ഋതുസംക്രമം  -23

ഹോസ്റ്റലിന്റെ ഗേറ്റിനടുത്തെത്തിയപ്പോൾ ഒരുസെക്യൂരിറ്റി വന്നു ഗേറ്റ് തുറന്നുതന്നു. ഡ്രൈവർ കാർ വലിയ തൂണുകളോട് കൂടിയ ഷെഡ്‌ഡിനകത്തേക്ക് ഓടിച്ചു കയറ്റി . കാർ നിർത്തിയപ്പോൾ പുറത്തിറങ്ങി, ചുറ്റും നോക്കി . ഹോസ്റ്റൽ കണ്ടാൽ വലിപ്പമുള്ള ഒരു പഴയ ബിൽഡിംഗ് ആണെന്ന് കണ്ടു മുന്നിൽ വരാന്തയും,അത് കഴിഞ്ഞാൽ സിറ്റൗട്ടും . അതിനപ്പുറംഡ്രോയിങ് റൂമും സൈഡിൽ ഓഫീസ് റൂമും . ഡ്രോയിങ് റൂമിൽടിവി കാണുന്നതിനായുള്ള സൗകര്യത്തിനായി സെറ്റികളും സോഫകളും അറേഞ്ച് ചെയ്തിരിക്കുന്നു . അത്രയുമേ പുറമെനിന്നു കാണാൻ കഴിഞ്ഞുള്ളു .ഡ്രൈവർക്കു പണം കൊടുത്തു പറഞ്ഞയച്ച ശേഷം സിറ്റൗട്ടിന്റ സൈഡിൽ പെട്ടിയുംബാഗുകളും ഒതുക്കിവച്ചു . ഓഫീസ് റൂമിന്റെ ഹാഫ് ഡോർ തുറന്നു അകത്തു കയറുമ്പോൾ   ഒരു കന്യാസ്ത്രീയെക്കണ്ടു . ചോദിച്ചു

മെ ഐ കമിൻ മാഡം .””ഓ എസ് കമിൻ അകത്തു ചെന്ന് സ്വയം പരിചയപ്പെടുത്തി

.”മാഡം ഞാൻ പ്രിയംവദ . റൂം നമ്പർ 12 .എനിക്ക് തരാമെന്ന് പറഞ്ഞിരുന്നു .മുഴുവനാക്കുന്നതിനു മുമ്പ് തന്നെ അവർ പറഞ്ഞു .

ആ റൂമിലിപ്പോൾ മറ്റൊരാൾ ഒക്ക്യൂപൈഡ് ആണല്ലോ .ഒരു ആരതി…”പെട്ടെന്ന\ നിർത്തി തനിക്കു തെറ്റ് പറ്റിയതുപോലെഅവർ പറഞ്ഞു .”..സോറി ആ റൂമിലുണ്ടായിരുന്ന ആരതിയെ മറ്റൊരു മുറിയിലേക്ക് മാറ്റി മിസ്റ്റർ മനീഷ് പറഞ്ഞതനുസരിച്ചാണ് ചെയ്തത് . അപ്പോൾ യു ആർ പ്രിയംവദ. നിങ്ങൾക്കാണ് ആ റൂമിപ്പോൾ അലോട്ട് ചെയ്തിരിക്കുന്നത്.”

താങ്ക് യു മാഡം കന്യാസ്ത്രീയോട്‌ നന്ദി പറഞ്ഞു. .

അപ്പോൾ അവർ ഒരു താക്കോലെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു . ”അവിടെയുള്ള മറ്റു മൂന്നുപേരുമിപ്പോൾ പുറത്തു പോയിക്കാണും. അത് കൊണ്ട്ഈ താക്കോൽ കൊണ്ടു പോയിക്കോളൂ . മുറി തുറന്നു സാധനങ്ങൾ വച്ച ശേഷം താക്കോൽ എന്റെ കയ്യിൽത്തന്നാൽ മതി .”

അവർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ തന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു . താക്കോൽ വാങ്ങി കയ്യിൽ വച്ചു . പിന്നീട് സിറ്റൗട്ടിലെത്തി. അവിടെ വച്ചിരുന്ന ലഗേജ് ഓരോന്നായി കൈയ്യിലെടുത്തു നടന്നു തുടങ്ങി .അപ്പോഴേക്കും എവിടെനിന്നുമെന്നറിയാതെ മനുവേട്ടൻ പ്രത്യക്ഷപ്പെട്ടു . ഇങ്ങോട്ടുപോരുമ്പോൾ തന്നെ ഫോണിൽ അറിയിക്കാതിരുന്നതിനു പരിഭവിച്ചു .

മനുവേട്ടനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നുകരുതിയാണ് അറിയിക്കാതിരുന്നത് . കാർ വിളിച്ചു തന്നതിന് നന്ദിയുണ്ട് താൻ പറഞ്ഞു . ‘

എന്നെ ഒരുഅന്യനെപ്പോലെയാണ് താനിപ്പോഴും കാണുന്നത് ” .  തന്റെ മുഖം മങ്ങുന്നത് കണ്ടപ്പോൾ വിഷമത്തോടെ പറഞ്ഞു .

താൻവിഷമിക്കേണ്ട . ഞാൻ തന്നൊടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞു പോകുന്നതാണ് . പിന്നെ പിണങ്ങുമ്പോൾ തന്റെ മുഖത്തു വിരിയുന്ന പരിഭവത്തിന്റെ ഭംഗി കാണാൻകൂടിയാണെന്നു കരുതിക്കോ . ”

മനുവേട്ടൻ കോപ്രമൈസിൽ ആയെന്ന് കണ്ടപ്പോൾ തനിക്കു സമാധാനമായി . അദ്ദേഹത്തിന്റെ മുഖസ്തുതി താൻ ആസ്വദിക്കുകയും ചെയ്തു . ഞങ്ങൾ നടന്നു റൂമിന്റെ വാതിൽക്കലെത്തി ഞാൻ ബാഗ് താഴെ വച്ചു . കയ്യിലിരുന്ന താക്കോലെടുത്തു റൂം തുറക്കാനായി ഭാവിച്ചു. താക്കോൽ തിരിയുന്നത് പോലുമുണ്ടായിരുന്നില്ല . മനുവേട്ടൻ തന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി . ഡോർ അൽപമൊന്നു വലിച്ചു പിടിച്ചിട്ട് കീഹോളിലിട്ടു തിരിച്ചു . അതോടെ താക്കോൽ തിരിയുകയുകയും ഡോർ തുറക്കുകയും ചെയ്തു . അപ്പോൾ തമാശ രൂപത്തിൽ പറഞ്ഞു .

കണ്ടോ ഇതാണ് ആണുങ്ങളുടെ മിടുക്ക്” . ‘

എന്നേക്കാൾ മിടുക്കനാണെന്നു എനിക്കറിയില്ലേ ? ”. താൻ പറഞ്ഞു

പെട്ടെന്ന് വാതിൽ ചാരി തന്നെചേർത്തുനിർത്തി പറഞ്ഞു

താൻ എന്നേക്കാൾ മിടുക്കിയാവുന്നതാണ് സത്യത്തിൽഎനിക്കിഷ്ടംഅദ്ദേഹത്തിൽ നിന്നും അത്തരമൊരു പെരുമാറ്റം പ്രതീഷിക്കാത്തത് കൊണ്ടു താൻ പിടഞ്ഞു മാറി .

ഓ സോറി പ്രിയ . ഞാൻ പെട്ടെന്ന് നിയന്ത്രണം വിട്ട് പെരുമാറി. ഇനിയിങ്ങനെ ഉണ്ടാവുകയില്ല”. ക്ഷമാപണത്തെ തുടർന്ന് അദ്ദേഹം പറഞ്ഞു 

”.തന്റെ ഈ ശാലീനമായ മട്ടാണ്എനിക്കിഷ്ടം. . വിദേശത്തൊക്കെ വളർന്നിട്ടും തന്നിലാ നാടിന്റെ സ്വാധീനം ലേശം പോലുമില്ല . ”

അതെ . ഞാനെന്റെ നാടിന്റെ സംസ്കാരം ഇഷ്ടപ്പെടുന്നു . പക്ഷെ എനിക്ക് തന്റേടമില്ലെന്നു വെറുതെ തോന്നുന്നതാണ് അത് പ്രദർശിപ്പിക്കേണ്ടിടത്തെ ഞാൻ പ്രദർശിപ്പിക്കാറുള്ളു ” .

