ദാർശനിക ഹൈക്കു

അക്കിത്തം
പ്രപഞ്ചത്തിലെ ഓരോ ജീവിയും
പ്രവർത്തിക്കുന്നത്‌ അന്യർക്ക്‌ വേണ്ടിയാണ്‌.
എല്ലാ മനുഷ്യരെയും പോലെ
പക്ഷികളും പാറ്റകളും മരങ്ങളും
ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
വൃക്ഷങ്ങളിൽ പൂവും കായും ഉണ്ടാകുന്നു.
കായ്കൾ പഴുത്തു വീഴുമ്പോൾ
അന്യ ജീവികൾക്ക്‌ ആഹാരമായിത്തീരുന്നു.
ജീവിതം വലിയ അദ്ഭുതം തന്നെ.
ലോൺ ഫെൽഡ്

You can share this post!