നിരാശയുടെ നീരാഴിയിൽ
അറ്റമില്ലാത്ത
അഴലിൻ ആഴങ്ങളിൽ
മുങ്ങിത്താണ
നിമിഷങ്ങളിലെപ്പോഴോ….
പിടി കിട്ടിയതാണാ,
മോഹവള്ളി..
അത്യാഗ്രഹത്തിൻ്റെ
മോഹന വള്ളി…
എൻ്റെതെന്നു കരുതി
എയ്തു പോയ
സ്വാർത്ഥതയുടെ
ശരങ്ങളത്രെയും
തിരിച്ചു വന്നു
എന്നിൽ
ഒരായിരം
മന:സാക്ഷി കുത്തിൻ
കൂരമ്പുകളായ്,
അതെന്റെ
ഹൃദയത്തെ
മുറിവേല്പിച്ച നിമിഷങ്ങളിൽ
മൂകതയുടെ പീഠത്തിൽ
എൻ്റെ ഇഷ്ടങ്ങളെ കുടിയിരുത്തി
ഞാൻ തിരിച്ചു നടന്നു….
എന്നിൽ നിന്നും അടർത്തിമാറ്റിയ
ഇഷ്ടങ്ങളുടെ,
കുറുമ്പിൻ്റെ കറുത്ത മുഖത്തേക്ക്
മിഴിയെറിയാൻ ഞാൻ
അശക്തയായിരുന്നു
മനസ്സിന്റെ
ഓർമ്മചെപ്പിലെ
സങ്കല്പ ചിത്രങ്ങളത്രെയും
മന:സാക്ഷി
നഷ്ടപ്പെട്ടവളുടെ..
സ്വാർത്ഥതയുടെ
കസവു പുടവ
ചുറ്റിയ,
ശരീരമായിരുന്നു…..!
ഇന്ന്,
ആ വേദനയിലാണറിഞ്ഞത്
എന്റെ ആത്മാഭിമാനം തകർത്തത്
ഞാൻ തന്നെയാണെന്ന്…!
ദുരാഗ്രഹത്തിന്റെ
ദീപ ശിഖയേന്തിയ…
അരങ്ങിൽ,
യാഥാർത്ഥ്യം
കൊടുംങ്കാറ്റായ്
ആഞ്ഞുവീശിയപ്പോൾ ,
അഭിനയ അരങ്ങിൽ
ശേഷിച്ചത്
അണഞ്ഞു പോയ
ജന്മ നക്ഷത്രത്തിന്റെ
ശുഭ്ര വസ്ത്രം
ചുറ്റിയ,
തിരിച്ചറിവിൻ്റെ
പരാജിത രൂപം..
എന്റെ രൂപം…
HOME PAGE
M K ONAPPATHIPP