ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /തിരികെ മടങ്ങുന്നവർ/അജിത വിജയൻ

അജിത വിജയൻ

ഈ ഭൂവിലിനിയൊരു കാഴ്ച്ചയില്ല
മധുര സ്‌മൃതികളും മോഹവും മാത്രം വാസന്തമില്ല ശിശിരമില്ല പിന്നെ
ഓർമ്മതൻ ചേണുറ്റ വർണ്ണമില്ല
മധുരം നിറച്ചൊരു പാഴ് വാക്കിനാൽ
കാപട്യമോതും സഖാക്കളില്ല !!

വ്യാധിയാലാധി പെരുത്തിടും രാത്രികൾ
മൗന രുധിരം കുടിച്ചാർത്തു രമിച്ചു .
ഏകാന്ത രാത്രികളിലധരം വിറപൂണ്ടു ,
ഹൃദന്തം പൊഴിച്ച നോവിൻ നിനവുകൾ
സ്വപ്‌നങ്ങൾ ചങ്ങലയ്ക്കിട്ട പകലുകൾ!

മാഞ്ഞ പുലരിതൻ നൊമ്പര കാറ്റേറ്റ്
പ്രാണനിൽ കനൽ പൂത്തു കൊഴിയവെ
പോയ കാലത്തിൻ പ്രണയ രശ്മികൾ
ജീവനിൽ പൊഴിച്ച തൂമന്ദഹാസം …
എത്ര സന്ധ്യകളെ കുങ്കുമം ചാർത്തി.

മോഹ രാജികൾ മഞ്ഞായ് പൊഴിയും
നിശബ്ദ യാമങ്ങൾ പങ്കുവെച്ചു നാം
ഇനിയേതു മോഹമെന്നിൽ നിറയും
കാലമേ, നീയെന്നിൽ ബാക്കിയാക്കും
കവിതയായെന്നിൽ നിറയുക നിത്യം

home page

m k onappathipp

                 

You can share this post!