എരണം

ഓഫീസിൽനിന്നും പതിവുപോലെ  റൂമിലേക്ക്‌ ആറുമണിയോടെ എത്തിച്ചേർന്നു. ലോഡ്ജിന്റെ പടിക്കെട്ടുകൾ കടന്ന്‌  റൂമിനടുത്തേക്ക്‌ ഗോവർദ്ധൻ നടന്നു. റൂമിനു മുമ്പിൽ ചെറിയൊരാൾക്കൂട്ടം. ആൾക്കൂട്ടത്തിൽ തനിയെ? എന്നതുപോലെ ഗിരിധർ നിൽക്കുന്നു.
റൂമിനുള്ളിൽനിന്നും അയിഷാ ഉമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം
അല്ലേലും ഈ തെക്കന്മാരൊക്കെ ഇങ്ങനാ. സത്യോം, ധർമ്മോം ഇല്ലാത്ത ജാതികള്‌, ന്റെ റബ്ബേ ഏതുനേരത്താണാവോ?. ഇവറ്റോകൾക്ക്‌ ഈ മുറികൊടുക്കാൻ തോന്നിയത്‌.
ഗോവർദ്ധൻ റൂമിനടുത്തേക്കു ചെന്നു. തന്റെ ബാഗും സാധനങ്ങളുമെടുത്ത്‌ പുറത്തേക്കിട്ടിരിക്കുന്നു. ഗോവർദ്ധൻ പതുക്കെ ഗിരിധറിനടുത്തേക്ക്‌ ചെന്നു. എന്തെടാ പ്രശ്നം? നീയാണെടാ പ്രശ്നം. ഗിരിധറിന്റെ മറുപടികേട്ട്‌ ഗോവർദ്ധൻ ഞെട്ടി. ഞാനോ? എന്തു പ്രശ്നം? എടോ ശെയ്ത്താനേ… ഒരാൾക്കുമാത്രം താമസിക്കാൻ തന്ന മുറീല്‌ തന്നേക്കൂടി താമസിപ്പിച്ചില്ലേ, അതിനാടോ ഉമ്മകിടന്നു പുലമ്പുന്നത്‌. ഇ പ്പോൾ കാര്യങ്ങൾ ഗോവർദ്ധന്‌ പിടികിട്ടി.
അയിഷാഉമ്മ വെളിയിലേക്കിറങ്ങി. അറബിക്കഥകളിലെ  നായികമാരെപ്പോലുള്ള രൂപം. ഗോതമ്പുമണിയുടെ നിറം, തലയിൽ വെളുത്തനിറമുള്ള തട്ടം. പ്രായം. ഏകദേശം . എഴുപതിനോടടുത്ത്‌. മനോരമയും മാതൃഭൂമിയും ചേർത്തുവച്ച്‌, പഴയ ആഴ്ചപ്പതിപ്പുകളും, ബാഗും ചേർത്ത്‌ തലയിണയുണ്ടാക്കി ഗോവർദ്ധനും ഗിരിധറും പതുക്കെ ഉറക്കമായി. പിറ്റേന്ന്‌ അതിരാവിലെ ഗിരിധർ മുകളിലേക്ക്‌ നടന്നു പുറകേ ഗോവർദ്ധനും. പ്രഭാതകർമ്മങ്ങൾക്കുശേഷം ബാഗിൽനിന്നും പാന്റും ഷർട്ടുമെടുത്ത്‌ ധരിച്ച്‌ ഒന്നും പറയാതെ ഗിരിധർ പുറത്തേക്കിറങ്ങി.
ഗോവർദ്ധൻ പറഞ്ഞു, ടാ എന്തെങ്കിലും പറഞ്ഞിട്ടുപോടാ, അവാർഡു സിനിമയിലെ സംഭാഷണശകലങ്ങൾപോലെ ഗിരിധർ പഞ്ഞു. കാണാം വൈകിട്ട്‌.