മനുവേട്ടനെ അല്പം ചൊടിപ്പിക്കാൻ വേണ്ടിയാണ് താനതു പറഞ്ഞത് . മനുവേട്ടന്റെ ചെയ്തിയിൽ നേരിയ നീരസവും അതിൽ പ്രകടമായിരുന്നു . അത് കേട്ട് ഇളിഭ്യതയോടെ മനുവേട്ടൻ പറഞ്ഞു

അത് ഞാൻ അമ്പലത്തിലെ തിരുമേനിയോടുള്ള പെരുമാറ്റത്തിൽ കണ്ടതാണല്ലോ .” .

ഏതായാലും താൻ സ്നേഹിക്കുന്ന ഈ പെണ്ണ് ഒരു പ്രത്യേക കാരക്ടറിനുടമായാണെന്നു മനീഷ് തിരിച്ചറിഞ്ഞു . തനിക്കു ഉത്തമയായ പത്‌നി എന്ന നിലയിലും, ഐ എ എസ് കിട്ടുകയാണെങ്കിൽ ഒരുഉദ്യോഗസ്ഥ എന്ന നിലയിലും ഇവൾ തിളങ്ങുമെന്നു അയാൾ ചിന്തിച്ചു

.മനുവേട്ടൻ തന്നോട് കാണിക്കുന്ന സ്വാതന്ത്ര്യക്കുറിച്ചോർത്തപ്പോൾ അല്പം ചമ്മൽ തോന്നി.പെട്ടെന്നു പറഞ്ഞു .

നമുക്കിനി വാതിൽ പൂട്ടി താക്കോൽ മാഡത്തിനെ ഏൽപ്പിച്ച ശേഷം കോച്ചിങ് ക്‌ളാസ്സിലേക്കു പോയാലോ

ശരിയാണ് പ്രിയ . നിന്റെ അടുത്തു നിൽക്കുമ്പോൾ ഞാനിപ്പോൾഎന്നെത്തന്നെ മറന്നുപോകുന്നു . സോറി പ്രിയ. എന്നിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം താൻ പ്രതീക്ഷിച്ചു കാണുകയില്ല ആല്ലേ ?”. കുറ്റബോധം നിറഞ്ഞ മുഖത്തേക്ക് നോക്കിഅല്പം ലജ്ജയോടെ താൻ പറഞ്ഞു

സാരമില്ല . എ ന്നായാലും നമ്മൾ ഭാര്യ ഭർത്താക്കൻമാർ ആകേണ്ടവരല്ലേ ? ” 

 ”എങ്കിൽ ചമ്മൽ മാറ്റാനായി നമുക്കിവിടത്തെ മെസ്സിൽ നിന്നുമൊരു ചായ കുടിച്ചിട്ടു പോകാം”. സമ്മത ഭാവത്തിൽ തലയാട്ടി . മെസ്സിലേക്കുനടക്കുമ്പോൾ പലരും വന്നു കുശല പ്രശ്നം നടത്തി . കൂടെയുള്ളത് ഹസ്ബന്റാണോ എന്ന ഒരു ചുരുണ്ട മുടിക്കാരിയുടെഅന്വേഷണത്തിന് മറുപടിയായി പറഞ്ഞു . ”അല്ല വുഡ്ബിയാണ് ”.

അങ്ങിനെ പറയുമ്പോൾഅസാധാരണമായ ഒരു ധൈര്യം തന്നിൽ നിറഞ്ഞിരുന്നു . മനുവേട്ടൻ അത്ഭുതത്തോടെ തന്നെ നോക്കി പറഞ്ഞു . ”തനിക്കിത്രയും ധൈര്യമുണ്ടെന്നു വിചാരിച്ചില്ല.”

