ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /റെയിൽപ്പാളങ്ങൾ/എം രാധാകൃഷ്ണൻ

എം രാധാകൃഷ്ണൻ.

ഒരു ദിക്കിലേയ്ക്കെന്നു മെങ്കിലും നാം തമ്മി –
ലൊരുമിക്കുമൊരു കാലമുണ്ടോ.
അകലം നാം തങ്ങളിൽ കാത്തു സൂക്ഷിക്കുവാൻ
വ്രതമേറ്റെടുത്തവർ നമ്മൾ.
ഹൃദയങ്ങളൊന്നായ് തുടിക്കുമ്പൊഴും കാല-
ഗതിയകറ്റീടുന്നു നമ്മെ.
വിധിയിതെന്നോർത്തു നാമെപ്പോഴുമിങ്ങനെ
വിരഹത്തിലെരിയുകയല്ലോ.
ഹൃദയത്തിലന്നന്നു കാത്ത രഹസ്യങ്ങൾ
മൃദുവായ് ചെവിയിൽ മന്ത്രിക്കാൻ,
ഒരു മാത്രമാറോടണച്ചു പ്രേമാർദ്രമാം
നറുവെണ്ണിലാവിലാറാടാൻ,
കവിളത്തു കവിൾ ചേർത്തു മിഴിപൂട്ടിയനുരാഗ-
ക്കനികൾ നുകർന്നല്ലസിക്കാൻ,
സുഖദുഃഖപൂർണ്ണമീ ഭുവനത്തിലാനന്ദ-ക്കതിരായ് പടർന്നുജ്ജ്വലിക്കാൻ……
[ വിഫലമീ മോഹങ്ങളെങ്കിലും ഗതി നമു-
ക്കൊരു വഴിക്കെന്നൊരാശ്വാസം.

home page

m k onappathipp

You can share this post!