 ഇടവപ്പാതി മഴ അതിന്റെ സകല ശക്തിയോടും തിമർക്കുന്നു, ലോഡ്ജിനു മുമ്പിൽ ചെറിയ ജലാശയം തീർത്തു. ഓരോടം പുഴ സർവ്വശക്തിയും സമാഹരിച്ച്‌ മുന്നോട്ട്കുതിക്കുന്നു, തൂതപ്പുഴയെ പുണരാൻ. പുഴയിലെ ജലം സമീപത്തെ വീടുകളിലെ മുറ്റങ്ങളിലും, കൃഷിയിടങ്ങളിലും വ്യാപിച്ചുകിടക്കുന്നു. വീടുകളിലെ കലങ്ങളും ചട്ടികളും തോട്ടിലെ ജലനിരപ്പിനു മുകളിലൂടെ പരന്ന്‌ നടക്കുന്നു.
ഗോവർദ്ധവൻ ജനലിലൂടെ ആ കാഴ്ചകളൊക്കെ ദർശിച്ചു. കാലും മുഖവും കഴുകി പാന്റും ഷർട്ടും എടുത്തിട്ട്‌ കാലൻകുടയും ചൂടി എതിർവശത്തെ ബസ്റ്റോപ്പിലെത്തി. കോഴിക്കോട്‌-പാലക്കാട്‌ കെ.എസ്‌.ആർ.ടി.സി.ബസിലേയ്ക്ക്‌ പ്രവേശിച്ചു ഗോവർദ്ധൻ ചുറ്റുപാടും കണ്ണോടിച്ചു.  എതിർസീറ്റിലിരുന്നൊരാൾ എന്തോ കൊറിച്ചുരസിക്കുന്നു പതിനെട്ടുതികയാത്ത ആൺകുട്ടികൾ കത്രികവെക്കാത്ത ഇ ക്കിളിപടങ്ങൾ കണ്ടുരസിക്കുന്നതുപോലെ. സമീപസീറ്റുകളിൽ തട്ടത്തിൻമറയത്തിലെ യുവതികളും. ബസ്സിന്റെ ഷട്ടറിനടിയിലൂടെ മഴ അവനെ സ്പർശിച്ചുകൊണ്ടിരുന്നു.
ഗോവർദ്ധന്റെ ചിന്തകൾ  വൈകുന്നേരത്തെ അഭയകേന്ദ്രത്തെക്കുറിച്ചായിരുന്നു. പി.എസ്‌.സി ജോലിലഭിച്ച്‌ ലേബർ ഡിപ്പാർട്ട്‌മന്റിൽ മലപ്പുറത്ത്‌ വരുമ്പോൾ വലിയ പ്രതീക്ഷകളായിരുന്നു. രണ്ടുദിവസംകൊണ്ട്‌ എല്ലാം തകിടം മറിഞ്ഞു. നാട്ടിലെ സുഹൃത്തായ ഗിരിധറിനും ഇവിടെ ജോലിയായതുകൊണ്ട്‌ ഒരുമിച്ച്‌ തങ്ങാമെന്ന്‌ കരുതി. ഇന്നലത്തെ സംഭവത്തോടെ അതും അസ്ഥാനത്തായി.
ബസ്സിനുള്ളിലും മഴപെയ്യുന്നതുപോലെ ഗോവർദ്ധനു തോന്നി, സൈഡു പൊട്ടിയ ബസ്സിന്റെ വിടവിലൂടെ മഴ പതിയെ ബസ്സിനകത്തേക്കും പ്രവേശിച്ചു. ബസ്സ്‌ പെയ്യുകയാണെന്നവനുതോന്നി.  പലവിധ ചിന്തകൾ, പ്രതീക്ഷകൾ, ഗോവർദ്ധൻ കണ്ണടച്ചിരുന്നു. മനസ്സിലും മഴ തിമർക്കുകയായിരുന്നു. ബസ്സ്‌ പെരിന്തൽമണ്ണയിലെത്തി.
