
. താണുയർന്നു നിൽക്കുന്ന വെള്ളനിറമുള്ള മതിൽ
ക്കെട്ടിനുള്ളലെ നീലപരവതാനിയിൽ പൊരിവെയിലേറ്റു
ഞങ്ങൾ കളിച്ചു കൊണ്ടിരിയ്ക്കയായിരുന്നു. കണ്ണെത്താ ദൂരെ മറ്റു പലരും ഓരോ കളികളിലായ് ഏർപ്പെട്ടിരിയ്ക്ക
യായിരുന്നു.
. പെട്ടെന്ന് ഞങ്ങൾ വായുവിൽ ഉയർന്നു തുടങ്ങി ! ബാഷ്പങ്ങളായ ഞങ്ങളെ ആരോ ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോയി ദൂരെ ആകാശ പറമ്പിലേയ്ക്കെറിഞ്ഞു. അവിടെ ഒരു മേഘമാക്കി തളച്ചിട്ടു . ചീറിയടിച്ചു വന്ന കാറ്റ് അവിടെ നിന്നും അകറ്റിയോടിച്ചു കൊണ്ടിരുന്നു. എവിടേയും നിൽക്കാനാവാതെ സഹികെട്ട് സങ്കടം സഹിയ്ക്കാനാവാതെ ഞങ്ങൾ കരഞ്ഞു കൊണ്ട്, കണ്ണുനീർ തുള്ളികളായ് താഴേയ്ക്ക് പതിച്ചു.
. താഴേയ്ക്കുള്ള ആകർഷണത്താൽ ഞങ്ങൾക്ക് അവിടെയും തങ്ങാനാവാതെ ഒരു ചാലായ് മെല്ലെ ഒഴുകാൻ തുടങ്ങി. ചരിവുകളിലൂടൊഴുകി ഏറെ സഞ്ചരിച്ച ശേഷം ഒരു മലയെ വലം വെച്ച് താഴയ്ക്ക് വളഞ്ഞൊഴുകി വീണ്ടും വലിയ മലകൾക്കടിയിൽ ചെന്നെത്തി. അവിടെ നിന്നും മുന്നോട്ടുള്ള യാത്ര അസാദ്ധ്യമെന്ന് ഉറപ്പായി. തിരിച്ചു പോകാനും നിവൃത്തിയില്ല. കാരണം അത്രയും ഉയരങ്ങൾ പിന്നിട്ടാണ് ഇവിടെ ഈ മലകളുടെ അടിത്തട്ടിലെത്തിയത്.
. ഒട്ടു നേരം അവിടെ തന്നെ നിന്നു. തങ്ങളുടെ യാത്രയ്ക്ക് തടസ്സമായി നിൽക്കുന്ന മലയുടെ താഴെനിന്നും കണ്ണുകൾ ഉയരങ്ങളിലേക്ക് ചലിപ്പിച്ചു എങ്ങും നോക്കി. ചുറ്റിലായ് ചെറുതും വലുതുമായി നിരവധി മലകൾ. കാട്ടാനയുടെ മുന്നിലകപ്പെട്ട ബാലനെപ്പോലെ ഞങ്ങൾ ദയനീയതയോടെ വലിയ മലയുടെ ചുവന്ന കണ്ണുകളിലേയ്ക്ക് നോക്കിനിന്നു .ആ കണ്ണുകളിൽ തെല്ലുംകനിവ് കാണാനായില്ല. പകരം പരിഹാസമായിരുന്നു ആ മുഖത്ത് തെളിഞ്ഞു നിന്നിരുന്നത് .
. ഞങ്ങളെ കണ്ട മാത്രയിൽ അവർ പരസ്പരം ചേർന്നു നിന്ന് തങ്ങളോട് എതിരിടാനെന്നപോലെ നിലയുറപ്പിച്ചതായി തോന്നി. ഒട്ടും കനിവില്ലാത്ത ക്രൂരരവരെന്ന് മനസിലാക്കാൻ കഴിഞ്ഞു. എങ്കിലും കദനം ഉള്ളിലൊതുക്കിക്കൊണ്ട് മുന്നോട് പോകാനായി അല്പം വഴിയ്ക്ക് വേണ്ടി കേണപേക്ഷിച്ചു.
