അപരാജിത/ബി ഷിഹാബ്

പാരിജാതത്തെപ്പോലെ പരിശുദ്ധയായവൾ
കാട്ടാളമനസ്സിൽ കവിത്വത്തെ കോരി നിറച്ചവൾ
നാനാത്വത്തിൽ ഏകത്വം ദർശിച്ചവൾ
ഏഷ്യക്കു വിളക്കായവൾ
ചിക്കാഗോ മതസമ്മേളനത്തെ
വിസ്മയിപ്പിച്ചവൾ
അഹിംസ ശീലിമാക്കിയവൾ
ബഹ്മം കൊണ്ട് ക്ഷാത്രത്തെ വെന്നവൾ
ഫലേച്ച കൂടാതെ കർമ്മം ചെയ്തവൾ
ലോകമൊരു തറവാടെന്നു മുൻപേ തിരിച്ചറിഞവൾ
വൈദേശിക നുകം സ്വന്തം കരുത്തിനാൽ കുടഞ്ഞെറിഞ്ഞവൾ

ഭാരതം
മഹാഭാരതം
അതിരുകൾ ഇല്ലാത്തവൾ

You can share this post!