ഋതുസംക്രമം-31

ചെറിയ മദ്യസേവയോടൊപ്പം രാഷ്ട്രീയ ചർച്ചയും അവർ ആരംഭിച്ചിരുന്നു .ഇന്നത്തെ രാഷ്ട്രീയത്തിലെ വർഗീയതയുടെ അതിപ്രസരത്തെപ്പറ്റിയും . വിദ്യാർത്ഥി രാഷ്രിയത്തിൽ പകപോക്കലുകൾ കൊലപാതകത്തിൽ കലാശിക്കുന്നതിനെപ്പ റ്റിയുമൊക്കെ അവർ സംസാരിച്ചു കൊണ്ടിരുന്നു . വടക്കേ ഇന്ത്യയിലെ ഗോമാംസാ നിരോധനവും മറ്റും അവർക്കിടയിൽ ചർച്ചാ വിഷയമായി . ഓരോരുത്തരും അവനവനിഷ്ടമുള്ള ആഹാരം കഴിക്കുന്നത് പൗരന്റെ മൗലികാവകാശത്തിൽപ്പെടുന്നതാണെന്ന വാദത്തിൽ അവർ ഉറച്ചു നിന്നു. അടുക്കളയിൽ പ്രവേശനം നിഷേധിക്കപ്പെട്ട വിനു അച്ഛന്റെയും അമ്മാവന്റെയും സമീപം ചെന്നി രുന്നു . താനും ഒരു മുതിർന്ന വ്യക്തിയാണെന്ന് അവരെ അറിയിക്കണമെന്നവന് തോന്നി . സംസാരത്തിനു തുടക്കമിട്ടു കൊണ്ട് അവൻ ചോദിച്ചു .

ഞാനും കൂടി പകെടുക്കുന്നതിൽ വിരോധമുണ്ടോ

എന്ത് വിരോധമാണെടാ . നീയും കൂടി അറിയേണ്ട കാര്യങ്ങളാ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് . നിന്നോട് ഞാൻ പലപ്പോഴും പറയാറില്ലേ വിദ്യാർത്ഥി രാഷ്ട്രീയം നമുക്ക് വേണ്ടാ എന്ന് . അത് നിന്റെ പഠിത്തത്തിനെയും ജീവിതത്തിനെയും ബാധിക്കുമെന്ന് . അതിനെപ്പറ്റിയാ ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്

അതിനു ഞാൻ രാഷ്ട്രീയമൊക്കെ വിട്ടൂന്നു അച്ഛനോട് പറഞ്ഞിരുന്നല്ലോ . ”

അവർ കൊറിക്കാനായി പ്ലേറ്റിൽ വച്ചിരുന്ന നട്സും ചിപ്സും മറ്റും എടുത്തു വായിലിട്ടുകൊണ്ട് അവൻ പറഞ്ഞു . കേട്ടോ അമ്മാവാ. …ഈ അച്ഛന് ഞാൻ എന്തുപറഞ്ഞാലും വിശ്വാസ്സമാവുകയില്ല

അതെല്ലാ അഛന്മാരും അങ്ങിനെയാണ് വിനൂ. മക്കളെ ഓർത്തുള്ള ഉൽക്കണ്ഠ ഓരോനിമിഷവും അവർക്കുണ്ടാകും. നീ പഠിച്ച് ഒരു നല്ല അഡ്വക്കേറ്റ് ആകുമ്പോൾ അച്ഛന്റെ ഈ അവിശ്വാസമൊക്കെ മാറും . അതുപോകട്ടെ നിന്റെ പഠിത്തമൊക്കെ എങ്ങനെയുണ്ട് ? ”

അമ്മാവൻ നോക്കിക്കോളൂ ..ഞാനിക്കൊല്ലം റാങ്കോട് കൂടി പാസാകും ചിലപ്പോൾ എൽ എൽ എമ്മിനും പോകും .അത് കഴിഞ്ഞു ഒരു നല്ല അഡ്വക്കേറ്റായി ഹൈകോർട്ടിൽ പ്രാക്റ്റീസ് ചെയ്യും. അപ്പോൾ നിങ്ങളെല്ലാം എന്നെ വിശ്വസ്സിച്ചാൽ മതി

ഓക്കേ … . അങ്ങിനെതന്നെ . നിന്റെ ആരോഗ്യമെല്ലാം ഇപ്പോൾ എങ്ങിനെയുണ്ട് . മുറിവെല്ലാം നല്ലതുപോലെ ഉണങ്ങിയല്ലോ അല്ലെ ?[”. മാധവൻ ചോദിച്ചു.

