അധീശത്വം /ദയ പച്ചാളം

ധരയിൽ
മൂത്തുമൂത്ത് മൂക്കയാണ് ദുര ;
വെട്ടിപ്പിടിക്കാൻ!
സ്വേച്ഛാധിപത്യം പിഴിഞ്ഞെടുത്ത
ചോരയാലുടലെടുത്ത കാവലാളുകൾ (?)
എറിയുകയാണ്!
പ്രാണൻ കുടഞ്ഞു ചിതറിയ ചിറകറ്റ ശൈശവങ്ങൾ …

എരിയുകയാണ്,
കച്ചി
കടലാസ്
കരിയില
വിറക്
കൽകരി !

മണ്ണെണ്ണ
ഡീസൽ
പെട്രോൾ
നാഫ്ത
ഏവിയേഷൻ ഫൂവൽസ് !

ജാതി-
മതധ്രുവീകരണം
വർഗീയം-
വംശീയകലാപം
യുദ്ധം-
മഹായുദ്ധം !

ശതശവക്കൂമ്പാരങ്ങൾ കയറിയിറങ്ങി
മാരിയാൽ,
ഡൈനാമിറ്റുകളുടെ ശബ്ദങ്ങൾ വിഴുങ്ങിയ
ഫാഷിഷവിഷലിപ്തങ്ങൾ…
ആറ്റമിക് ബോംബുകളുടെ അകമ്പടിയോടെ
നമ്മിലേക്കും വരികയാണ്,
വസുന്ധരയുടെ മുലയരിഞ്ഞെറിയുന്ന
പുലയാടി മക്കൾ !!!

You can share this post!