മുള്ളിൽ വന്നിരുന്നൂ തുമ്പി
പൂവെവിടെയെന്നു ചോദിപ്പൂ
പൂവ് കാവുകളിലാണല്ലോ
മുള്ള് മന്ദഹസിക്കുന്നു
കാവെല്ലാം മുടിഞ്ഞെന്ന്
തുമ്പിവേദന കൊള്ളവേ
മുള്ളിൻ മന്ദഹാസങ്ങൾ
പൂക്കളായ് വിരിഞ്ഞല്ലോ
മുള്ളെല്ലാം പൂവായ് തോന്നിയ
പണ്ടത്തെയോണ സ്മൃതികളിൽ
വിറകൊണ്ട നേരം ഞാൻ
മുറുകെ പിടിച്ചു പോയ് മുള്ളിൽ
പൊടിഞ്ഞല്ലോ ചോര, നീറ്റൽ പടർന്നല്ലോ ഉള്ളം കയ്യിലും
അതിലേറെ നെഞ്ചിന്നുള്ളിലും