അതൊക്കെ എപ്പോഴേ ഉണങ്ങി. ഞാൻ കോളേജിൽപ്പോയി തുടങ്ങിയത് അമ്മാവനറിഞ്ഞില്ലേ . ഇങ്ങോട്ടു വരാത്തത് അമ്മ സമ്മതിക്കാഞ്ഞിട്ടാണ് . കുറച്ചുദിവസം കൂടി ആരോഗ്യം ശ്രദ്ധിച്ചു ഞാൻ അവിടെത്തന്നെ കഴിയണമത്രേ . എനിക്കാണെണെങ്കിൽ മുത്തശ്ശനെയും മുത്തശ്ശിയെയുമൊക്കെ കാണാഞ്ഞിട്ട് ഒരു സമാധാനവുമില്ല . മിക്കവാറും ഇന്നുമുതൽ ഞാൻ ഇവിടെത്തന്നെയുണ്ടാകും . ”

അത് നന്നായി. നിന്നെക്കാണാതെ ഇവിടെ ആർക്കും ഉറക്കം ഉണ്ടായിരുന്നില്ല . നീ അത്രത്തോളം എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞില്ലേ ? ”

ഇനി അങ്ങിനെയൊന്നുമുണ്ടാവുകയില്ലെന്നു ഞാൻ പ്രോമിസ്സ്‌ ചെയ്യുന്നു അമ്മാവാ ”.

അവന്റെ ആത്മാർഥത നിറഞ്ഞ വാക്കുകൾ മാധവന്റെയും സുരേന്ദ്രന്റെയും മനസ്സ് കുളിർപ്പിച്ചു . അപ്പോഴേക്കും ചെറിയച്ഛനും ചെറിയമ്മയും പടികടന്നു വരുന്നത് അവർ കണ്ടു . മുത്തശ്ശന്റെ അനുജനും ഭാര്യയുമാണതെന്നു വിനുവിന് മനസിലായി .

അല്ല ഇതാരൊക്കെയാണ് ചെറിയമ്മയും ചെറിയച്ഛനുമല്ലേ. വരൂ ..വരൂ ഞങ്ങൾ കാത്തിരിയ്ക്കുകയായിരുന്നു . ”

. മാധവൻ അവരെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു . അല്പം കുശലപ്രശ്നങ്ങൾക്കു ശേഷം മാധവന്റെ നിർദേശമനുസ്സരിച്ചു വിനു അവരെ മുത്തശ്ശന്റെ അടുക്കലെത്തിച്ചു . അവരെക്കണ്ടു മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞു .

എത്രകാലമായെടാ നിന്നെക്കണ്ടിട്ട്. ഈ വഴിയൊക്കെ നീ മറന്നൂന്ന് തോന്നണു ”. അങ്ങിനെ പറഞ്ഞു മുത്തശ്ശൻ വികാരാധീനനായി .

വരണമെന്നും ഏട്ടനെക്കാണണമെന്നുമൊക്കെ വിചാരിച്ചാൽ നടക്കണ്ടേ . ..തറവാട്ടിൽ ഒരു നൂറു കൂട്ടം കാര്യങ്ങളുണ്ട് . പിന്നെ ഇപ്പോൾ നടക്കാനൊക്കെ ഇവൾക്കും എനിക്കും പ്രയാസ്സമുണ്ട് . ഇത്തവണ ഏട്ടനെക്കണ്ടേതീരൂ എന്നുകരുതി പുറപ്പെട്ടതാണ്

