ഭഗവാനേ,
നിന്നെ വിറ്റിട്ടുവേണം
ഇന്നും കഞ്ഞിയ്ക്കരിവാങ്ങുവാന്‍.
തലച്ചുമടിന്‍ ഭാരം പകലന്തിവരെയും
താങ്ങാനാവതല്ലിനിയും…
കളിമണ്ണിലെ ദൈവരൂപങ്ങള്‍ക്ക്
നിറങ്ങള്‍ ചാര്‍ത്തുന്ന
പെണ്‍മ്മക്കളുണ്ട്, കുടിലില്‍.
കുഞ്ഞുമോഹങ്ങളുള്ള നെഞ്ചകങ്ങളില്‍
എങ്ങുനിന്നെങ്കിലും
കനിയുമൊരനുഗ്രഹം കാക്കുന്ന മനുഷ്യരൂപങ്ങള്‍…
പിഴയ്ക്കുവാനേതിനും പണമല്ലാതെന്ത് ?
വൈധവ്യം ഇരുള്‍കൊണ്ട ജീവിതം താണ്ടുവാന്‍
കുഴയുകയാണ്.
മുന്നില്‍ വഴി കഴിയുകയാണ് ?
കാലമിതത്രയും മാലോകര്‍ക്കായി
ദൈവങ്ങളെ ആരാധനയ്ക്കു കൊടുത്തിട്ടും
ഈ `ദൈവസ്രഷ്ടാ’ക്കളെ
ആരും കാണ്മതില്ലല്ലൊ !
—