ഗോവർദ്ധൻ താഴേയ്ക്കിറങ്ങി. സ്റ്റാന്റിൽവിനോദ്‌ ഐവർകാലനിന്നും വെളിയിലിറങ്ങി, ?ചേട്ടാ സമയമെന്തായി?? സ്ത്രൈണസ്വഭാവമുള്ള ഒരാൾ സമീപമെത്തി. പട്ടാമ്പിക്കെപ്പഴാ ബസ്സെന്നറിയാമോ ചങ്ങായി, അവൻ പുറകേകൂടി. ഗോവർദ്ധൻ ഒരുവിധം തടിയൂരി. സമീപത്തെ കടകളിൽ അണ്ണൻമാരുടെയും ബംഗാളികളുടെയും തിക്കിതിരക്ക്‌. ഗോവർദ്ധനവിടേയ്ക്കു കണ്ണോടിച്ചു. കാലിച്ചന്തയിൽ കന്നുകാലികളെ വിൽക്കുന്നതുപോലെ പണിക്കാരെ തെരഞ്ഞെടുക്കുകയാണ്‌ കോൺട്രാക്ടർമാർ. ദിവസവും രാവിലെ എല്ലാവരും ഠൗണിലെത്തണം, പണിസാധനങ്ങളുമായി. കോൺട്രാക്ടർമാർക്കിഷ്ടമുള്ള, മെനയുള്ള ആളുകളെ തെരഞ്ഞെടുക്കും, ആണായാലും പെണ്ണായാലും. തെരഞ്ഞെടുക്കാൻ സാധിക്കാത്തവർ സഞ്ചിയും കക്ഷത്തിലടക്കിപ്പിടിച്ച്‌, അറക്കാറായ കിടാവിനെപ്പോലെ ർറൂമിലേക്ക്‌ നടക്കും.
ഠൗൺ കടന്ന്‌ പതുക്കെ സിവിൽസ്റ്റേഷനിലേയ്ക്ക്‌ കടന്നു. അവിടെ ആർ.ടി.ഒ ഓഫീസിന്‌ സമീപമുള്ള കാന്റീനിലേക്ക്‌ കയറി. കൈകഴുകി, ദോശയ്ക്കോർഡർ കൊടുത്തു, കൂടെ ചായയും. പൈസകൊടുക്കുവാൻ കൗണ്ടറിലെത്തി. എത്രയായി? സ്റ്റാഫാണോ? മാനേജർ ചോദിച്ചു, എവിടെയാണ്‌ ങ്ങള്‌ വർക്ക്‌ ചെയ്യുന്നത്‌?
ലേബറാഫീസിൽ. ഓ അതുശരി മാനേജർ പറഞ്ഞു, ഏഴുരൂപ. പത്തുരൂപാനോട്ട്‌ നൽകി ബാക്കിയും വാങ്ങി ഇറങ്ങി. ഈയേർപ്പാട്‌ കൊള്ളാമല്ലോ, ഏഴുരൂപയ്ക്ക്‌ ചായ, ദോശ മനസ്സിലൊരു ലഡുപൊട്ടി.
ഓഫീസിലേയ്ക്ക്‌ കടന്നു. ഓഫീസിനകത്തുകടന്ന്‌ ജോലിയിൽ വ്യാപൃതനായി. സമീപത്തിരിക്കുന്ന മുരളി ചോദിച്ചു, തങ്ങാനൊരിടമായോ ചങ്ങായീ? ഇടം.. ഞാനൊരിടം തേടുകയാണ്‌. ഗോവർദ്ധൻ തലേന്നത്തെ സംഭവങ്ങൾ പറഞ്ഞു. ഓൻ പറഞ്ഞു ?ങ്ങള്‌? ബോജാറാവേണ്ട? പൂന്താവനത്ത്‌ ?ങ്ങടെ? നാട്ടിലെ കൊറെ മാഷ്മാരുണ്ട്‌. അവിടെ ?ങ്ങക്ക്‌? ഞാനൊരിടോപ്പിക്കാം.
ഇന്നേതായാലും എന്റെകൂടെ പോന്നോളൂ.
