ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഓണം ഇനിയും വരും/ബിനുരാജൻ

ബിനുരാജൻ

മണമുള്ള നിറമുള്ള കുസുമങ്ങൾ വിരിയുന്ന
മഴവില്ലു തെളിയുന്നൊരോണമിന്നോർക്കവേ
മഴയും വെയിലും പരസ്പരം കൈകോർത്തു
പഴമൊഴി പറയുന്നൊരോണമായന്നെന്റെ
മനസ്സിൽ പതിഞ്ഞൊരാ പെരുമയും ഒരുമയും
പലകുറി പാടിപ്പതിഞ്ഞെത്ര പാട്ടിലും,
തൂലികത്തുമ്പിലും പൂമണം വിതറിയോരോണ –
മെന്തിങ്ങനെ മാഞ്ഞുപോയി?
മലയാളമണ്ണിൽ നിന്നറ്റുപോയി?
ഉരഗമായ് ചുറ്റിവരിഞ്ഞൊരീ കോവിഡോ,
ഉലകത്തിലാശങ്ക തീർത്തുവെച്ചു.
കൊല്ലാതെ കൊല്ലുന്നീ കൊന്നിട്ടും തീരാത്ത
കെടുതിയിലാണ്ടുപോയ്
മനുജന്റെ മനസ്സിലെ ആഗ്രഹങ്ങൾ.
ഇനിയീ വ്യഥക്കൊരു അവധാനമാകുവാൻ
ജഗദീശനെന്നും തുണച്ചിടട്ടെ,
ഇനിവരുന്നാണ്ടിലുണ്ടോ ണനാൾ ഓർക്കയാൽ
കഠിനമീ ദിനവും കടന്നുപോകും -തുടർ
ക്കരുതലീ ജീവിതഭാഗമാകും.

home page

m k onappathipp

You can share this post!