അങ്ങിനെ ചേട്ടനും അനുജനും വിശേഷങ്ങൾ പങ്കുവക്കുന്നതിനിടക്ക് നിരവധിപേർ എത്തിത്തുടങ്ങി . എല്ലാപേരുംഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു . പലരും മുത്തശ്ശന് നേര്യതും മുണ്ടും മറ്റു സമ്മാനപ്പൊതികളുമായാണ് എത്തിയത് . ചിലർ എനിക്കും സമ്മാനങ്ങൾ കൊണ്ട് വന്നു . . ആകെക്കൂടി ഒരു ഉത്സവത്തിമിർപ്പ്‌ തറവാട്ടിൽ നിറഞ്ഞുനിന്നു . അല്പം വൈകിയാണ് മനുവേട്ടനും അമ്മയും അനുജത്തിയുമെത്തിയത് . അതോടെ താൻ സന്തോഷ ഭരിതയായി . ഒരുപൂത്തുമ്പിയെപ്പോലെ കുശലാന്വേഷണങ്ങളുമായി എല്ലാവരുടെയും ഇടയിൽ പാറി നടന്നു . അച്ഛനും അമ്മയും ദുബായിൽ നിന്നും നല്ല വിലകൊടുത്തു വാങ്ങി കൊണ്ടുവന്ന ചിത്രത്തുന്നലുകളുള്ള കസവുസാരിയാണ് താൻ ധരിച്ചിരുന്നത്. അത് തനിക്കു നന്നായിഇണങ്ങുന്നുണ്ടെന്നു എല്ലാവരും പറഞ്ഞു .

….മനുവേട്ടൻ അല്പം മാറിനിന്ന് തന്റെ ഭംഗി ആസ്വദിച്ചു . മാവിൻതണലിലെ ഒഴിഞ്ഞ മൂലയിൽമാറിനിന്നുകൊണ്ടു മനുവേട്ടൻ എന്നെ ക്ഷണിച്ചു . ഞാൻ അടുത്തു ചെന്നപ്പോൾ അദ്ദേഹം എന്നെ പ്രേമഭാവത്തിൽ നോക്കി . പെട്ടെന്ന് കൈയ്യിൽ കരുതിക്കൊണ്ടുവന്ന സമ്മാനപ്പൊതി തന്റെ നേരെ നീട്ടിക്കൊണ്ടുപറഞ്ഞു .

നിനക്കുതരാനായി എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ഞാൻ കൊണ്ട് വന്നിട്ടുള്ളതു . പക്ഷെ അതിപ്പോൾ കാണുവാൻ മാത്രമേ നിനക്കാവുകയുള്ളൂ ”.

മനുവേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ അതെന്തായിരിക്കുമെന്നറിയാൻ ജിജ്ഞാസ തോന്നി . വിറയാർന്ന കൈകളിൽ ഗിഫ്റ് ബോക്സ് ഞാൻ വാങ്ങി. അതിനുള്ളിലുള്ള വസ്തു അമൂല്യമായ ഒന്നാണെന്ന് അറിഞ്ഞുകൊണ്ട് വികാരഭരിതയായി ഞാൻ അതുതുറന്നു നോക്കി .

ചുവന്ന കല്ല്പതിച്ച, ഒരു തിളങ്ങുന്ന മോതിരം!…… അതാണ് തനിക്കതിനുള്ളിൽ കാണാൻ കഴിഞ്ഞത് .

മനുവേട്ടാ ..ഇത് ..ഇത് ഒരു മോതിരമല്ലേ ..ഇതെന്നെ അണിയിക്കുവാനുള്ള സമയമായോ മനുവേട്ടാ …” ”

ഞാൻ വിറയലോടെ ചോദിച്ചു .

ഇത് സമ്മാനിക്കുവാനുള്ള ഏറ്റവും നല്ല മുഹൂർത്തം മുതിർന്നവരുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഞാൻ അടുത്തുതന്നെ നോക്കുന്നുണ്ട് . നിന്നെ ഇതുകാണിച്ചശേഷം ആവാം അതെന്നു കരുതി . നിനക്കിതിഷ്ടപ്പെട്ടോ എന്ന് പറയണം

അത് കേട്ട്, വാക്കുകൾ നഷ്ടപ്പെട്ട് , താൻ നിന്നു. അല്പം കഴിഞ്ഞു മനോനില വീണ്ടെടുത്തുകൊണ്ടു പറഞ്ഞു .

ഇതിനു നാം ഒരുപാട് കടമ്പകൾ കടക്കേണ്ടേ മനുവേട്ടാ ….എത്ര പേരുടെ അനുമതി വേണം . എന്നാൽ തന്നെ നമ്മളുദ്ദേശിക്കുന്ന വേഗത്തിൽ കാര്യങ്ങൾ നടക്കുമെന്ന് തോന്നുന്നില്ല . ഈ നാട്ടുകാർ പലരും നമ്മെ എതിർക്കാനുണ്ടാകും . പ്രത്യേകിച്ച് മിത്രനെപ്പോലുള്ളവർ ….” തൻറെ സ്വരത്തിൽ ഉൽക്കണ്ഠ നിറഞ്ഞു നിന്നു