ഓഫീസ്സമയത്തിനുശേഷം മുരളിസാറിനൊപ്പെം ഗോവർദ്ധൻ പൂന്താവനം സ്ഥലത്തേക്ക്‌ യാത്രയായി. യാത്രകൾ, ഒരിക്കലുമവസാനിക്കാത്ത യാത്രകൾ. വള്ളുവനാടിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന പ്രകൃതിഭംഗി. ബസ്സുകളുടെ മരണപ്പാച്ചിൽ, ടിക്കറ്റില്ലാബസ്സ്‌, പൈസനൽകിയാൽ പുറകെയൊരു പേപ്പർകഷണവുമായി വന്ന്‌ എവിടേക്കായെന്ന്‌ ചോദിച്ച്‌ പേപ്പറിൽ വരയിടുന്ന മുതലാളിമാർ, ആളുകൾ കാലെടുത്തുവയ്ക്കുംമുമ്പേ മണിയടിക്കുന്ന കിളിയെന്ന ജീവി.
വ്യത്യസ്തത്ത..നാനാത്വത്തിലെ വിവിധത. ബസ്സ്‌ കീഴാറ്റൂർ ലക്ഷ്യമാക്കി  നീങ്ങി. കഴുത്തിൽ കടുമണിയുമായി കുതിക്കുന്ന കിടാവിനെപ്പോലെ, തലകുലുക്കി ശബ്ദമുണ്ടാക്കി മുന്നോട്ട്‌?. മുരളി പറഞ്ഞു മാഷേ? സ്ഥലായി, ങ്ങള്‌ ബരിക? ഒരു കാൽ വെളിയിൽവയ്ക്കുംമുമ്പ്‌ കിളി ബസ്സടിച്ചുവിട്ടു. മുരളി കിളിയെ വഴക്കുപറഞ്ഞു. കിളി കിളിപോയ മാതിരി ചാടി വണ്ടിയിൽക്കയറി. പൂന്താവനം സ്കൂളിനു സമീപത്തെ വീട്ടിലേയ്ക്ക്‌ മുരളി ഗോവർദ്ധനെ കൂട്ടിക്കൊണ്ടുപോയി. പൂന്താനം ഇല്ലവുമായി ബന്ധപ്പെട്ടസ്ഥലമാണ്‌ പൂന്താവനം.
സമീപത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്നും പ്രസിദ്ധമായ ആ വരികൾ മുഴങ്ങുന്നു
മാളിക മുകളേറിയ മന്നന്റെ
തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റുന്നതും ഭവാൻ
മേൽപ്പത്തൂരിന്റെ വിഭക്തിയെക്കാൾ, പൂന്താനത്തിന്റെ ഭക്തിയിഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ ഇഷ്ടഭക്തന്റെ മണ്ണ്‌. മുരളിസാറും ഗോവർദ്ധനും  വളരെ പുരാതനമായ ഒരു തറവാടിനകത്തേക്ക്‌ കയറി. പഴയ വള്ളുവനാടൻ ശൈലിയിലുള്ള നിർമ്മിതി. ഇരുനിലവീടിന്റെ മാതൃക, മുരളി വാതിലിൽനിന്നും വിളിച്ചു. ജഗന്നാഥൻമാഷേ?.ആരൂല്യേവിടെ?.
അകത്തുനിന്നും മറുവിളി?. ആരാണ്‌? ഇതു മുരളിയാസാറേ?. ഓ .. മുരള്യാണോ? ഓ കേറി
. മുരളിയും ഗോവർദ്ധനും  മുറിക്കുള്ളിലേയ്ക്ക്‌ കടന്നു. ജഗന്നാഥൻമാഷ്‌ അകത്തുനിന്നും മുറിയിലേയ്ക്കും. ഓ മുരളി പറഞ്ഞ പുതിയാള്‌. വീടെവിടാ?. കുന്നന്താനം ഗോവർദ്ധൻ പറഞ്ഞു. മുറുക്കിച്ചുവപ്പിച്ച്‌, കറവീണ പല്ലുകളും, ഉറച്ച കാൽവയ്പ്പുമായി, ജഗന്നാഥൻമാഷ്‌ മുന്നോട്ടുവന്നു.
കുന്നന്താനത്തെവിടെ? ഞാനൊരു മാവേലിക്കരക്കാരനാടോ?
