ഗ്രാമപാതകൾ മുന്നിൽ
നീണ്ടു നീണ്ടെങ്ങോ ചേരു –
മീ വയൽക്കരയിൽ ഞാൻ നിന്നെയോർത്തിരിക്കുമ്പോൾ,
വിങ്ങിയും കിതച്ചും കൊ-
ണ്ടോടിയെത്തീടും കാറ്റു
നിർന്നിമേഷമായൊന്നു
കണ്ടു നിന്നെങ്ങോ പോകെ
നിന്റെ മുക്കുത്തിക്കല്ലിൽ
ത്തെന്നിവീണാളിക്കത്തും
സ്വർണ്ണനാളങ്ങൾ തട്ടി
ച്ചുവക്കും കവിൾ പോലെ
പുഞ്ചിരിച്ചല്ലോ പുല്ലിൽ
ത്തിങ്ങുമീപ്പൂക്കൾ,, നമ്മൾ
തങ്ങളിൽ നോക്കിത്തീർന്ന
സായാഹ്നമെന്നേ തോന്നീ…!