മനുവേട്ടൻ കൂടെയുള്ളപ്പോൾ എല്ലാ ധൈര്യവും താനേ വരും ”. അങ്ങനെപറഞ്ഞു കൊണ്ട് താൻ പുഞ്ചിരിച്ചു .

മെസ്സിലെത്തിയ ഉടനെഅദ്ദേഹം ചായക്കും ,കട് ലറ്റിനും അടയ്ക്കും ഓർഡർ കൊടുത്തു . അടയ്ക്കായി ഓർഡർ നൽകിയശേഷം തിരിഞ്ഞു തന്നോടായി പറഞ്ഞു . ”പണ്ട് എന്നും അമ്മ സ്വാദിഷ്ടമായ അട ഉണ്ടാക്കുമായിരുന്നു .എന്നാലിപ്പോൾ കുറെ നാളായി അട കഴിച്ചിട്ട് . അതിനാൽ കൊതി തോന്നി പറഞ്ഞതാണ്

‘ .”നാളെ ഇതൊക്കെ ഞാനും ഉണ്ടാക്കിത്തരണം എന്നല്ലേ അതിനർത്ഥം. ഈ കൂക്കിങ്ങൊക്കെ മുത്തശ്ശിക്കാണറിയുന്നത് .ഞാനും പഠിച്ചെടുക്കാൻ നോക്കാം ഞാൻ  പറഞ്ഞു . പെട്ടെന്ന് മനുവേട്ടനൽപം സീരിയസ്സ് ആയി .

നമ്മുടെവിവാഹം എത്രയും പെട്ടെന്ന് വേണമെന്നാണ് എന്റെയും ആഗ്രഹം .പക്ഷെ അതിനു ചില തടസ്സങ്ങളുണ്ട് പ്രിയ . ഒന്നാമത് എനിക്കൊരു ജോലി ശരിയാകണം സെന്റ് മൈക്കിൾസ് കോളേജിൽ അടുത്തയാഴ്ച ഒരു ഇന്റെർവ്യൂ ഉണ്ട് . ഈ ജോലി ശരിയാവുകയാണെങ്കിൽ അതെനിക്കൊരു അനുഗ്രഹമായിരിക്കും ഞാൻ തന്നോടുപലതും പറഞ്ഞിട്ടില്ല . അച്ഛൻ മരിച്ചതിൽപ്പിന്നെ വാര്യത്തെ കാര്യങ്ങൾ തട്ടീം മുട്ടിയുമാണ് നീങ്ങുന്നത്. അച്ഛനുമമ്മക്കും കുടുംബസ്വത്തായി കിട്ടിയ അല്പം സ്ഥലത്തു നിന്നുള്ള നെല്ലും തേങ്ങയുമൊക്കെയാണ് ആകെയുള്ള ആദായം . ആ ആദായവും ഇപ്പോൾ കുറഞ്ഞു വരികയാണ് . അനിയത്തിയുടെ വിവാഹം നടക്കാൻ വേണ്ടി മിക്കവാറും ആകെയുള്ള തെങ്ങിൻ പറമ്പും വിൽക്കേണ്ടി വരുമെന്നാണ് തോന്നുന്നത് .എല്ലാപേർക്കും കനത്ത സ്ത്രീധനമാണ് വേണ്ടത് അവൾ ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ലഅദ്ദേഹം ദുഖത്തോടെ പ്രാരാബ്ധങ്ങളുടെ കെട്ടഴിച്ചു .

എല്ലാം കേട്ടപ്പോൾ മനോവിഷമത്തോടൊപ്പം അത്ഭുതവും തോന്നി. അപ്പോൾ താനോർത്തത് മനുവേട്ടന്റെ സാമ്പത്തികമൊന്നും തനിക്കോ വീട്ടുകാർക്കോ ഒരു പ്രശ്നമേ അല്ലല്ലോ എന്നായിരുന്നു . . അല്പം കഴിഞ്ഞപ്പോൾ കട്‌ലെറ്റും ,അടയും ചായയും മറ്റും മേശപ്പുറത്തു എത്തി . കട്‌ലറ്റ് എടുത്തു കഴിക്കുന്നതിനിടയിൽ താൻ മെല്ലെ സംസാരിക്കുവാൻ തുടങ്ങി .