സംസാരത്തിനൊടുവിൽ മാഷും ഗോവർദ്ധനും ബന്ധുക്കളായി. ഗോവർദ്ധന്റെ ജീവിതത്തിന്‌ പുതുയൊരു തുടക്കം, അർത്ഥം. പൂന്താവനം എന്ന ഗ്രാമം? ഇതൊക്കെ ഒരു നിയോഗമാണെന്ന്‌ ഗോവർദ്ധന്‌ തോന്നി. ഗോർദ്ധന്റെ മാഷുമായിട്ടുള്ള സംഭാഷണം അവന്റെ മനസ്സിലെ വിഷമതകൾ മാറ്റി, നറുനിലാവ്‌ പരത്തി.
ഇതിനിടയിൽ ഗോവർദ്ധനെ മലപ്പുറത്തേക്ക്‌ മാറ്റിയ വിവരം എ.എൽ.ഓ വിളിച്ചറിയിച്ചു. . ഈ വിവരം ഗോവർദ്ധൻ മുരളിയോടു പറഞ്ഞു.
ജഗന്നാഥൻമാഷ്‌ പറഞ്ഞു, മോനേ ഗോവർദ്ധനാ നീ വിഷമിക്കേണ്ട?, നമുക്ക്‌ ഒരു പിടിയങ്ങ്‌ പിടിച്ചാലോ, ഗോവർദ്ധൻ ചോദിച്ചു? മനസ്സിലായില്ല. എന്റെ അളിയനാണെടോ മുൻ ലേബർ കമ്മീഷണർ, ഒന്നു ശ്രമിക്കാം. ജഗന്നാഥൻമാഷ്‌ ഉടൻതന്നെ  കമ്മീഷണർ സുന്ദരേശൻപിള്ളയെ വിളിച്ചു. ശേഷം?. പറഞ്ഞു?. പുതിയ ഓർഡർ ഇന്ന്‌ നെറ്റിൽ വരും.
ഗോവർദ്ധൻ ഞെട്ടിത്തരിച്ചു. തന്റെ എരണക്കേട്‌ മാറിയോ, ജഗന്നാഥൻമാഷ്‌ പറഞ്ഞു. എന്നും എപ്പോഴും ഒരാളെയും ദൈവം കഷ്ടപ്പെടുത്തില്ലെടോ.
?കർമ്മണ്യേവാധികാരസ്തേ
മാ ഫലേഷു കഥാചനാ? ഈ വാക്യം നിങ്ങൾക്കറിയില്ലേ
ഗോവർദ്ധന്‌ ഒന്നും മനസ്സിലായില്ല
മാഷ്‌ അകത്തേക്ക്‌ നടന്നുകയറി
അയാളുടെ ജീവിതവുമായി പുതിയൊരു വ്യക്തി ബന്ധപ്പെടാൻ പോകുന്നു. അന്നേദിവസം ഗോവർദ്ധൻ അവിടെ തങ്ങി. മാഷെക്കൂടാതെ അലിമാഷും, സുഗതൻമാഷും സഹമുറിയന്മാരായിരുന്നു. പിറ്റേദിവസം രാവിലെ കാന്റീനിലെ ഭക്ഷണവും കഴിച്ച്‌ നേരെ ഓഫീസിലേയ്ക്ക്‌ നടന്നു.
അസിസ്റ്റന്റ്‌ ലേബർഓഫീസർ സുപ്രിയമാഡം ഗോവർദ്ധനെ അകത്തേക്കു വിളിപ്പിച്ചു.  ഗോവർദ്ധൻ, നിങ്ങൾക്ക്‌ മലപ്പുറത്തേക്ക്‌ ട്രാൻസ്ഫർ. ? ജോയിൻ ചെയ്തിട്ട്‌ മൂന്നുദിവസംപോലുമായില്ല. മാഡം എന്താണിത്‌? ഗോവർദ്ധൻ? തിരുവനന്തപുരത്തുനിന്നുമുള്ള ഓർഡറാണ്‌, മാഡം പറഞ്ഞു. ഗോവർദ്ധന്റെ മനസ്സുപറഞ്ഞു ?എരണ?മില്ലാത്തവൻ എവിടെച്ചെന്നാലും അങ്ങനെതന്നെ. ട്യൂട്ടോറിയൽകോളേജിലും രാഷ്ട്രീയത്തിലും ഒക്കെപ്പയറ്റിയ കഴിഞ്ഞകാലം, ഒന്നിലും ഒരിടത്തും എത്തിപ്പെട്ടില്ല. ഒടുവിൽ ഒരു ഉപജീവനമാർഗ്ഗമായപ്പോൾ അതിങ്ങനെയും.
