പേര് കൊറോണയെന്നറിയുമൊരണുവവൻ
പോരിന്നു കുറവൊട്ടുമില്ലറിക.
കണ്ണാലെ കാണാൻ കഴിയില്ല യെങ്കിലും
വിണ്ണോളമുയരുന്നു പേരുദോഷം.
മണ്ണിൽ വസിക്കുന്ന മാനവൻമാർ ക്കിന്നു
കണ്ണീരൊഴിഞ്ഞിട്ടു നേരമില്ല.
വൻപേറും കൊമ്പൻമാരാകെ നമിക്കുമീ
അൻപറ്റോനോടുന്നു നാലുപാടും.
ഞാനെന്ന ഭാവത്തിൽ കെട്ടിയുയർത്തിയ
സൗധങ്ങളാകെ തകര്‍ത്തിടുന്നു.
അണുനാശകമാകും പലതരം ദ്രാവകം
ഇനം തിരിച്ചു നമ്മൾ വാങ്ങിടുന്നു.
ബാഹ്യ മാലിന്യം കഴുകിയകറ്റുവാൻ
ഈവകയേതും നമുക്കു ചേരും.