മനുവേട്ടൻ എന്നോടിതെല്ലാം പറയുന്നതിനുമുമ്പ് തന്നെ മനുവേട്ടനെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും ഞാൻ മുത്തശ്ശിയിൽ നിന്നുമറിഞ്ഞിരുന്നു . എന്നെയും വീട്ടുകാരെയും സംബന്ധിച്ചിടത്തോളം, വരന്റെ സ്വഭാവ മഹിമയും ഞാനുമായുള്ള ചേർച്ചയുമല്ലാതെ ,സാമ്പത്തികം ഒരു പ്രശ്‌നമേയല്ല . മനുവേട്ടൻ എനിക്ക് ചേരുന്ന ആളാണെന്നു എനിക്ക് ഉത്തമ ബോധ്യമുണ്ട് . പിന്നെ നമ്മുടെ ഇടയിലുള്ള ജാതി വ്യത്യാസമാണ് ഒരു മുഖ്യ പ്രശ്നം . അക്കാര്യത്തിൽ മനുവേട്ടന്റെ വീട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ എന്റെ വീട്ടുകാരെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു . ഞാനിത്രയും പറഞ്ഞത് കൊണ്ട് നമ്മുടെ വിവാഹം ഉടനെ നടത്തണമെന്നൊന്നും ഞാനാഗ്രഹിക്കുന്നില്ല . മനുവേട്ടന്റെ ജോലിയും , എന്റെ ഐ എ എസ്സ് പാസ്സാകലും , അനുജത്തിയുടെ വിവാഹവും ഒക്കെ ശരിയായി വരട്ടെ . അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് . അതിനിടയിൽ മനുവേട്ടന്റെ അമ്മയുടെ അഭിപ്രായം നമ്മുടെ വിവാഹ കാര്യത്തിൽ എന്താണെന്ന് അറിയണം താൻ പറഞ്ഞു നിർത്തി മനുവേട്ടനെ നോക്കി . അദ്ദേഹം അപ്പോൾ ദുഖത്തോടെ പറഞ്ഞു .

മായയെ ഉടൻവിവാഹംകഴിപ്പിച്ചയക്കണമെന്നു തന്നെയാണ് എന്റെയും അമ്മയുടെയും ആഗ്രഹം. വിവാഹം കഴിഞ്ഞു ബാക്കി പഠിപ്പിക്കാൻ തയ്യാറുള്ളവരെയാണ്ഞങ്ങൾനോക്കിക്കൊണ്ടിരിക്കുന്നത്.     പക്ഷെ ഒന്നും ശരിയാകുന്നില്ല” . 

എല്ലാം ശരിയാകും. ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വിഷമം കണ്ടു താൻ പറഞ്ഞു .

നന്ദി പ്രിയ ..താനെന്നോടോപ്പമുണ്ടെങ്കിൽ എല്ലാം ശരിയാകും ….” അങ്ങിനെ പറഞ്ഞു കൊണ്ട് അദ്ദേഹം ആഹാരം കഴിക്കുന്നത് നിർത്തി. ടിഷ്യു പേപ്പറിൽ കൈ തുടക്കുന്നതിനിടയിൽ പെട്ടെന്ന് ഓർമ്മ വന്നതുപോലെ പറഞ്ഞു 

.”ഇന്നിപ്പോൾ സമയം ഏറെ വൈകി . ഒന്ന് രണ്ടു ക്ലാസുകൾ തനിക്കിപ്പോൾ നഷ്ടപ്പെട്ടു കാണും .സാരമില്ല അത് മേക്കപ്പ് ചെയ്യാൻ തന്നെ ഞാൻ സഹായിക്കാം അങ്ങിനെ പറഞ്ഞു കൊണ്ട് മനുവേട്ടൻ എഴുന്നേറ്റപ്പോൾ ടിഷ്യൂപേപ്പറിൽ കൈ തുടച്ചുകൊണ്ട് താനും പുറകെ ചെന്നു .

You can share this post!