ഗോവർദ്ധന്റെ മനസ്സ്‌ കാറും കോളും നിറഞ്ഞ്‌ പ്രക്ഷുബ്ദ്ധമായി. വൈകുന്നേരം ജഗന്നാഥൻ അടുത്തെത്തി ചങ്ങാതി സുലൈമാനി കുടിക്കുക. നാരങ്ങാനീരും, ഊട്ടി തേയിലയും, ഏലക്കായും, ഇഞ്ചിയും ചേർത്തുള്ള മാഷുടെ സുലൈമാനി ഒന്നൊന്നര സുലൈമാനിയാ. ഗോവർഗദ്ധൻ സന്തോഷത്തോടെ സുലൈമാനി ചുണ്ടോടടുപ്പിച്ചു. പരിഹാരമായി ഗോവർദ്ധനാ എല്ലാത്തിനും നിന്റെ ട്രാൻസ്ഫർ റദ്ദായി,മാഷ്‌ പറഞ്ഞു.
പിറ്റേദിവസം ഗോവർദ്ധൻ ഓഫീസിലേക്കു പോകുവാൻ തയ്യാറെടുത്തു ഓഫീസിലെത്തി ഹാജർപുസ്തകം തപ്പി കാണുന്നില്ല എ.എൽ.ഓ യുടെ റൂമിൽ കയറി. ഗോവർദ്ധൻ നിങ്ങൾ ഭയങ്കര പുള്ളിയാണല്ലോ? എ.എൽ.ഓ സുപ്രീയമാഡം പറഞ്ഞു. ഗോവർദ്ധൻ മറുപടിയൊരു മന്ദഹാസത്തിലൊതുക്കി, സീറ്റിലേയ്ക്കുപോയി ജോലിയിൽ വ്യാപൃതനായി.
സമീപസ്ഥനായ മുരളിയ്ക്ക്‌ ഗോവർദ്ധനോട്‌ മുമ്പത്തേക്കാൾ ആരാധന തോന്നി. അങ്ങനെയാണല്ലോ മുകളിൽ പിടിയുള്ളവരെ. മാനത്ത്‌ മഴക്കാറുകൾ പ്രത്യക്ഷപ്പെട്ടു. കാർമേഘംകൊണ്ട്‌ മേഘാവൃതമായ ആകാശം. മറ്റെല്ലാ പക്ഷികളും പറക്കൽനിർത്തി. പരുന്ത്മാത്രം ആകാശത്ത്‌ പാറിനടക്കുന്നു. മഴമേഘങ്ങൾക്ക്മീതെ പരുന്ത്‌ മാത്രം.
