
ഓണം വരുന്നു പൊന്നോണം..
ഓർമ്മയിൽ മണമുള്ളൊരോണം..
മുത്തശ്ശി മധുരം പകുത്തൊരോണം..
ഓമനക്കുട്ടികൾ പാടുമോണം..
നാരിമാർ താളത്തിലാടുമോണം..
ഓർമ്മയിൽ മാത്രമുള്ളോണം..
ആ ആഘോഷ മേളമുള്ളോണം..
ഇന്ന് തുമ്പയും തേൻ മാവും പൂത്തു..
പൂത്തുമ്പി പൂമ്പാറ്റ പാറി..
എങ്കിലും മാനുഷാ നിന്റെ ഓണം
ചെം വൈറസിൽ തളച്ചൊരോണം..
പാതകൾ ശൂന്യമായ്..,
നഗരങ്ങൾ മൂകമായ്..,
നേരങ്ങളും സർവ്വ ശാന്തം..
മൂടിയിട്ടോരോരോ
കോലങ്ങളിൽ നമ്മൾ
മാറി നടക്കുന്ന കാലം..
ആതുര ഭീതിതൻ ചായം
പകർത്തിവച്ചാവേശ-
മില്ലാത്തൊരോണം..