നിശ്ശബ്ദമാം യാത്രയിൽ
നിശയിൽ കണ്ടുമുട്ടിയ
വസന്തപുഷ്പമേ നിന്നെ
തഴുകുവാൻ വെമ്പൽകൊള്ളുന്നു!
വസന്തവും ജീവിതരാവും
ഒന്നു ചേരുമ്പോഴും
എൻ മനസ്സിൽ ദുഃഖം മാത്രം!
എൻ മാനസ കോവിലിൽ
നിൻ പരിണാമത്തിന് സ്ഥാനമില്ല
നിന്നെ കാണുമ്പോൾ കണ്ണു തിളങ്ങീടുന്നു
ആശയാൽ മനം നിറഞ്ഞിടുന്നു.
നിരാശയാൽ ഹൃദയം വിങ്ങിടുന്നു.
പ്രഭാതത്തിൽ പുഞ്ചിരി തൂകിടും നീ
പ്രദോഷത്തിലിതാ മണ്ണിലമർന്നു കിടപ്പു
ജീവിതത്തിന്റെ ക്ഷണികത പഠിപ്പിക്കും
നല്ലോരു ഗുരുവല്ലേ നീയെനിക്ക്!
നിശയിൽ കണ്ടുമുട്ടിയ
വസന്തപുഷ്പമേ നമുക്ക്
പിരിയാം എന്നന്നേയ്ക്കുമായി!
ഒരിക്കലും തിരിച്ചുവരാത്ത
നഷ്ടസൗഭഗ്യങ്ങളെ വിട്ട്
ഒരിക്കലും തിരിച്ചുകിട്ടാത്ത
സ്നേഹസാന്ദനങ്ങൾ വിട്ട്
വസന്ത പുഷ്പമേ നമുക്ക്
പിരിയാം എന്നന്നേയ്ക്ക് മായി.