പിറ്റേന്ന്‌ തൊട്ടടുത്ത ക്ഷേത്രത്തിൽനിന്നും വേങ്കിടേശ സുപ്രഭാതം കേട്ട്‌ ഗോവർദ്ധനുണർന്നു. മുറ്റത്തേക്കിറങ്ങി. അങ്ങകലെ പ്രകൃതിയുടെ അനുഗ്രഹം ചൊരിയുന്ന കൊടികുത്തിമല, വള്ളുവനാടിന്റെ ചൈതന്യം. മൂടൽമഞ്ഞിൽ കുളിച്ചുനിൽക്കുന്ന  കൊടികുത്തിമലയുടെ ദൃശ്യം ?. തന്റെ ഫെയ്സ്ബുക്കിലെ പേജിലെ ഒരു ഫ്രെയിംപോലെ ഗോവർദ്ധന്‌ തോന്നി. ജഗന്നാഥൻമാഷുണർന്ന്‌ യോഗാ പ്രാക്ടീസ്‌ ചെയ്യുന്നു. യോഗ പ്രാക്ടീസിനുശേഷം ഒരു ഗ്ലാസ്സ്‌ ചൂട്‌ സുലൈമാനിയുമായി ജഗന്നാഥൻമാഷ്‌ ഗോവർദ്ധനരികിലേക്ക്‌ വന്നു. കുളിച്ചൊരുങ്ങി ഓഫീസിലേക്കിറങ്ങി. അകത്തെ ക്യാബിനിൽനിന്നും എ.എൽ.ഓ വിളിച്ചു, ഗോവർദ്ധൻ നിങ്ങളുടെ ഓർഡർ ക്യാൻസലായി. മലപ്പുറത്തു ജോയിൻ ചെയ്തേ പറ്റൂ. എ.എൽ.ഓ പറഞ്ഞു. ഗോവർദ്ധൻ മനസ്സിൽ പറഞ്ഞു ?എരണ?ക്കേടിന്റെ തനിയാവർത്തനം.
ബാല്യത്തിലേ അച്ഛൻ നഷ്ടപ്പെട്ടു, കുടുംബഭാരം ചുമലിലായി, വിദ്യാഭ്യസകാലത്ത്‌ മാർക്കുണ്ടായിട്ടും ണല്ലോരു ജോലിക്ക്‌ മുപ്പത്തെട്ടുവരെ, ഒടുവിൽ ജോലികിട്ടിയപ്പോഴോ അമ്മയും പോയി. എരണക്കേടുകളുടെ തനിയാവർത്തനമായ ജീവിതത്തിൽ എന്നെങ്കിലും സ്വസ്ഥതയുണ്ടാകുമോ, സമാധാനമുണ്ടാകുമോ, ഗോവർദ്ധന്റെ മനസറു യുദ്ധക്കളമായി. പിറ്റേന്നുതന്നെ ഗോവർദ്ധൻ റിലീവ്ചെയ്തു. കോട്ടപ്പടിയിലെ മൊട്ടക്കുന്നിലുള്ള പഴയ സായിപ്പിന്റെ റസിഡൻഷ്യൽ ബംഗ്ലാവിലുള്ള എ.എൽ.ഓ ഓഫീസിൽ ജോയിൻ ചെയ്തു. താമസം പൂന്താവനത്ത്‌ ജഗന്നാഥൻ മാഷിനൊപ്പം, യാത്ര ടി.ടിയിൽ (ഠൗൺ ടു ഠൗൺ).
ജോലിക്കുശേഷം ഓരോടം പാലത്തുനിന്നും ബാഗും മറ്റു സാധനങ്ങളുമെടുത്ത്‌ ഗിരിധറിനോട്‌ യാത്രയും പറഞ്ഞ്‌ പൂന്താവനത്തേക്ക്‌ മടങ്ങി. ജഗന്നാഥൻമാഷ്‌ രാത്രി കഞ്ഞി തയ്യാറാക്കുന്ന തിരക്കിൽ. വലിയ കുക്കറിൽ അരിയും പയറും തേങ്ങയും ചേർത്ത്മൂന്ന്‌ വിസിലടിക്കുമ്പോൾ ഗ്യാസ്‌ ഓഫ്‌ ചെയ്യും. കഞ്ഞി തയ്യാർ. കഞ്ഞിയും കഴിച്ച്‌ ഞങ്ങൾ രണ്ടുപേരും വരാന്തയിലിരിക്കും. മറ്റുള്ളവർ ചീട്ട്കളിക്കും. മാഷാളൊരു രസികനാ വരാന്തയിലിരിക്കുമ്പോൾ തിരുമാന്ധാംകുന്നിലെ തെക്കൻകാറ്റേക്കുന്ന ഒരു സുഖം.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രകൃതി. മലമടക്കുകളിലെ വീടുകളിൽ പ്രകാശം പ്രഭവിടർത്തി നിൽക്കുന്നു. മഴക്കാറുകൾ മനസ്സിൽ? ഓർമ്മതൻ നെടുവീർപ്പുകൾ സമ്മാനിക്കുന്നു. ഗോവർദ്ധന്റെ ചിന്തകളീവിധം മുന്നേറി. കൺപീലികളെ ഉറക്കം വശീകരിച്ചിരിക്കുന്നു. മിഴികളടഞ്ഞു. പതുക്കെ ഉറക്കത്തിലേക്ക്‌  ഗോവർദ്ധൻ മയങ്ങിവീണു.
