ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /കുട /മൈക്രോ കഥ

ഗിന്നസ് സത്താർ

  


കാമ്പസിലേക്കുള്ള നടത്തവും കാറ്റുകൊണ്ടുള്ള ഇരുത്തവുമൊക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ കുടയും ചൂടി പിടിച്ച്…

  മണിക്കൂറുകളോളം ഞങ്ങളിരുന്നു സംസാരിക്കുമായിരുന്നു.   എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിരുന്നു  അതിസുന്ദരിയായിരുന്ന അവൾ.

 " ഉണ്ണീ, കിഷോറിനെന്നെ  ഇഷ്ടമാണെന്ന്. "  ഒരു ദിവസം അവൾ എന്നോട് പറഞ്ഞു.

 " എന്റെ ബെസ്റ്റ് ഫ്രണ്ടാ, നിനക്കവൻ നന്നായി ചേരും.. "  ഞാൻ നിരുത്സാഹപ്പെടുത്തിയില്ല.

   പിറ്റേ ദിവസം ആ കുടയും ചൂടി ഞങ്ങൾ ഇരിക്കാറുള്ള വാഗ മരച്ചുവട്ടിൽ അവർ നിൽ ക്കുമ്പോഴാണ് പെട്ടെന്ന് ആ ഇടിമിന്നൽ ഉണ്ടായത് ....

home page

m k onappathipp

You can share this post!