പേടിച്ചു മാനവർ കൊച്ചു ‘കൊറോണ’യെ
പാഴാക്കുമോ ജീവിതമെന്നു ശങ്കിച്ചു,
വീട്ടിലടച്ചു കഴിയുന്ന നേരത്തു
കൂട്ടിലടച്ച കിളിയെപ്പോൽ ജീവിച്ചു.
വീട്ടിലെ ലോക്ഡൗണിൻ ബന്ധന വേളയിൽ, വീട്ടുകാരോടോത്തു നേരം നയിക്കണം,
ആമോദത്തോടെ കളിച്ചു രസിക്കണം, ആഗ്രഹിച്ചാഹാരമെല്ലാം കഴിക്കണം.
എട്ടുമണിക്കൂറുറങ്ങി എഴുന്നേറ്റാൽ,
എല്ലാ ദിവസവും വ്യായാമം ചെയ്യണം.
ആരാധനക്കൊപ്പം യോഗയും ചെയ്യണം,
അനുഭവത്തെ അറിവാക്കി മാറ്റണം!
കൂട്ടുകാരോടെല്ലാം സൗഹൃദം കാട്ടണം, കൂടപ്പിറപ്പുകൾക്കാശ്രയം നൽകണം,
ശുദ്ധമനസ്സോടെ പ്രാർത്ഥന ചെയ്യണം,
ശുഭാപ്തി ചിന്തകൾ സ്വന്തമാക്കീടണം.
ഓർമ്മ വരേണമോരോ സുഹൃത്തുക്കളെ,
ഓർമ്മ പുതുക്കുവാൻ ഫോണു ഉപയോഗിച്ചു-
സമ്പർക്ക സല്ലാപം ആസ്വദിച്ചീടണം, സൗഹൃദത്തിൻ
സ്നേഹദീപം കൊളുത്തണം!
വായിക്കണം പുസ്തകങ്ങളോരോന്നായി വായിച്ചറിവുകൾ കൂടുതൽ നേടണം.
ഓടിപ്പറന്നു നടക്കും മനസ്സിലെ, ഓർമ്മക്കുറിപ്പുകൾ ഓർമ്മിച്ചെഴുതണം.
സാമൂഹ്യമാദ്ധ്യമം സാമൂഹ്യ നന്മയ്ക്കായ്,
സത്യ ബോധത്തോടെ കൈകാര്യം ചെയ്യണം. പാട്ടുകേൾക്കാം ചലച്ചിത്രം കണ്ടിടാം,
പൊട്ടിച്ചിരിക്കാൻ ഫലിതങ്ങൾ കേട്ടിടാം.
ആശങ്കയും പരിഭ്രാന്തിയും മാറ്റിടാം,
ആളുകൾക്കേറെ ഉപദേശം നൽകിടാം, കൂട്ടിലാക്കിക്കൊന്നൊടുക്കാം കൊറോണയെ,
കൂട്ടമായ് നേരിട്ടാൽ വിജയം സുനിശ്ചിതം !