അതിരാവിലേയെണീറ്റു, സുലൈമാനികുടിച്ച്‌ മുറ്റത്തേക്കിറങ്ങി അലിമാഷ്‌? എക്സർസൈസ്‌ ചെയ്യുന്നു. മറ്റയാൾ ർറൂമിലിരുന്ന്‌ നോട്ട്സ്‌ തയ്യാറാക്കുന്നു. ജഗന്നാഥൻമാഷുമായുള്ള സഹവാസം ഗോവർദ്ധനിൽ പുതുപുളകങ്ങൾ സൃഷ്ടിച്ചു സംസ്കൃതത്തിലും മലയാളത്തിലുമുള്ള അപാരപാണ്ഡിത്യം? അവനെ ഹഠാദാകർഷിച്ചു.
മലപ്പുറത്ത്‌ ജോയിൻചെയ്ത്‌ മൂൻന്മാസം തികയുംമുമ്പ്‌ ഗോവർദ്ധനെ തിരൂരേക്ക്‌ മാറ്റി. ഒരു സംഘടനയിലും സജീവമല്ലാത്ത നിഷ്പക്ഷണായിരുന്നു ഗോവർദ്ധൻ. അതിനാലവനെ ആരും പൈന്തുണച്ചില്ല. ഗോവർദ്ധന്റെ മനസ്സ്‌ വരണ്ടുണങ്ങിയ മരുഭൂമിയായി. സാന്ത്വനങ്ങൾക്കോ സ്വപ്നങ്ങൾക്കോ അവനിൽ ഒരു മാറ്റവും സൃഷ്ടിക്കാൻ സാധിച്ചില്ല. ഏകദേശം എട്ടുമണിയോടടുത്ത്‌, പൂന്താവനത്ത്‌ ബസ്സിറങ്ങി? ഇടവഴിയിലൂടെ, വേലിപ്പടർപ്പുകൾക്കിടയിലൂടെ, ഊളിയിട്ടിറങ്ങി, അദ്രുമാന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള വിജനമായ പറമ്പിലേയ്ക്കിറങ്ങി.
പുലർച്ചേ നേരം പുലർന്നു? ഗോവർദ്ധൻ ഗിരിധറിനോടൊപ്പം കഴിയുമെന്ന്‌ ജഗന്നാഥൻമാഷിനെ വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു. മാഷ്‌ യോഗ പരിശീലനം തുടങ്ങി. ശേഷം അടുക്കളയിലെ പാത്രങ്ങളും മറ്റും വൃത്തിയാക്കി വെളിയിലേക്കിറങ്ങി. പറമ്പിന്റെ തെക്കുഭാഗത്തൊരാൾക്കൂട്ടം. അദ്രുമാന്റെ വീടിനുചുറ്റും ആളുകൾ വലുതായിക്കൊണ്ടിരുന്നു. മാഷും അലിയും അവിടേയ്ക്കു നീങ്ങി. നാട്ടുമാവിന്റെ താഴത്തെ ചില്ലയിൽ ? തണുത്ത്‌ വിറങ്ങലിച്ച്‌ ഗോവർദ്ധന്റെ ശരീരം ഒരുമുഴം കയറിലാടുന്നു.. ആരോ താഴെ കിടന്ന കടലാസ്‌ നോക്കി വായിച്ചു. മാഷേ, എല്ലാത്തിനും?. ഈ ?എരണം?കെട്ടവന്റെ നന്ദി.

You can share this post!