ടിയെ വിടൂ. .”എന്നുപറഞ്ഞുകൊണ്ടു സുമുഖനും , ബലിഷ്ഠനുമായ ഒരാൾ അപ്പോൾ അവിടെയെത്തി . അപമാനിതയായ പാഞ്ചാലിയെ രക്ഷിക്കാനെത്തിയ സാക്ഷാൽ കൃഷ്ണഭഗവാനാണതെന്ന്അപ്പോൾ തോന്നി .
”ഹും വാര്യരമ്മാവൻ ആളു കൊള്ളാമല്ലോ . അമ്പലത്തിൽ തൊഴാൻ വരുന്ന പെൺകുട്ടികളോട് ഇങ്ങനെയാണോ പെരുമാറുന്നത് ഇന്നാട്ടിൽ നീതിയും നിയമവും,ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാനാളുമുണ്ടെന്ന് ഓർത്തോളൂ” ..
കരഞ്ഞു കൊണ്ട് തിരിഞ്ഞോടുമ്പോൾ ഭീഷണിയുടെ രൂപത്തിൽ അയാൾ വാര്യരോട് പറഞ്ഞ വാക്കുകൾ കേട്ടു. അല്പം കഴിഞ്ഞു ബൈക്കിൽ പുറകെയെത്തി അയാൾ ചിരിച്ചു കൊണ്ട്.പറഞ്ഞു .
”ഇപ്പോൾ ഞാൻ എത്തിയില്ലായിരുന്നെങ്കിൽ ”കഠവാ ”യിൽ നടന്നത് പോലെ ഒരു സംഭവം ഇവിടെയും അരങ്ങേറുമായിരുന്നുവല്ലോ . ഏതായാലും തനിക്കു ഭാഗ്യമുണ്ട് .ആപത്തൊന്നും വരാതെ രക്ഷപ്പെട്ടുവല്ലോ ..”അപമാനം മൂലം തന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണുനീരിലേക്കു നോക്കി അയാൾ വീണ്ടും പറഞ്ഞു
”ആ കുലദ്രോഹി ഉണ്ണി വാര്യർ എന്റെ ഒരു അകന്ന ബന്ധുവായിപ്പോയി . എന്റെ ഒരമ്മാവന്റെ സ്ഥാനത്തു വരും അയാൾ . അല്ലെങ്കിൽഅയാളെ ഞാൻ…”അയാൾ ദേഷ്യം കടിച്ചമർത്തുന്നത് പോലെ തോന്നി . തന്നിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നപ്പോൾ അയാൾ വീണ്ടും പറഞ്ഞു .
”ഇതൊക്കെ ഈ കുഗ്രാമത്തിലെ ക്ഷേത്രത്തിലെ നടക്കുകയുള്ളൂ . ഇനി ഇതാവർത്തിച്ചാൽ അയാളെ പിടിച്ച് പോലീസിലേൽപ്പിക്കണം . ആദ്യം ഉണ്ണിവാര്യർ പറഞ്ഞ വാക്കുകൾക്കു മറുപടിയായി അയാൾക്കിട്ടൊന്നു കൊടുത്തത് നന്നായി . അത്രയും ധൈര്യമെങ്കിലും താൻ പ്രകടിപ്പിച്ചല്ലോ .”അതുകേട്ട് തലകുനിച്ചു . അപ്പോഴും തന്റെ ശരീരംവല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു ..
”പുറം രാജ്യങ്ങളിൽ പോയി പഠിച്ചു വന്ന പെൺകുട്ടികൾക്ക് കുറച്ചുകൂടി ധൈര്യം വേണം. ഇങ്ങനെ തൊട്ടാവാടികളാകരുത് . ഇതിനെയൊക്കെ സ്വയം പ്രതിരോധിക്കാൻ പഠിക്കണം .” അയാൾ ഉപദേശിച്ചു . തന്നെ കീഴ്‌പ്പെടുത്താനുള്ള എന്തോ ഒന്ന് ആ ചെറുപ്പക്കാരന്റെ വാക്കുകളിലുണ്ടെന്നു തോന്നി .
