
എവിടെയൊക്കെയോ, രാജാവുനഗ്നനാകുന്നു……
രാജ്ഞിദേവദാസിപ്പുരയിൽ
പട്ടു പുതച്ചുൻമത്തയാവുന്നു
വിശ്വത്തെ സൃഷ്ടിച്ചവനിന്നു,
പിണ്ഡംവച്ചുത്തരകൂട്ടിൻ
മോന്തായംപൊളിച്ചുടച്ച,ന്നത്തെ
അന്നത്തിനഗ്നിഊതുന്നു.
ദാരിദ്ര്യംഅണപൊട്ടിഅകന്ന
കന്നാകാശദൂരംകടന്നണുരൂപമാ
യരഞ്ഞിടനെഞ്ചിലലിഞ്ഞുചേരാനിനി
മാത്രകൾ മാത്രംബാക്കി നിൽപ്പു.
വരണ്ട നാവുകൾ
ദാഹജലത്തിനായ് പിതൃക്കളെ
തേടുന്നു…….പിറകോട്ടറിയാതെ
പുറംതിരിഞ്ഞോടുന്നു.
വിജ്ഞാനം പൊതിഞ്ഞ “തത്ത്വ”
പുസ്തകം വിറ്റിത്തലമുറ
തല്ലി പിരിയുന്നുൾക്കണ്ണിൽ
തിമിരം പിടിച്ചന്ധരാകുന്നു.
വെട്ടിപിടിച്ചും തലയറുത്തും,
കള്ളംപറഞ്ഞുംപിടിച്ചെടുത്തും,
നാൽക്കാലിയായുംനായ്ക്കളായും
നാട്ടിൽ മേയുന്നുവോ …ഭരണകൂടം.
വിചാരംഓടിയോടിതളർ
ന്നുറങ്ങുന്നഭൂവിൽ,വികാര
മഗ്നിയായ് വിലയമായിടുവാൻ,
ഇനിവൈകില്ല,നേരമടുത്തുപോയി.
കാത്തിരിക്കുവാൻവയ്യല്ലോ,ദൈവമേ..
എന്റെ കാത്തിരിപ്പിൽ, കാണേണ്ട കാഴ്ചകൾ നിന്റെ കണ്ണാൽ
എനിയ്ക്കൊന്നുകാട്ടി തരേണമേ…