. അവർ മുഖാ-മുഖം നോക്കി പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ അവരുടെ ഔതാര്യത്തിലെന്നപോലെ ചരിവിൽ നിന്നിരുന്ന വൃക്ഷങ്ങൾ പോലും ഭയന്ന് വിറച്ചു, അവയിലെ ഏതാനും ഇലകൾ പൊഴിഞ്ഞു താഴെ ഞങ്ങളിൽ പതിച്ച് താണുപോയ്.
. ഹും ….” ഇനി നിങ്ങൾക്ക് എങ്ങും പോകാൻ കഴിയില്ല , ഈ കാണുന്ന വൃക്ഷങ്ങൾ ഏതാനും ദിവസങ്ങൾക്കകം തുള്ളി പോലും അവശേഷിയ്ക്കാതെ നിങ്ങളെ കുടിച്ചു തീർക്കും” ഹ …ഹ ..ഹ … ഹാ…
.വലിയ മല ഞങ്ങളെ നോക്കി വീണ്ടും അട്ടഹസിച്ചു.
. കുറച്ചു ദിവസങ്ങൾക്കകം ഞങ്ങളുടെ കൂട്ടുകാരും ഇതേ അവസ്ഥയിൽ തന്നെ ഇവിടെ ഞങ്ങളിൽവന്നുചേരുകയായി
രുന്നു.
അത് ഞങ്ങളിൽ വലിയ ആശ്വാസം പകർന്നു. അത് പുതിയ പ്രതീക്ഷകൾക്ക് നിറമേകി.
. നാളുകൾ നീങ്ങി, ഞങ്ങളുടെ ശക്തി വർദ്ധിച്ച് ഉയർന്നു കൊണ്ടേയിരുന്നു. പതിയെ പതിയെ നിറഞ്ഞ് ശക്തിപ്രാപിച്ച് മലകളോളം ഉയർന്നു കഴിഞ്ഞു. എങ്കിലും മലകളുടെ അഹന്തയ്ക്കൊട്ടും കുറവുള്ളതായ് തോന്നിയില്ല.
. ഒരു രാത്രിയുടെ അന്ത്യ യാമത്തിൽ ചെറുമല വലിയ മലയോടു പതിയെ പറയുന്നതു കേട്ടു, “ഞങ്ങളേയും അങ്ങയോളം ഉയരാനനുവദിയ്ക്കണം, ‘എങ്കിൽ അവർക്ക് നമ്മെ മറികടന്ന് ഒഴുകുവാനാവില്ല”.
ചെറിയ മലയെങ്കിലും തന്നിലെ കുനുഷ്ടു ബുദ്ധി ഉണരുകയായിരുന്നു !
. എന്നാൽ ഉപദേശം കേട്ട മാത്രയിൽ വലിയമല കലി തുളളുകയായിരുന്നു. അതിന്റെ ദംഷ്ട്രങ്ങളെന്ന് തോന്നി
യ്ക്കുമാറ് മുകളിൽ തള്ളി നിന്നിരുന്ന രണ്ട് കൂർത്ത പാറ
ക്കല്ലുകൾ വിറച്ച് കൂട്ടി ഇടിച്ചു തീ പാറി ഒരു മിന്നലെന്നോണം എങ്ങും പ്രകാശം പരത്തി. അത് ദേഷ്യമൊതുങ്ങാതെ ചെറിയ മലയെ നോക്കി വീണ്ടും ഉറഞ്ഞു തുള്ളി.
. “ഹും…. നിനക്കും എന്നോളം ഉയരണമെന്നോ” …?
. മല ഗർജ്ജിച്ചു കൊണ്ട് കുലുങ്ങവെ, അതിന്റെ ചരിവു
കളിൽ നിന്നിരുന്ന ഒട്ടേറെ വലിയ പാറകളും,വൻമരങ്ങളും പുഴങ്ങി വീണ് ഞങ്ങളിൽ അത് വലിയ മർദ്ദമുളവാക്കി. കവിയാനൊരുങ്ങി നിന്നിരുന്ന ഞങ്ങൾക്കത് സഹായമായി.
