
ഭയചകിതരാണെങ്ങും ജനങ്ങൾ
അവനിയിലാകെപരന്ന രോഗാണുവാൽ
പ്രതിരോധശേഷി നാം ആർജ്ജിച്ചുവെങ്കിലും
പ്രതിലോമകാരികൾ ചാണകംപൂശുന്നു…..
ബാന്ധവരെത്രയോ ബലികുടീരങ്ങളായ്
ബന്ധവും സ്വന്തവും
വാക്കായൊതുങ്ങുന്നു
സ്വാതന്ത്ര്യമെല്ലാം കൈവിട്ടുപോയി
സ്വേച്ഛയാലൊന്നും നടപ്പില്ലയെങ്ങും…..
ഉല്ലാസമെല്ലാം തല്ലിക്കൊഴിച്ചു
വല്ലാത്തപൊല്ലാപ്പ് വന്നു ഭവിച്ചു
ജീവിതമയ്യോ കൊടുംകയ്പുനീരായ്
കുടിച്ചങ്ങിറക്കാൻ എനിക്കാവതില്ലേ…..
ഇനിയെന്തുചെയ്യുമെന്നോർത്തുനടുങ്ങി
മരണമേ ശരണമെന്നാർത്തുവിളിച്ചു…….
https://leavesgreen5.blogspot.com/2021/08/2021_74.htmlm k onappathipp
Very nice