മലകളില്‍ മഞ്ഞുരുകുമ്പോള്‍,
മൂടല്‍മഞ്ഞ് താഴ്വരകളില്‍ നിന്നുയരുമ്പോള്‍,
വിത്തുകള്‍
ആലസ്യത്തോടെ,
തളര്‍ച്ചയോടെ,
അവയുടെ വിഷാദമായ കണ്ണുകള്‍ തുറക്കുന്നു.
കുന്നിന്ന് താഴേക്ക്
പച്ചപ്പിന്‍റെ നീര്‍ച്ചാട്ടം.
സൂക്ഷിച്ചു നോക്കൂ:
വസന്തത്തിന്‍റെ മദ്ധ്യത്തില്‍ ഉണ്ടാകും
കടന്നുപോയ ഋതുക്കളുടെ അടയാളങ്ങള്‍.
വിടരാന്‍ വിതുമ്പുന്ന മൊട്ടുകളുടെ
ദുഃഖിതമാം കണ്ണുകളില്‍ ഉണ്ടാകും
ഇനിയും വറ്റാത്ത കണ്ണീരിന്‍ ഈര്‍പ്പം.