അമ്മനിലാവ്

അമ്മേ നീ കടലാണ്
നീയെൻ മാധവ മാസ വിഭാതസുഗന്ധം നീയെൻ പഞ്ചമരാഗമരാളഹൃദന്തം
നീയെൻ ഇന്ദ്രിയ മഞ്ജരി!
എന്നുടെ ജാതക ദേവനമെഴുതിയ കരശിഖരങ്ങൾ നിന്നുടെ നീല ഞരമ്പുകൾ തേങ്ങും ഗർഭ മുനമ്പാണ്;
ഹരിതകനദിയൊഴുകും സ്തന ധമനികളാണ്;
അമ്മേ നീ കടലാണ്.
നിന്നുടെ ആരവനീ രവമെന്നുടെ കാടകമാകെ മിഴികളുരുട്ടി ത്രാസത്തിനു ബീജ മഴിക്കും നാരക നോവുകൾ ചീന്തിയെടുത്ത് പവിഴചന്ദ്രിമ കോരി നിറയ്ക്കുന്നു;
നിടിലത്തിൽ നിലാവുപുരട്ടുന്നു
നിന്നുടെ ലവണാം ഗുലികൾ എന്നുടെ തുന്നിയ മുറിവിൻ നോവറകളിൽ മഴവില്ലു കുലയ്ക്കുന്നു;
മഞ്ചാടി മരങ്ങളുലയ്ക്കുന്നു.
നിന്നുടെ ഗിരിമുടി കയറും തിരകൾ യമനത്തോറ്റം പാടാനെന്നുടെ നാവിന്നമ്പറ നിറയെ വചനശരങ്ങൾ നിറച്ചുതരുന്നു;
ദൃഷ്ടികളിൽ ഉന്നമൊഴിക്കുന്നു
നിന്നുടെ നെഞ്ചകമോടും കുതിരകളെന്നുടെ സിരകളിലൊഴുകും രക്തശിഖയാൽ അരണി കടയുന്നു;
ത്രിസന്ധികൾ സന്ധ്യാമാധുരി മോന്തുന്നു.
അമ്മേ നീ കടലാണ്!
അനുനിമിഷം കൂരവചുരത്തി കരയുടെ കൺതട ഗദ്ഗദമൊപ്പി യാമം പേറുന്നവൾ കടലേ നീയാണ്;
കരയുടെ കണ്ണീരു കരഞ്ഞു കുടിച്ചു ജ്വലിച്ച് കണ്ണീരിൻ വേരുകളിൽ വായ്കരി തൂകുന്നവൾ കടലേ നീയാണ്;
കണ്ണാടിയിലെ ദൈതൃകാഴ്ചയുടയ്ക്കാൻ കണ്ണീരാൽ കഴുകുക മുഖമെന്നു മൊഴിഞ്ഞൊരു പർണ്ണാലയമുനിയുടെ വാക്കുകൾ സമ്മാനിച്ചവൾ-
അമ്മേ നീയാണ്:
അമ്മേ നീ കടലാണ്.

You can share this post!

Donate Now

For several years I have been spending much amount of time and money each month to move IMPRESSIO and other sites in good level. It is a free and ad-free literature site. No staff and no revenue. It is a passion. If it is valuable to you, please consider aiding its work with a donation. It will help me to enlarge the categories and content. You can donate monthly or anytime in any amount.

AC details :
M.k.Harikumar
Federal Bank, koothattukulam
Account number
11530100071573
Ifs FDRL0001006