
ശ്രാവണപ്പുലരിയില്‍;എന്‍റെ ചിത്തിരക്കിളി
മാബലി മാബലിയെന്നു ചൊല്ലി..
ബലിയരുതെന്നാണോ മാവേലിയെന്നാണോ
ഞാന്‍ കേട്ടതേതെന്‍റെ തമ്പുരാനേ..
വാമനരൂപിയാണെങ്കിലും നീ വിശ്വ-
നീലിമയാകെപ്പരന്നു നില്ക്കും.
മൂന്നടി കൊണ്ടളന്നീടുന്ന ചാരുത
മാബലി മുന്നേയറിഞ്ഞിരുന്നോ..?
ആവണമല്ലെങ്കില്‍;എന്തിനാണിപ്പൊഴും,
ഓണത്തെ
മാബലി കൊണ്ടുപോകൂ;
സ്നേഹചിത്തനായ് നമ്മളില്‍ ചേര്‍ന്നിരിപ്പൂ..?
തോറ്റുപോമീശ്വരന്‍;
നമ്രശിരസ്സതില്‍
പാദധൂളിപ്പൊരുളായി
വാഴും..!!
കഥയിലെ പൊരുളേതു കദനമാം കഥയേതു
ഹൃദയത്തിലേറ്റണം തമ്പുരാനേ..?
എന്‍റെ വാക്കോലയില്‍ നേദിക്കുമീയൊരു
കുഞ്ഞൂണു കാണാതെ പോകരുതേ;
നിങ്ങളിരുവരും ചേര്‍ന്നിരുന്നുണ്ടീടണേ…!