നാട്ടുകാരെ നാമെന്തിനാണ് നോക്കുന്നത് പ്രിയ . അവർക്കു നമ്മളെ ഒന്നും ചെയ്യാൻ കഴിയുകയില്ല . കാരണം നമ്മളിരുവരും പ്രായപൂർത്തി വന്നവരാണ് . നിയമം എല്ലായ്പ്പോഴും നമുക്കനുകൂലമായിരിക്കും . പിന്നെ നിന്റെ അച്ഛന്റെയുംഅമ്മയുടെയും ,മുത്തശ്ശിയുടെയും മുത്തശ്ശന്റെയും, എന്റെ അമ്മയുടെയും, അനുഗ്രഹം മാത്രം മതിനമുക്കു ഇക്കാര്യത്തിൽ. അവർ പാതി സമ്മതത്തിലാണ്. മുഴുവൻ സമ്മതവും വാങ്ങിയെടുക്കാൻ നമുക്ക് നോക്കാം

ആരൊക്കെയോ ഭീഷണിയുടെ സ്വരത്തിൽ മുത്തശ്ശിയോട് എന്തൊക്കെയോ പറഞ്ഞിരിക്കുന്നു. അതാണ് മുത്തശ്ശി ഇപ്പോൾ എതിർക്കുവാൻ കാരണം . അതൊരുപക്ഷേ മിത്രന്റെ ആൾക്കാരാകാം . അല്ലെങ്കിൽ അമ്മിണിയോ മറ്റോ അയാളുടെ ഭീഷണി കേട്ട് പറഞ്ഞതാകാം . ഏതായാലും മുത്തശ്ശിയുടെ നോട്ടത്തിലും സ്വരത്തിലും ഏതോ ഭയം ഞാൻ കാണുന്നു . ”

ഏതായാലും നീ ഭയപ്പെടാതിരുന്നാൽ മതി നമുക്ക് മുന്നോട്ടു തന്നെ പോകാം . പഴയ ചിന്താഗതിക്കാരിയാണ് അമ്മ . പോരാത്തതിന് അമ്മാവന്മാരുടെ സ്വാധീനവും ഉണ്ണിമായയെക്കുറിച്ചുള്ള ചിന്തയും അമ്മയെ അലട്ടുന്നുണ്ട് . അമ്മാവന്മാർ എതിർപ്പു പ്രകടിപ്പിച്ചു കഴിഞ്ഞു . അതുകൊണ്ടാണ് ആദ്യം അനുകൂലിച്ച അമ്മ ഇപ്പോൾ എതിർത്തു പറയുന്നത് . അച്ഛനുണ്ടായിരുന്നുവെങ്കിൽ നമ്മുടെ വിവാഹം എന്നെ നടത്തിത്തരുമായിരുന്നു . അത്രത്തോളം പുരോഗമന ചിന്താഗതിക്കാരനായിരുന്നു അച്ഛൻ . വിട്ടുവീഴ്ചാമനോഭാവമുള്ളവനും . എന്നാൽ ഞാൻ എല്ലാറ്റിനെയും എതിർക്കുവാൻ തീരുമാനിച്ചു കഴിഞ്ഞു . എനിക്കിപ്പോൾ നീയാണ് എല്ലാറ്റിലും വലുത് . നീയില്ലാതെ എനിക്ക് ജീവിക്കുവാൻ ആകുമെന്ന് തോന്നുന്നില്ല പ്രിയ . .” മനുവേട്ടൻ തന്നെ മാറോട് ചേർക്കുവാൻ തുനിഞ്ഞു . ആളൊഴിഞ്ഞ കോണിലാണെങ്കിലും താൻ പെട്ടെന്ന് ഞെട്ടി മാറി

വേണ്ട മനുവേട്ടാ.. ആരെങ്കിലും കാണും . എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉള്ള മനസമാധാനം കൂടി പോകും . എന്റെ പഠനത്തെ അത് ബാധിക്കും . രണ്ടു ദിവസമായി എല്ലാം ഓർത്തു ടെൻഷനടിച്ചിരിക്കുകയായിരുന്നു ഞാൻ . എല്ലാം ശരിയാകുമെന്ന് പറഞ്ഞു രഞ്ജുവാണ് എന്നെ സമാധാനിപ്പിച്ചത്. ആ ഒരു സമാധാനത്തിലാണ് കഴിഞ്ഞ മണിക്കൂറുകൾ ഞാൻ തള്ളി വിട്ടത് . ‘

അല്ല കാമുകനും കാമുകിയും കൂടി ആരും കാണാതെ സ്വപ്നങ്ങൾ പങ്കു വക്കുകയാണോ ”.

ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ രഞ്ജുവായിരുന്നു . അവൾ ഞങ്ങളെ നോക്കി ഒരു കുസൃതിച്ചിരിയോടെ നിൽക്കുന്നു . അവളുടെ ചോദ്യത്തിന് മുന്നിൽ പതറി നിൽക്കാനേ തനിക്കു കഴിഞ്ഞുള്ളു . നിറഞ്ഞു വരുന്ന തൻറെ കണ്ണുകൾ കണ്ടു രണ്ഞു കളിയാക്കി .

കണ്ടോ മനീഷേട്ടാ ..ഭാവിയിലെ ഐ എ എസ് ഓഫീസറാണീ നിൽക്കുന്നത് . ഒരു ജില്ലയുടെ ഭരണം മുഴുവൻ തന്നത്താൻ കൈകാര്യം ചെയ്യേണ്ടവൾ . ആ ആളിന്റെ തന്റെടം കണ്ടിട്ട് എനിക്ക് ചിരി വരുന്നു . ”

അതിനു ഞാൻ ഐ എ എസ് കാരിയായിട്ടില്ലല്ലോ . ആകുമ്പോൾ തന്റേടമുണ്ടാക്കിയാൽ പോരെ . ”

താൻ കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു . മനുവേട്ടനാണെങ്കിൽ രഞ്ചുവിനെക്കണ്ടു അമ്പരന്നു നിൽക്കുകയായിരുന്നു . ഞങ്ങളുടെ രൂപഭാവങ്ങളിലുള്ള സാമ്യം കണ്ടു ഞങ്ങൾ സഹോദരിമാരാണെന്നു മനുവേട്ടൻ ഊഹിച്ചു . ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത തന്നെ തിരിച്ചറിഞ്ഞതോർത്തു അത്ഭുതം കൂറുകയും ചെയ്തു . അദ്ദേഹത്തിന്റെ മനസ്സ് വായിച്ചറിഞ്ഞിട്ടെന്നതുപോലെ രണ്ഞു പറഞ്ഞു .

ഹലോ മനീഷേട്ടഅത്ഭുതപ്പെടേണ്ട ഞാൻ പ്രിയരെഞ്ജിനി . പ്രിയം വദയുടെ അനുജത്തി. ഗൾഫിൽ നിന്നുമെത്തിയിട്ടു കുറച്ചു ദിവസമായി . എന്താ ഇപ്പോൾ മനസ്സിലായോ . ഇനി എനിക്കെങ്ങനെ മനസ്സിലായി എന്നാണെങ്കിൽ പ്രിയേച്ചിയുടടെ മൊബൈലിൽ ഞാൻ മനീഷേട്ടനെ കണ്ടിട്ടുണ്ടു . അപ്പോഴേ ഉറപ്പിച്ചിരുന്നു. പ്രിയേച്ചി ഈ കാമദേവന്റെ മുമ്പിൽ കുഴഞ്ഞു വീണു പോയത് വെറുതെ അല്ലെന്നു . അല്ല ഇത്ര സൗന്ദര്യം മനീഷേട്ടന് വേണ്ടായിരുന്നു . കാരണം ആൾക്കാരുടെ മുൻപിൽ എന്റെ പ്രിയേച്ചിയുടെ സൗന്ദര്യം നിഷ് പ്രഭമായിപ്പോവുകയല്ലേയുള്ളൂ

പോടി മണ്ടിപ്പെണ്ണേ. നിന്റെ വായാടിത്തരമൊന്നും മനുവേട്ടന്റെ മുമ്പിൽ എടുക്കേണ്ട കേട്ടോ . മനുവേട്ടൻ നല്ല തല്ലു വച്ചുതരും .മനുവേട്ടന് നിന്റെ പ്രായത്തിലൊരനുജത്തിയുണ്ട് . അവൾക്കു മനുവേട്ടനെ കാണുമ്പോൾ എത്രമാത്രം ഭയമാണെന്നു ചോദിച്ചു നോക്കിക്കോളൂ . ”

സുധ അജിത്

You can share this post!