പച്ചയ്ക്കുള്ളില്‍ നിന്നുമടര്‍ന്നൊരു
വെളുവെളെയാണെന്‍ തിരുവോണം
കുന്നുകളോരോ നെല്‍വയലിസ്തിരി–
യിട്ടു കിടക്കുന്നുത്രാടം
തമിഴന്‍ നട്ടു വളര്‍ത്തിയ കുലകള്‍–
ക്കന്തിയിലിപ്പോള്‍ പൂരാടം.
കാണ്മു നിരത്തില്‍ പൂത്തു കിടക്കും
കുണ്ഠിതമില്ലാ പൂവുകളാല്‍
ചമയിക്കുന്നൂ നമ്മുടെ നാടിനെ
പൂക്കളമത്സരമുത്സാഹം.
ചെറുചെറു തോണികളകലങ്ങള്‍ തുറ–
മുഖവും തേടിപ്പോവുമ്പോള്‍
തൃക്കാക്കരയില്‍ പെറ്റുകിടക്കും
ആര്‍പ്പുകള്‍ കേള്‍പ്പൂ ചുറ്റെങ്ങും.
——————————