ഒരാധുനിക കാഴ്ച ബംഗ്ലാവില്‍
ഒരു പുരാതന ജൂത ദേവാലയത്തില്‍
ജൂത ദേവാലയത്തില്‍
ഞാന്‍.
എന്‍റെ ഉള്ളില്‍
എന്‍റെ ഹൃദയം
എന്‍റെ ഹൃദയത്തിന്നുള്ളില്‍
ഒരു കാഴ്ച ബംഗ്ലാവ്.
കാഴ്ച ബംഗ്ലാവിന്നുള്ളില്‍
ഒരു ജൂത ദേവാലയം.
അതിന്നുള്ളില്‍ ഞാന്‍.
എന്‍റെ ഉള്ളില്‍
എന്‍റെ ഹൃദയം
എന്‍റെ ഹൃദയത്തിന്നുള്ളില്‍
ഒരു കാഴ്ച ബംഗ്ലാവ്.