. ഉദയസൂര്യന്റെ ചെറു കിരണങ്ങളിൽ മറുപുറത്തെ
മഞ്ഞുപുതച്ച താഴ് വാരത്തിന് താഴെ നീണ്ട നെൽപ്പാടം
ഞങ്ങളെ മാടി വിളിയ്ക്കുന്നുണ്ടായിരുന്നു.ചെറിയ രണ്ട്
മലയുടെ താഴ്ന്ന ഭാഗത്തിലൂടെ ഞങ്ങൾ താഴ് വാരത്തേയ്ക്ക് അരിച്ചിറങ്ങി,ഒരു നീർച്ചാലായ്ഒഴുകിത്തുടങ്ങിയിരുന്നു.
. പെട്ടെന്നത് ആർക്കും തടയാൻ കഴിയാത്തത്രമാത്രം ശക്തിപ്രാപിച്ചു കഴിഞ്ഞിരുന്നു. വളരെ വേഗത്തിൽ തന്നെ ചെറിയ മലകൾ നിശ്ശേഷം ഞങ്ങളിൽ അലിഞ്ഞുചേർന്ന് കാണാതായി.ഏതോ ഒരു ശക്തി തങ്ങളെ താഴേയ്ക്ക്
ഒഴുകാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
. ഇതെല്ലാം കണ്ട് അവശേഷിച്ച മലകൾ നടുങ്ങി വിറച്ച് നിൽക്കുകയായിരുന്നു. എന്താണ് ഇവിടെ സംഭവിച്ചതെന്തെന്ന് ഇനിയും മനസിലാവാത്തതു പോലെ, താഴേയൊഴുകുന്ന പുഴയിൽ മറഞ്ഞ തന്റെ കൂട്ടുകാരെ കാണാതെ കണ്ണും നട്ടു നിൽക്കയാണ്.
. ഇത്രമാത്രം ശക്തിയുള്ള എതിരാളികളോടാണോ ഇത്രയും ദിവസങ്ങൾ ഗർവ്വ് കാട്ടിയിരുന്നത്, തങ്ങളാണ് ശക്തരെന്ന് അഹങ്കരിച്ചിരുന്നത്. ഒട്ടും വേണ്ടായിരുന്നു. അന്ന് ചെറിയ മല തന്നോട് ചോദിച്ചിരുന്നതാണ് തന്നോളം ഉയരട്ടെയെന്ന്. അപ്പോൾ തനിയ്ക്കത് അപമാനമായി തോന്നി. അന്നങ്ങന്നെ സമ്മതിച്ചെങ്കിൽ ഇന്ന് ഒരു പക്ഷെ ഇത് സംഭവിയ്ക്കില്ലായി
രുന്നു. ചെറിയവരുടെ മൊഴികൾ തള്ളിക്കളഞ്ഞതിന്റെ ഫലമാണ് ഇതിനെല്ലാം കാരണമായതെന്ന് ബോധ്യം വന്നു.
. കൂടെയുള്ളവരേയും കൊണ്ട് കുതിച്ചൊഴുകാൻ മാത്രം ശക്തിയുണ്ടായിരുന്ന അവർ തങ്ങളോട് അഭ്യർത്ഥിയ്ക്കുക
യാണ് ചെയ്തത്. ചെറിയൊരു സഹായമേ അവർ തങ്ങളോട്
യാചിച്ചിരുന്നുള്ളൂ. തങ്ങൾ അവരെ ചെറിയവരായി കണ്ടു പുറന്തള്ളിയതിന്റെ പരിണിതഫലമാണ് താഴെക്കാണുന്ന
തെല്ലാം !
. മലയുടെ നെടുവീർപ്പ് ദൂരെയുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ചു.
. ഞങ്ങളുടെ തുടർന്നുള്ള പ്രയാണത്തിൽ ഒരു ശക്തിയ്ക്കും ഞങ്ങളെ തടയാൻ കഴിഞ്ഞിരുന്നില്ല. പോകുന്ന വഴികളി
ലെല്ലാം കുളിരുപകർന്ന്, സമാധാനത്തിന്റെ ഈരടികൾ
മുഴക്കി ബഹുദൂരം സഞ്ചരിച്ചു വീണ്ടും ഞങ്ങൾ ആ വെളുത്ത മതിൽക്കെട്ടിനുള്ളിലെ, നീല പരവതാനിയിൽ തന്റെ മാതാവിന്റെ ആടിയുലയുന്ന മടിത്തട്ടിൽ ചാഞ്ഞുറങ്ങി.
Nannayittundu specialy Murali k yude kadha
ഒരുസ്വപ്നം കണ്ടുന്നർന്നപ്പോലെ കൊള്ളാം മുരളി