ഉറുമ്പുകൾ പറയുന്നത് / സിബിൻ ഹരിദാസ്

കടലിലെ
ഒരു മീൻ കര തൊട്ടു ,
കരയിലെ
ചെറുകിളി കടലും.
കടലെത്ര വലുതാണ് – കിളി പറഞ്ഞു .
അല്ല ,കരയാണ് വലുതെന്ന് മീനും .
അവർ തമ്മിൽ
തർക്കമായി .
ഒടുവിൽ
തർക്കം തീർക്കാനെത്തിയ ഉറുമ്പ് ഉറക്കെ പറഞ്ഞു – എന്നോളം വരില്ല ഒന്നും .
കിളിയും
മീനും
മറുകര തൊട്ടു

You can share this post!