അത്താഴ മാധ്യമം/കൈലാസ് തോട്ടപ്പള്ളി

ഇരകളുടെ ഞെരുക്കം .
നിയമബോധത്തിന്റെ നീതി മാർഗം 
പകുത്തെടുത്ത പങ്കിന്റെ സുക്ഷിപ്പ് .
ഉത്തരം മുട്ടുമ്പോൾ
അത്തറുമുക്കിയ 
കൊടിപ്പടം .
വാക്കിൽ 
കുറുനാക്കൊളിപിച്ച
പാടവചെറുക്കൻ .
പലദിക്കിലിരുന്നു
പലമട്ടുരക്കുവോർ.

ഇത്; 
കുലങ്ങൾ പതിച്ചിടം .
മുറിവിൽ തൂവലാൽ ഇക്കിളി .
മയക്കുകുത്തില്ലാതെ 
ശസ്ത്രക്രിയ .

ശീതക്കൂട്ടിൽ
കനത്തിലിട്ട മിനുസ പൊടിയുമായി 
അസ്വസ്ഥമാകുന്ന വർണ്ണൻ .
ഒടുവിൽ ;
സമയസെക്കന്റിനായി
ഓർമപെടുത്തൽ;
നെടുവീർപ്പ് .
കരഞ്ഞുതീരാത്ത 
നാവുകൾ 
അറുത്തിട്ടൊരുനന്ദി .

നമ്മിലെ നമ്മെ
ചൂണ്ടയിടുന്ന 
കരവിരുതിന്റെ 
അക്ഷകോണ്‍ .
സുനാമിയിൽ
ഭൂകമ്പത്തിൽ ,
നടുക്കത്തിൽ,
അമ്പരപ്പുവിഴുങ്ങിയ!
ശവപ്പെട്ടികൾ നല്കുന്ന 
ജിലേബികളിൽ
നാം എന്തിനാണ് 
മധുരം തിരഞ്ഞു 
പോടു തീർക്കുന്നത് .

You can share this post!

One Reply to “അത്താഴ മാധ്യമം/കൈലാസ് തോട്ടപ്പള്ളി”

Comments are closed.