”പെട്ടെന്നുള്ള ഷോക്കിയിൽ കരഞ്ഞുപോയതാണ് …സോറി.. ഇനി ഇതുണ്ടാവില്ല”. അങ്ങിനെ പറയുമ്പോൾ സ്വയം തീരുമാനമെടുത്തുകഴിഞ്ഞിരുന്നു .. ”ഇല്ല.. നിസ്സഹായയായ ഈ സ്ത്രീയിൽ നിന്നും ഞാൻ ഉയിർത്തെഴുന്നേൽക്കും . എല്ലാ ശക്തിയും സംഭരിച്ചു ഞാൻ പോരാടും . സ്വയം പ്രതിരോധം ശീലിക്കും”
ആ ചെറുപ്പക്കാരന്റെ വാക്കുകൾ അതിനു തനിക്കു പ്രേരകശക്തിയായിത്തീർന്നു .
”.കഴിഞ്ഞ ദിവസ്സം ഒരു കൊച്ചുകുട്ടിയുടെ കാര്യത്തിൽമിത്രനെ താനെതിർക്കുന്നതു കണ്ടിരുന്നു . അപ്പോഴത്തെ ധൈര്യം കണ്ടു താൻ ആരാണെന്നു ഞാൻ അന്വേഷിച്ചിരുന്നു .താൻകൈതാരത്തെ പ്രിയംവദയാണെന്ന് അപ്പോഴാണ് ഞാനറിഞ്ഞത്. താനോർക്കുന്നുണ്ടോയെന്നറിയില്ല . നമ്മളൊരുമിച്ചു ചെറുപ്പത്തിൽ മംഗലത്തു തറവാട്ടിൽ കളിച്ചുനടന്നിട്ടുണ്ട്” ” . അപ്പോഴാണത് മംഗലത്തെ മനീഷ് വാര്യരാണെന്നു തനിക്കും ഓർമവന്നത് . ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന തന്റെ അന്വേഷണത്തിന്
”പട്ടണത്തിൽ കുറച്ചുപേരുമായിച്ചേർന്നു ഒരു ഐ എ എസ് കോച്ചിങ് സെന്റർ നടത്തുന്നുണ്ട് . ഒ പ്പം പി എച് ഡി യ്ക്ക് പ്രിപ്പയർ ചെയ്യുകയും ചെയ്യുന്നു. . ഒരു കോളേജ് ലെക്ച്ചറർ ആവുകയാണ് ലക്‌ഷ്യം . . ”
ഐ എസ് കോച്ചിങ് സെന്റെ ർ നടത്തുന്ന ആളാണെന്നറിഞ്ഞപ്പോൾ താൻ തന്റെ ഉദ്ദേശലക്‌ഷ്യം വെളിപ്പെടുത്തി . അയാൾ കോച്ചിങ് സെന്ററിൽ ചേരാനായി തന്നെ ക്ഷണിച്ചു . അല്പം കഴിഞ്ഞ് തന്റെ മൊബൈൽ നമ്പർ വാങ്ങി അയാൾ ബൈക്കിൽ യാത്രയായി . പോകുന്നതിനു മുമ്പ് ചിരിച്ചു കൊണ്ട് പറഞ്ഞു .
”അല്ല ഈ തൊട്ടാവാടിത്തരമൊന്നും ഐ എ എസ്സ്കാർക്ക് ചേർന്നതല്ല കേട്ടോ .എന്തിനെയും നേരിടാനുള്ള ധൈര്യം വേണം” താൻ നാണിച്ചു തല താഴ്ത്തി .
ജീവിതത്തിലാദ്യമായി വേർതിരിച്ചറിയാനാവാത്ത ഒരു സ്നേഹസ്ഫുരണം തന്നിലവശേഷിപ്പിച്ചുകൊണ്ടാണ് അയാൾ കടന്നുപോയതെന്ന് തോന്നി .അപ്പോഴേക്കുംതന്റെ ശരീരത്തിന്റെ വിറയൽ പൂർണമായും നിന്നിരുന്നു . പകരം എങ്ങു നിന്നോ കടന്നുവന്ന ഒരു വല്ലാത്ത ധൈര്യവും ,ആനന്ദവും ഒരു കുളിർ തെന്നൽ പോലെ മനസ്സിനെ ചൂഴ്ന്നു നിന്നു .
സുധ അജിത്