ആകാശമായവർ/സിന്ദു കൃഷ്ണ

ശ്യൂന്യമാം വാക്കുമായ്
മൗനം കനം തൂങ്ങിയ
ഇടനാഴിയിൽ
നാമിന്നോളം മിഴികൾ കോർത്തു നിന്നിട്ടില്ല!

ഒരിക്കലുമൊരു
സ്നേഹത്തിൻ്റെ മറക്കുടക്കുള്ളിൽ നിന്നും വെറുപ്പിനന്ധകാര മുനമ്പിലേക്കു നമ്മൾ
വഴിമാറി ചരിച്ചിട്ടില്ല ..

നമ്മളിന്നും സ്നേഹ
സൗഹൃദങ്ങളുടെ
വസന്ത വനികയിലെ
നടുവിലെ പടി കെട്ടിലെ
മനകസേരയിലിരിക്കുന്നവർ

എന്നും നമ്മളിൽ നിന്നും
നമ്മളിലേക്കു തന്നെ
പ്രകാശമായ്, പ്രത്യാശയായ്
നടന്നു കയറുന്നവർ

വികാരലോലമീ
സ്വപ്നത്തിലലിയുമ്പോഴും
കിനാവിൽ നിന്നും
ഭൂപാതകളിലേക്കു നാം
ഇറങ്ങി നടന്നിട്ടില്ല!

മിഴിവുറ്റ വാങ്ങ്മയ
ചിത്രങ്ങളായിരം
വരച്ചു ചേർക്കുമ്പോഴും പ്രണയമായി നാമിതുവരെ കുറുകി നിന്നിട്ടില്ല !

കാരണം ,നമ്മൾ നമ്മളെയറിയുന്നവർ
നമ്മളത്രമേൽ
ആകാശമായവർ
ഔപചാരികതയുടെ ചങ്ങലകളഴിച്ചു വിട്ടു ചങ്ങാതിമാരായവർ !

എന്നെങ്കിലുമൊരിക്കൽ ഗതകാലത്തേക്ക് ഊളിയിടുമ്പോൾ ,ശിശിര നിലാവിൽ കുളിർ കോരുന്ന
ഓർമ്മപ്പൂ പാടങ്ങളിൽ
നിഹാരമിറ്റുന്ന പുഞ്ചിരി
ശേഷിക്കാൻ നമ്മളെന്നും ആകാശമായിരിക്കേണ്ടവർ

You can share this post!