അല്ലാമ ഇക്ബാലിന്‍റെ രണ്ട് ഉറുദു കവിതകള്‍.

കെട്ടുകഥ

‘എന്തുകൊണ്ട് നീ എന്നെ അനശ്വരനാക്കിയില്ല’?
അമ്പരന്ന ദൈവത്തിനോട് സൗന്ദര്യം ചോദിച്ചു.

പ്രകോപിതനായി,
മറുപടി പറഞ്ഞു, ദൈവം;
‘ശൂന്യതയില്‍ നിന്ന് നിര്‍മ്മിതമായ
ഒരു കെട്ടുകഥയാണ് ലോകം.
തിളങ്ങിക്കൊണ്ടാണ് നീ ജനിച്ചത്.
ഓരോ നിമിഷവും മാറിക്കൊണ്ട്.
ശരിയായ സൗന്ദര്യം ക്ഷണികമാണ്;
അകറ്റുന്നതും’.

ചന്ദ്രന്‍
അവരുടെ ഭിന്നതയെ പെറുക്കിയെടുത്തു.
പിന്നെ അത് പ്രഭാത നക്ഷത്രത്തില്‍ പ്രകാശിപ്പിച്ചു.
അവളാകട്ടെ തന്‍റെ ഇരുണ്ട രഹസ്യങ്ങളെ
അരുണോദയത്തിന്‍റെ മേഘങ്ങളോട് മൊഴിഞ്ഞു.

ഇതൊക്കെയും ഒളിച്ചുനിന്നു കേട്ട
മഞ്ഞിിന്‍റെ കണ്ണില്‍നിന്ന് പൊഴിഞ്ഞ കണ്ണുനീര്
വിറകൊള്ളുന്ന പനിനീര്‍പ്പൂവിന്നിതളുകളെ നനച്ചു.

കൊഴിഞ്ഞ റോസാപൂക്കള്‍.

എന്‍റെ ഏത് വാക്കുകള്‍ക്കാണ്
നിന്നെ വര്‍ണ്ണിക്കാന്‍ കഴിയുക,
രാപ്പാടിയുടെ ഹൃദയാഭിലാഷം?
പ്രഭാതത്തിലെ ഇളംതെന്നല്‍
നിന്‍റെ ജന്മദേശം.
അപരാഹ്നത്തിലെ പൂന്തോട്ടം
സുഗന്ധങ്ങളുടെ താമ്പാളം.

എന്‍റെ ഉപേക്ഷിക്കപ്പെട്ട ഹൃദയത്തില്‍
നിന്‍റെ നിഗൂഢ ഗാനം വളര്‍ന്നതു വരെ,
മഞ്ഞുപോലെ നിറഞ്ഞു നിന്നു,
എന്‍റെ കണ്ണീര്‍-
പ്രണയത്തിന്‍റെ ഈ സ്വപ്‌ന ചിഹ്നം;
കൊഴിഞ്ഞ റോസാപൂക്കളുടെ
ഈ ചാറ്റല്‍.

മുരളി ആര്‍

You can share this post!